Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മധുരം കൂടുതല്‍ കഴിയ്ക്കുമ്പോള്‍....
മധുരം കുട്ടികള്‍ക്കു മാത്രമല്ല, മിക്കവാറും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ്. കഴിയ്ക്കുമ്പോള്‍ രുചിയുണ്ടെങ്കിലും ഡയബെറ്റിസ്, അമിതവണ്ണം പോലെയുള്ള ആരോഗ്യപ്രശ്നങ്ങളിലേയ്ക്കു വഴി വയ്ക്കും.
മധുരം കഴിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിയ്ക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ എന്തൊക്കെയെന്നു നോക്കൂ, തുളസി ചേര്‍ത്ത ഗ്രീന്‍ ടീയെങ്കില്‍...

മധുരിയ്ക്കുമ്പോള്.....
മധുരം കഴിയ്ക്കുമ്പോള്‍ പൊടുന്നനെ ശരീരത്തിലെ ഊര്‍ജനില ഉയരും. എന്നാല്‍ ഇത് താല്ക്കാലികമാണ്. പിന്നീട് ശരീരത്തിന് കൂടുതല്‍ ക്ഷീണവും തളര്‍ച്ചയും മടിയുമെല്ലാം അനുഭവപ്പെടുകയാണ് ചെയ്യുക.

മധുരിയ്ക്കുമ്പോള്.....
പുകവലി, മദ്യപാനം, ഡ്രഗ്സ് എന്നിവ പോലെയാണ് മധുരവും. കൂടുതല്‍ കഴിയ്ക്കുന്തോറും നാം ഇതിന് അടിമയാകും. കൂടുതല്‍ മധുരം കഴിയ്ക്കാനുള്ള തോന്നലുണ്ടാകും.

മധുരിയ്ക്കുമ്പോള്.....
മധുരം നിങ്ങളുടെ പ്രതിരോധശേഷി കുറയ്ക്കുമെന്നറിയാമോ, വൈറല്‍, ബാക്ടീരിയല്‍ അണുബാധകള്‍ വരാനുള്ള സാധ്യത ഏറെയാകും.

മധുരിയ്ക്കുമ്പോള്.....
മധുരം കൂടുതലാകുന്നത് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളേയും ബാധിയ്ക്കും. ഇത് ഡിപ്രഷന്, മൂഡോഫ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും.

മധുരിയ്ക്കുമ്പോള്.....
ചര്‍മപ്രശ്നങ്ങള്‍ മധുരം വരുത്തുന്ന മറ്റൊന്നാണ്. അഡ്രീനല്‍ ഗ്ലാന്റുകളില് ഇവ അടിഞ്ഞു കൂടുന്നത് ഡാര്‍ക് സര്‍ക്കിള്‍, അതായത് കണ്ണിനു ചുറ്റും കറുപ്പു പടരാന്‍ ഇടയാക്കുന്നു. എണ്ണമയമുള്ള ചര്‍മം, മുഖക്കുരു എന്നിവ അമിത മധുരം വരുത്തുന്ന മറ്റു പ്രശ്നങ്ങളാണ്.

മധുരിയ്ക്കുമ്പോള്.....
തടി അമിതമായി വര്‍ദ്ധിയ്ക്കുന്നതാണ് മധുരം കൂടുതല്‍ കഴിയ്ക്കുന്നതു കൊണ്ടുള്ള മറ്റൊരു ദോഷം. ഇത് കൊളസ്ട്രോള്‍, ഹൃദയപ്രശ്നങ്ങള്‍ എന്നിവയിലേയ്ക്കു വഴിയൊരുക്കും.

മധുരിയ്ക്കുമ്പോള്.....
പ്രമേഹം മധുരം വരുത്തുന്ന പ്രധാന പ്രശ്നമാണ്. പ്രമേഹം അധികമാകുന്നത് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വരെ വരുത്തിയേക്കാം.

മധുരിയ്ക്കുമ്പോള്.....
മധുരം അധികമാകുന്നത് ബിപി കൂടാനും ഇടയാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഉപ്പു മാത്രമല്ല ബിപി കാര്യത്തില്‍ വില്ലനെന്നര്ത്ഥം.

മധുരിയ്ക്കുമ്പോള്.....
മധുരം കഴിയ്ക്കുന്നത് പല്ലുസംബന്ധമായ പ്രശ്നങ്ങള്‍ക്കും വഴി വയ്ക്കും.



Click it and Unblock the Notifications
