Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
വെറുതേ വേണ്ട, തടി കുറയില്ല!!
തടി കൂട്ടുന്നതിനേക്കാള്‍ കുറയാന്‍ താല്പര്യപ്പെടുന്ന സമൂഹമാണ് ചുറ്റുമുള്ളത്. ഇതിനായി പട്ടിണി കിടക്കുന്നവരും കുറവല്ല.
തടി കുറയുമെന്നു കരുതി പരീക്ഷിയ്ക്കുന്ന എല്ലാ മാര്‍ഗങ്ങളും ഫലിച്ചെന്നു വരില്ല. താഴെപ്പറയുന്ന ചില കാര്യങ്ങള്‍ തടി കുറയ്ക്കുമെന്നു കരുതി പരീക്ഷിയ്ക്കുന്നവരുണ്ട്. എന്നാല്‍ തടി കുറയാന്‍ സാധ്യത കുറവാണെന്നു മാത്രമല്ല, ആരോഗ്യത്തിനു ദോഷവും ചെയ്യും. നിങ്ങളെ വിജയിയാക്കും ചില ശീലങ്ങള്‍
ഇവയെന്തൊക്കെയെന്നു നോക്കൂ,

വെജിറ്റേറിയന്‍
നോണ്വെജിറ്റേറിയനാണോ, വെജിറ്റേറിയന്‍ ഭക്ഷണരീതിയിലേയ്ക്കു തിരിഞ്ഞു നോക്കൂ, തടി കുറയും എ്ന്നു പൊതുവെ പറയും. എന്നാല്‍ വാസ്തവമില്ല.

വെള്ളം
വിശക്കുമ്പോള്‍ വെള്ളം കുടിച്ചു വയര്‍ നിറയ്ക്കുക. ഭക്ഷണം കുറയും. തടിയും കുറയും എന്ന വിശ്വാസവും തെറ്റ്.

കാര്‍ബോഹൈഡ്രേറ്റുകളടങ്ങിയ ഭക്ഷണം
കാര്‍ബോഹൈഡ്രേറ്റുകളടങ്ങിയ ഭക്ഷണം പൂര്‍ണമായി ഉപേക്ഷിയ്ക്കുക. ഇതുകൊണ്ടു തടി കുറയുകയല്ല, ശരീരത്തിനു നല്ലതല്ലെന്നതാണ് വാസ്തവും. കാരണം ഊര്‍ജം ലഭിയ്ക്കില്ല.

മധുരം
മധുരം പൂര്‍ണമായും ഉപേക്ഷിയ്ക്കുക. ഇതും തെറ്റ്, മിതമായ തോതില്‍ മധുരം ശരീരത്തിനു വേണം.

ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍
ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിയ്ക്കുന്നവരുണ്ട്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുമെന്നു പറയാനാവില്ല.

സാലഡുകള്‍ മാത്രം
വിശക്കുമ്പോള്‍ സാലഡുകള്‍ മാത്രം കഴിയ്ക്കുക. ഇത് തടി കുറയാനുള്ള നല്ലൊരു വഴിയായി കാണുന്നവരുണ്ട്. എന്നാല്‍ ശരീരത്തിനാവശ്യമായ പല പോഷകങ്ങളും ലഭിയ്ക്കാതെ വരും.

ഫ്രഷ് ജ്യൂസ്
വിശക്കുമ്പോള്‍ ഫ്രഷ് ജ്യൂസ് മാത്രം കുടിച്ചു കഴിയുന്നവരുണ്ട്. ഇതും തടി കുറയാനല്ല, ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനാണ് കാരണമാവുക.

കഠിനമായ വ്യായാമങ്ങള്‍
കഠിനമായി കൂടുതല്‍ നേരം വ്യായാമങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുമെന്നു കരുതുന്നവരുണ്ട്. ഇത് ആരോഗ്യത്തിനും ശരീരത്തിനും ദോഷം ചെയ്യും.

ക്രാഷ് ഡയറ്റുകള്‍
ക്രാഷ് ഡയറ്റുകള്‍ തടി കുറയാന്‍ സഹായിക്കുമെന്നു കരുതുന്നവരുണ്ട്. ഇത് നിങ്ങളെ രോഗിയാക്കാനേ ഉപകരിയ്ക്കൂ.

പില്‍സുകള്‍
തടി കുറയ്ക്കാന്‍ സഹായിക്കുന്ന പില്‍സുകള്‍ വാങ്ങി വിഴുങ്ങുന്നവരുണ്ട്. ഇവയില്‍ മിക്കതിനും പാര്‍ശ്വഫലങ്ങള്‍ കാണും. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇതു ചെയ്യരുത്.



Click it and Unblock the Notifications
