Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വ്യായാമത്തിന്റെ പിന്നിലുള്ള രഹസ്യം
നിങ്ങള്‍ പതിവായി വ്യായാമം ചെയ്യാറുണ്ടോ? വ്യായാമം ചെയ്യുന്നത് വഴി ശരീരത്തില്‍ മാറ്റം അനുഭവപ്പെടുന്നുണ്ടോ, അതോ പഴയത് പോലെ തന്നെയാണോ? മമ്മൂക്ക പറഞ്ഞ സെന്‍സ് ഉപയാഗിക്കേണ്ട സമയം
നമ്മള് വ്യായാമത്തിലേക്ക് മനസ് തിരിക്കുമ്പോള്‍ ശാരീരികമായി ഏറെ മാറ്റങ്ങള്‍ സംഭവിക്കും. ശരീരത്തിന് നല്കാവുന്ന ഏറ്റവും നല്ല ചികിത്സയാണ് വ്യായാമം.
ഇതിനൊപ്പം ഭക്ഷണക്രമം കൂടി പാലിച്ചാല്‍ മികച്ച നേട്ടം നേടാനാവുകയും ചെയ്യും. വ്യായാമത്തിന്റെ ചില ഗുണഫലങ്ങള്‍ മനസിലാക്കുക.

ഭാരം കുറയ്ക്കാം
വ്യായാമം ചെയ്താല്‍ സംഭവിക്കുന്ന ഒരു കാര്യമാണ് ശരീരഭാരം കുറയുന്നത്. വ്യായാമം ശരിയായ വിധത്തില്‍ ചെയ്താല്‍ ഉയര്‍ന്ന അളവില്‍ ശരീരഭാരം കുറയ്ക്കാനാവും.

ശരീരഭാരം വര്‍ദ്ധനവ്
ചിലപ്പോള്‍ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഇത് ശരിയായ ഭക്ഷണക്രമം പിന്തുടരാത്തതിനാല്‍ സംഭവിക്കുന്നതാണ്.

അമിതവിശപ്പ്
വ്യായാമം ചെയ്യുന്നത് വഴിയുണ്ടാകുന്ന വലിയൊരു മാറ്റമാണ് സദാസമയവും അനുഭവപ്പെടുന്ന കടുത്ത വിശപ്പ്. നിങ്ങളുടെ കൊഴുപ്പ് കുറയുകയും, കലോറി ലഭിക്കുന്നതില്‍ ഇടിവ് സംഭവിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം.

ആരോഗ്യകരമായ കാര്യങ്ങള്‍
നിങ്ങള്‍ വ്യായാമം ചെയ്യാനാരംഭിക്കുന്നതോടെ ആരോഗ്യകരമായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നും. ആരോഗ്യകരമായ ഭക്ഷണരീതി ജീവിതത്തിന്റെ ഒരു ഭാഗമാകും.

ഉറക്കം
ആഴ്ചയില്‍ 150 മിനുട്ടെങ്കിലും വ്യായാമം ചെയ്യുന്നവര്‍ക്ക് മികച്ച ഉറക്കം ലഭിക്കുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ചര്‍മ്മ സംരക്ഷണം
വ്യായാമം ആരംഭിക്കുന്നത് മുതല്‍ നിങ്ങളുടെ ചര്‍മ്മം പോസിറ്റീവായ ഫലങ്ങള്‍ കാണിച്ച് തുടങ്ങും. മുഖത്തേക്ക് രക്തവും ഓക്സിജനും കൂടുതല്‍ പ്രവഹിക്കുകയും ചര്‍മ്മകോശങ്ങള്‍ക്ക് ഉണര്‍വ്വ് നല്‍കുകയും, അത് വഴി ആരോഗ്യവും തിളക്കവമുള്ള ചര്‍മ്മം ലഭിക്കുകയും ചെയ്യും.

ലൈംഗികാരോഗ്യം
വ്യായാമം ചെയ്യുന്നത് സ്ത്രീകളില്‍ ലൈംഗികതാല്പര്യം വര്‍ദ്ധിപ്പിക്കുകയും രതിമൂര്‍ച്ഛയും ലൂബ്രിക്കേഷനും മെച്ചപ്പെടുത്തുകയും ചെയ്യും.



Click it and Unblock the Notifications
