Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അത്താഴം അമിതമായെങ്കില്‍....
ആരോഗ്യത്തിന് ഭക്ഷണം അത്യാവശ്യമെങ്കിലും ഇത് കഴിയ്ക്കേണ്ട രീതിയില്‍ കഴിച്ചാലേ ഗുണമുണ്ടാവുകയുള്ളൂ. ഓരോ നേരത്തും കഴിയ്ക്കേണ്ട ഭക്ഷണത്തിന്റെ അളവില്‍ വ്യത്യാസങ്ങളുമുണ്ട്.
സാധാരണയായി പ്രാതലാണ് കൂടുതലും നന്നായും കഴിയ്ക്കേണ്ടത്. വലിയൊരു ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കേണ്ട ഭക്ഷണമാണിത്. ഉച്ചഭക്ഷണം സാധാരണ രീതിയില്‍. എന്നാല്‍ അത്താഴം മിതമായി മാത്രമെന്നതാണ് നല്ലത്. അത്താഴം അരവയര്‍ എന്നു ചൊല്ലുമുണ്ട്. വ്യായാമം ചെയ്യൂ, സുഹൃത്തിനൊപ്പം !
എന്നാല്‍ പലരും തിരക്കുകള്‍ കാരണം മറ്റു നേരങ്ങളിലെ ഭക്ഷണം നിജപ്പെടുത്തി രാത്ര അമിതമായി കഴിയ്ക്കുന്നവരാണ്. കഴിച്ചു കഴിയുമ്പോഴോ, വയറിനു കനം, ഉറക്കം വരുന്നില്ല തുടങ്ങിയ വിവിധ പ്രശ്നങ്ങളും.
അത്താഴം അമിതമായാല്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

അത്താഴം അമിതമായെങ്കില്‍....
അത്താഴം കഴിഞ്ഞാല്‍ അല്പനേരം നടക്കുക. ദഹനം കൃത്യമായി നടക്കാന്‍ ഇത് നല്ലതാണ്.

ഉടന്‍ കിടക്കരുത്
അത്താഴം കഴിഞ്ഞാല്‍ ഉടന്‍ കിടക്കരുത്. ഇത് ദഹനപ്രശ്നങ്ങളുണ്ടാക്കും.

പാട്ട്
അല്പസമയം ഇഷ്ടമുള്ള പാട്ടു കേട്ട് നടക്കുകയോ ഇരിക്കുകയോ ചെയ്യാം. ഇത് മനസിനേയും ശരീരത്തേയും ശാന്തമാക്കും.

സംസാരിയ്ക്കുക
ആരോടെങ്കിലും അല്പനേരം സംസാരിയ്ക്കുക. നേരിട്ടോ മൊബൈലിലോ ആകാം. അമിതഭക്ഷണത്തിന്റെ ക്ഷീണം അല്പം കുറയാനും വേഗം കിടക്കുന്നതു തടയാനും കഴിയും.

വീട്ടുപണികള്‍
അത്താഴം കഴിഞ്ഞാലും ചെറിയ തോതില്‍ വീട്ടുപണികള്‍ ചെയ്യാം. പാത്രം കഴുകുക, അടുത്ത ദിവസത്തേയ്ക്കുള്ള പച്ചക്കറികള്‍ അരിഞ്ഞു വയ്ക്കുക തുടങ്ങിയവ.

ധ്യാനം
അത്താഴം കഴിഞ്ഞാല്‍ അല്പനേരം ധ്യാനത്തില്‍ മുഴുകാം. ഇതും മനസിനും ശരീരത്തിനും നല്ലതാണ്. സുഖകരമായ ഉറക്കത്തിനും ഇത് സഹായിക്കും.



Click it and Unblock the Notifications
