Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വ്യായാമം ചെയ്യൂ, സുഹൃത്തിനൊപ്പം !
പലരും വ്യായാമം ചെയ്യുന്നത് വലിയ ശല്യമായി കാണുന്നവരാണ്. നിങ്ങളോട് വ്യായാമം ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം നിങ്ങള്‍ ഒഴിവ് കഴിവുകള്‍ പറയുകയോ ബോറടിക്കുമെന്ന് വിചാരിക്കുകയോ ചെയ്യാറുണ്ടാവും.
പോഷകസമൃദ്ധമായ 10 ഇഡ്ഢലികള്‍
വ്യായാമത്തിന്റെ ഗുണങ്ങള്‍ അറിഞ്ഞിരുന്നാലും ചിലപ്പോള്‍ നിങ്ങള്‍ അവ ചെയ്യാതിരുന്നേക്കാം. എന്നാല്‍ ദിവസം 30 മിനുട്ടെങ്കിലും നിങ്ങള്‍ വ്യായാമം ചെയ്യണം. അത് നിങ്ങളുടെ ഹൃദയത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഉത്തമമാണ്. നിങ്ങള്‍ സുഹൃത്തിനോ ജീവിത പങ്കാളിക്കോ ഒപ്പമാണ് വ്യായാമം ചെയ്യുന്നതെങ്കില്‍ അതിന് പല ഗുണങ്ങളുമുണ്ട്. അത്തരം ചില കാരണങ്ങള്‍ അറിഞ്ഞിരിക്കുക.

1. പതിവായ വ്യായാമം
നിങ്ങളുടെ സ്വന്തം താല്പര്യത്തിന് വ്യായാമം ചെയ്യുമ്പോള്‍ ചിലപ്പോള്‍ അവ ഒഴിവാക്കാന്‍ തോന്നും. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് നിങ്ങള്‍ വ്യായാമം ചെയ്യുന്നതെങ്കില്‍ ക്ഷീണിച്ചാലും നിങ്ങള്‍ ചെയ്യുന്നത് തുടരും.

2. കൂടുതല്‍ അദ്ധ്വാനം
ജിംനേഷ്യത്തില്‍ സുഹൃത്തിനൊപ്പമാണെങ്കില് ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒരു മത്സര സ്വഭാവം വരും. നിങ്ങള്‍ സുഹൃത്തിനേക്കാള്‍ നന്നായി ചെയ്തു എന്ന തോന്നലും ഉണ്ടാകും. ഇത്തരത്തില്‍ നിങ്ങളിരുവരും സാധാരണ ചെയ്യുന്നതിനേക്കാള്‍ പുഷ് അപ്പും ട്രെഡ് മില്ലും ചെയ്യും.

3. വ്യായാമം ആസ്വദിക്കുന്നു
ഒറ്റക്ക് വ്യായാമം ചെയ്യുമ്പോള്‍ വേഗത്തില്‍ ബോറടിക്കും. ആരെങ്കിലും കൂടെയുണ്ടെങ്കില്‍ നിങ്ങള്‍ അത് ഇഷ്ടപ്പെടുകയും ക്ഷീണിച്ചാലും തുടരുകയും ചെയ്യും. കൂടാതെ നിങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യും.

4. ചെലവ് കുറയ്ക്കാം
നിങ്ങള്‍ക്ക് വീട്ടില്‍ ഒരു ഫിറ്റ്നസ് ട്രെയിനറേയോ എയ്റോബിക് ടീച്ചറേയോ വേണമെങ്കില്‍ സുഹൃത്തിനെയും ഒപ്പം കൂട്ടി ചെലവ് പങ്കിടാം. അത്തരത്തില്‍ ഇത് ആദായകരമാകും.

5. കാര്യങ്ങള്‍ പഠിക്കാം
ഒറ്റക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ബോറടിക്കും. അത്തരം സാഹചര്യത്തില്‍ സുഹൃത്തിനെക്കൂടി വിളിക്കുകയും ചില പുതിയ പാഠങ്ങള്‍ പഠിക്കുകയും ചെയ്യാം.

6. അധികമുള്ള കലോറി എരിച്ച് കളയാം
നിങ്ങള്‍ സുഹൃത്തിനെ കാണുന്നത് ഭക്ഷണശാലയ്ക്ക് പകരം ജിംനേഷ്യത്തിലോ, ജോഗിങ്ങിനിടയ്ക്കോ ആണെങ്കില്‍ അത് ആരോഗ്യകരമാണ്. അത് വഴി നിങ്ങള്‍ക്ക് വ്യായാമം ചെയ്യുകയും സൗഹൃദം പങ്കിടുകയും ചെയ്യാം.

7. പുതിയ ഇനങ്ങള്‍ ചെയ്യാം
തനിയെ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങള്‍ പതിവ് സെഷനുകളിലൊതുങ്ങും. പുതിയവയൊന്നും നിങ്ങള്‍ പരീക്ഷിക്കില്ല. എന്നാല്‍ സുഹൃത്തിനൊപ്പമാണെങ്കില് പല പുതിയ വിദ്യകളും പരീക്ഷിക്കപ്പെടും.

8. മെലിഞ്ഞ സുഹൃത്ത്
അമിതവണ്ണം എന്നത് പടര്‍ന്ന് പിടിക്കുന്നതാണെന്നാണ് ഒരു പഠനത്തില്‍ പറയുന്നത്. അതുകൊണ്ട് നിങ്ങളുടെ സുഹൃത്ത് തടിയനാണെങ്കില് നിങ്ങളും തടിയനാകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സുഹൃത്ത് വ്യായാമം ചെയ്ത് മെലിയുന്നുവെങ്കില് നിങ്ങള്‍ക്കും അത് സാധ്യമാകും.



Click it and Unblock the Notifications
