Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
തടി കുറയ്ക്കാന്‍ നോക്കി മരിയ്ക്കണോ??
തടി കുറയ്ക്കുകയെന്നത് ട്രെന്‍ഡിംഗാകുന്ന കാലമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ഇതിനു വേണ്ടി പല വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്.
തടി കുറഞ്ഞിരിയ്ക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ നല്ലതാണെന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല. ഇതിനായി ആരോഗ്യകരമായ വഴികള്‍ തേടുന്നതിലും തെറ്റില്ല.
എന്നാല്‍ തടി കുറയ്ക്കാന്‍ ശ്രമിച്ച് അസുഖങ്ങളും പൊല്ലാപ്പുകളും പിടിയ്ക്കുന്നവരുമുണ്ട്. ചില വഴികളുണ്ട്, തടി കുറയ്ക്കാന്‍ ശ്രമിച്ച് നിങ്ങളുടെ മരണത്തില്‍ വരെ കലാശിയ്ക്കാവുന്നവ. ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ഓഫീസിലെ സ്ട്രെസ് കുറയ്ക്കാം
തടി കുറയ്ക്കാന്‍ ചെയ്യരുതാത്ത കാര്യങ്ങളെക്കുറിച്ചറിയൂ,

മരുന്നുകള്‍
തടി കുറയ്ക്കാന്‍ സഹായിക്കുമെന്നു പറഞ്ഞ് വിപണിയില്‍ ലഭ്യമാകുന്ന പലതരം മരുന്നുകളുണ്ട്. ഇവ യാതൊരു വിധത്തിലും ഉപയോഗിയ്ക്കരുത്. പലതരം അസുഖങ്ങളായിരിയ്ക്കും ഫലം.

നാടവിര
കേട്ടാല്‍ അറപ്പു തോന്നുന്ന ഒരു വഴിയുമുണ്ട്. നാടവിര വിഴുങ്ങുക. ഇത് കുടലിലെത്തി കഴിയ്ക്കുന്ന ഭക്ഷണം വലിച്ചെടുക്കും. ഇതുവഴി തടി കുറഞ്ഞേക്കും. എന്നാല്‍ വയറുവേദനയും ചിലപ്പോള്‍ മരണവും തന്നെയായിരിയ്ക്കും ഫലം.

പാനീയങ്ങള്‍
പാനീയങ്ങള്‍ മാത്രം കുടിച്ച് ഭക്ഷണം തീരെ ഉപേക്ഷിച്ചു തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുണ്ട്. ഇതുവഴി ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കാതിരിയ്ക്കും. അസുഖങ്ങളും ക്ഷീണവുമെല്ലാമായിരിയ്ക്കും ഫലം.

വ്രതം
തടി കുറയാനായി മിക്കവാറും ദിവസങ്ങളില്‍ വ്രതം നോല്‍ക്കുന്നവരും കുറവല്ല. ഇതും ആരോഗ്യത്തെ കേടു വരുത്തുന്ന ശീലം തന്നെയാണ്.

കൊഴുപ്പ്
തടി കുറയ്ക്കാനായി കൊഴുപ്പു തീരെയില്ലാത്ത ഭക്ഷണം മാത്രം കഴിയ്ക്കുന്നവരുണ്ട്. ഇതും നല്ലതല്ല. ശരീരത്തിന് ഊര്‍ജം നല്കുന്നതില് കൊഴുപ്പിനും പങ്കുണ്ട്. ഇതില്ലാത്തത് ക്ഷീണത്തിനും പ്രതിരോധശേഷി കുറയുന്നതിനുമെല്ലാം കാരണമാകും.

ലിപോസക്ഷന്
ലിപോസക്ഷന് ട്രീറ്റ്മെന്റ് ശരീരത്തിലെ കൊഴുപ്പ് വലിച്ചെടുക്കുന്ന പ്രക്രിയയാണ്. എന്നാല്‍ ഇത് ചിലപ്പോള്‍ ശരീരത്തിലെ അവയവങ്ങള്‍ക്കു തന്നെ കേടു വരുത്തിയേക്കാം. ചിലപ്പോള്‍ മരണത്തിലേയ്ക്കും വഴി വയ്ക്കും.

വ്യായാമം
തടി കുറയ്ക്കാനായി അമിതവ്യായാമവും നല്ലതല്ല. ഇതും പതുക്കെ മരണത്തിലേയ്ക്കു നയിക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
