Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഫൈബര്‍ കഴിയ്ക്കുമ്പോള്‍......
നിങ്ങളുടെ ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടുന്ന ഒരു സുപ്രധാന ഘടകമാണ് ഫൈബര്‍. ഫൈബര്‍ ദഹനത്തിന് ഉത്തമമാണ്. കൂടാതെ കലോറി കുറഞ്ഞ ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
വിദഗ്ദരുടെ അഭിപ്രായത്തില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയതായിരിക്കണം രാവിലത്തെ ഭക്ഷണം. ഓട്ട്സ്, പോറിഡ്ജ്, ബ്രെഡ്, റാഗി, പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ സാലഡുകള്‍ എന്നിവ പ്രാതലിന് അനുയോജ്യമാണ്. ഹെല്‍ത്തി ഫുഡ് ലിസ്റ്റില്‍ ഇവ ഉള്‍പ്പെടുത്തൂ..
ഫൈബര്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന് പല കാരണങ്ങളുമുണ്ട്. എല്ലാ പ്രായത്തില്‍ പെട്ടവരും ഫൈബര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഫൈബര്‍ എന്തുകൊണ്ട് പ്രധാനപ്പെട്ടതാകുന്നു എന്നതിനുള്ള ചില കാരണങ്ങള്‍ അറിയുക.

ക്യാന്‍സറിനെ ചെറുക്കുന്നു
ദിവസവും ആഹാരത്തില്‍ ഫൈബര്‍ ഉള്‍പ്പെടുത്തിയാല്‍ കുടലില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളും. അങ്ങനെ ഫൈബര്‍ കുടലിലെ ക്യാന്‍സര്‍ ബാധയെ തടയും.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
ഫൈബര്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. ഫൈബര്‍ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ധ നിലകളെ കുറയ്ക്കാന്‍ സഹായിക്കും.

പ്രമേഹം നിയന്ത്രിക്കുന്നു -
ടൈപ്പ് 2 പ്രമേഹം ഒരു സാധാരണമായ രോഗമാണ്. ഇത്തരത്തിലുള്ള പ്രമേഹം തടയുന്നതിന് ഫൈബര്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഫൈബര്‍ കുടലില്‍ നിന്ന് രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യപ്പെടുന്നതിന്റെ നിരക്ക് കുറയ്ക്കുകയും അതുവഴി പ്രമേഹമുണ്ടാകുന്നത് തടയുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ഫൈബര്‍ കലോറി കുറഞ്ഞതാണ്. ഇത് നിങ്ങളുടെ വയര്‍ നിറയ്ക്കുകയും, ലഘുഭക്ഷണങ്ങളും, കലോറി കൂടിയ ഭക്ഷണങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യും. കുടലില്‍ നിന്ന് പഞ്ചസാര ആഗിരണം കുറയ്ക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാനും ഫൈബര്‍ സഹായിക്കും.

ഫൈബര്‍ ഒഴിവാക്കാനാവാത്ത ഘടകം
പ്രായമേറുമ്പോള്‍ നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവില്‍ കുറവ് സംഭവിക്കും. അക്കാരണത്താല്‍ പ്രോട്ടീനുകളും, മിനറലുകളും ഒപ്പം ഫൈബറും ഉയര്‍ന്ന അളവില്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഫൈബര്‍ ദഹനത്തിന് ഉപയോഗിക്കപ്പെടുന്ന പേശികള്‍ക്ക് കരുത്ത് നല്‍കുന്നത് വഴി ദഹനത്തെ സഹായിക്കുകയും ചെയ്യും.

ഫൈബര്‍ അളവ് കണക്കാക്കി ഉപയോഗിക്കുക
ഫൈബറിന്റെ ഉപയോഗം ഗ്രാം അളവിലായിരിക്കണമെന്ന കാര്യം ശ്രദ്ധിക്കുക. പ്രായപൂര്‍ത്തിയായവര്‍ ദിവസം 30 ഗ്രാമിനടുത്ത് ഫൈബര്‍ ഉപയോഗിക്കണം(മിക്കവരും 15 ഗ്രാം പോലും ഉപയോഗിക്കാറില്ല).

ഉദരത്തിന് ഉത്തമം
ഫൈബറിന്റെ അഭാവം മലബന്ധത്തിനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകും. നല്ല രീതിയിലുള്ള മലവിസര്‍ജ്ജനത്തിന് ദിവസം 30 ഗ്രാം ഫൈബറെങ്കിലും കഴിക്കണം. മലം അയഞ്ഞ് പോകാനും ഫൈബര്‍ ഉപയോഗിക്കാം. ഹോള്‍ ഗ്രെയിന്‍ ബ്രെഡ് ടോസ്റ്റ് ചെയ്തതും, റവ കൊണ്ടുള്ള ഇഡ്ഡ്ലിയും നല്ല ഫലം നല്‍കും.



Click it and Unblock the Notifications
