Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വിമാനയാത്രയില്‍ എന്തു സംഭവിയ്ക്കുന്നു?
സമയവും ദൂരവും ലാഭിയ്ക്കുന്ന ഒന്നാണ് വിമാനയാത്ര. പ്രത്യേകിച്ചു വിദേശത്തു താമസിക്കുന്നവര്‍ക്ക്.
വിമാനത്തില്‍ യാത്ര ചെയ്യുന്നത് മറ്റു യാത്രകള്‍ പോലെയല്ല, നമ്മുടെ ശരീരത്തില്‍ ഇത് ധാരാളം മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ വരുത്തുന്നുണ്ട്. ഇവയെന്തൊക്കയെന്നറിയൂ,

ഡീപ് വെയിന്‍ ത്രോംബോസിസ്
ഡീപ് വെയിന്‍ ത്രോംബോസിസ് എന്നൊരു അവസ്ഥ വിമാനയാത്രക്കാര്‍ക്ക് പതിവാണ്. കാലുകളില്‍ രക്തം കട്ട പിടിയ്ക്കുന്ന ഒന്ന്. ഇത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകള്‍ക്കു കാരണമാകും.

ജെറ്റ് ലാഗ്
ജെറ്റ് ലാഗ് എന്നൊരു അവസ്ഥ പലര്‍ക്കുമുണ്ടാകും. ഉറക്കക്കുറവു കൊണ്ട് വിശപ്പില്ലാതാവുക, ക്ഷീണം, തലവേദന തുടങ്ങിയവയാണ് ഇത്.

കോസ്മിക് റേഡിയേഷന്
നമ്മുടെ ശരീരം 30 അടിയേക്കാള്‍ ഉയരുമ്പോള്‍ വായുവിന്റെ കനം കുറയും. ഇത് കോസ്മിക് റേഡിയേഷന് വഴിയൊരുക്കും. ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.

കാലുകളില്‍ വീര്‍മത
വിമാനം പറക്കുമ്പോള്‍ ഇതിനുള്ളിലെ മര്‍ദം ക്രമാതീതമായി കുറയുന്നത് ബിപി വല്ലാതെ കുറയാന്‍ ഇട വരുത്തും. ഇത് ശരീരത്തിലെ രക്തപ്രവാഹത്തെ ബാധിയ്ക്കും. കാലുകളില്‍ വീര്മതയുണ്ടാകാന് കാരണമാകും. സോക്സ് ധരിയ്ക്കുന്നതും സാധിക്കുമ്പോള്‍ എഴുന്നേറ്റു നടക്കുന്നതും നല്ലതാണ്.

ചെവിവേദന
ടേക്ക് ഓഫ്, ലാന്റിംഗ് സമയത്ത് ചെവിവേദനയും സാധാരണയാണ്. ചെവിയിലെ മര്‍ദം വ്യത്യാസപ്പെടുന്നതാണ് ഇതിന് കാരണം.

ജലാംശം
അന്തീരക്ഷത്തിലേയ്ക്കുയരുമ്പോള് വിമാനത്തിലെ ഹ്യുമിഡിറ്റി 10 ശതമാനത്തിലും താഴെയാണ്. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കും. തലവേദന, ലോ ബിപി, ഹൃദയമിടിപ്പ് ഉയരുക തുടങ്ങിയവ അനുഭവപ്പെടും.

ക്ഷീണം
വിമാനയാത്ര കൊണ്ട് ക്ഷീണം അനുഭവപ്പെടുന്നതും സാധാരണം. ഉറക്കക്കുറവും ജലാംശം കുറയുന്നതുമെല്ലാമാണ് കാരണം.

ലംഗ്സ്
വിമാനത്തിനുള്ളില്‍ ഉള്ള വായു തന്നെയാണ് ശ്വസിയ്ക്കപ്പെടുന്നത്. അടച്ചിടുന്നതു കൊണ്ട് പുതിയ വായു ലഭ്യമാകുന്നില്ല. ഇത് ലംഗ്സ് പ്രശ്നങ്ങള്‍ക്കും കാരണമാകും. പ്രത്യേകിച്ച് തുടര്‍ച്ചയായി വിമാനയാത്ര ചെയ്യുന്നവര്‍ക്ക്.

തലവേദന
മൈഗ്രേനും സാധാരണ തലവേദനയുമെല്ലാം വിമാനയാത്രികള്ക്ക് പതിവാണ്. സൈനസ് പ്രശ്നങ്ങളും പലര്‍ക്കുമുണ്ടാകാം.



Click it and Unblock the Notifications
