Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്തനാര്‍ബുദം തടയാം
ഏറ്റവും സാധാരണമായതും, ക്യാന്‍സര്‍ ബാധിച്ചുള്ള മരണങ്ങളില്‍ ഏറിയ പങ്ക് വഹിക്കുന്നതുമാണ് സ്തനാര്‍ബുദം. അടുത്തിടെ ഇന്ത്യയിലെ സ്തനാര്‍ബുദ ഭീഷണിയെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ 28 സ്ത്രീകളില്‍ ഒരാള്‍ക്ക് വീതം അവരുടെ ജീവിതകാലത്ത് സ്തനാര്‍ബുദം ബാധിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു.
സ്തനാര്‍ബുദം തടയാന്‍ സഹായിക്കുന്ന ഏഴ് കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.കിഡ്നി ആരോഗ്യത്തിനു ചില വഴികള്‍

കുഞ്ഞിനെ മുലയൂട്ടുക
ജീവിതകാലത്ത് ഒരു വര്‍ഷത്തിലധികം കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് സ്തനാര്ബദത്തിനുള്ള സാധ്യത മുലയൂട്ടാത്തവരേക്കാള് അഞ്ച് ശതമാനം കുറവാണെന്നാണ് വേള്‍ഡ് ക്യാന്‍സര്‍ റിസര്‍ച്ച് ഫണ്ട് ക്യാന്‍സര്‍ സംബന്ധമായ ഒരു അവലോകനത്തില്‍ കണ്ടെത്തിയത്. ഈ കാലയളവ് ഒരുമിച്ചാകണമെന്നില്ല. കൂടുതല്‍ കാലം മുലയൂട്ടുമ്പോള്‍ ക്യാന്‍സര്‍ ബാധക്കുള്ള സാധ്യതയും കുറഞ്ഞ് വരുന്നു.

വീട്ടുജോലികള്‍ ചെയ്യുക
വിദഗ്ദരുടെ അഭിപ്രായത്തില്‍ ശാരീരികമായി സജീവമായിരിക്കുന്നത് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും. വ്യായാമം കൊഴുപ്പ് കോശങ്ങളുടെ എണ്ണം കുറയ്ക്കും. ഈ കോശങ്ങള്‍ ടെസ്റ്റോസ്റ്റീറോണ്‍, ഈസ്ട്രജന് തുടങ്ങിയ ക്യാന്‍സര്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കരുതപ്പെടുന്ന ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നവയാണ്. വീട്ടുജോലികള്‍ ചെയ്യുന്നത് വഴി ഇവയെ തടയാനാവും.

സൂര്യപ്രകാശമേല്‍ക്കുക
സൂര്യപ്രകാശമേല്‍ക്കുന്നത് വിറ്റാമിന്‍ ഡിയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് കനേഡിയന്‍ ഗവേഷകര്‍ പറയുന്നു. വിറ്റാമിന്‍ ഡിയെ ക്യാന്‍സര്‍ പ്രതിരോധ ഘടകങ്ങളുള്ള ഒരു ഹോര്‍മോണാക്കി മാറ്റാന്‍ സ്തനകോശങ്ങള്ക്ക് കഴിവുണ്ടെന്ന് ലബോറട്ടറി പരീക്ഷണങ്ങള്‍ കാണിക്കുന്നു. എന്നാല്‍ ചര്‍മ്മത്തില്‍ ക്യാന്‍സറുണ്ടാകാനുള്ള സാധ്യതകൂടി പരിഗണിച്ച് സൂര്യപ്രകാശമേല്‍ക്കുന്നത് പരിമിതമായേ പാടുള്ളൂ.

അനാരോഗ്യകരമായ രാസവസ്തുക്കള്‍ ഒഴിവാക്കുക
കാനിലടച്ച ഭക്ഷണങ്ങളും പാനീയങ്ങളും, പ്ലാസ്റ്റിക് പാത്രത്തില്‍ മൈക്രോവേവില്‍ വെച്ച ഭക്ഷണങ്ങളും കഴിക്കാതിരിക്കുക. അവയിലെ ഈസ്ട്രജനെപ്പോലെ പെരുമാറുന്ന രാസഘടകങ്ങള്‍ സ്തനാര്‍ബുദ ഭീഷണി വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന ചൂടിലുള്ള ബാര്‍ബിക്യു, ഗ്രില്ലിങ്ങ്, അല്ലെങ്കില്‍ മാംസം പൊരിക്കല്‍ എന്നിവ അക്രിലാമൈഡിന്റെ ഉത്പാദനത്തിന് കാരണമാവുകയും അത് ക്യാന്‍സറിന് ഇടയാക്കുകയും ചെയ്യും. അതിനാല്‍ മാംസം സാധാരണ രീതിയില്‍ പാകം ചെയ്യുകയും, സംസ്കരിച്ച മാംസം ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

കൊളസ്ട്രോള്‍ കുറയ്ക്കുക
പത്തുവര്‍ഷത്തിലേറെയായി സ്റ്റാറ്റിന്‍സ്(കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുള്ള മരുന്ന്)കഴിക്കുന്ന സ്ത്രീകളില്‍ ഡക്ടല്‍ കാര്‍സിനോമ അല്ലെങ്കില്‍ ഐഡിസി എന്ന ടൈപ്പിലുള്ള സ്തനാര്‍ബുദ സാധ്യത ഇരട്ടിയാണ്. ദീര്‍ഘകാലയളവില്‍ സ്റ്റാറ്റിനുകള്‍ ചില രാസവഴികളെ തകരാറിലാക്കുകയും അത് ട്യൂമറിന് കാരണമാവുകയും ചെയ്യും. എന്നിരുന്നാലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ സ്റ്റാറ്റിന് കഴിക്കുന്നത് നിര്‍ത്തരുത്.

നൈറ്റ് ഷിഫ്റ്റുകള്‍
ആറു വര്‍ഷം ആഴ്ചയില്‍ മൂന്ന് നൈറ്റ് ഷിഫ്റ്റ് വീതമോ അതില്‍ കൂടുതലോ ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഡാനിഷ് ഗവേഷകര്‍ പറയുന്നു.

മദ്യോപയോഗം കുറയ്ക്കുക -
പതിവായി മദ്യപിക്കുന്നത് സ്തനാര്‍ബുദം രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ദിവസവും എത്രത്തോളം കൂടുതല്‍ കുടിക്കുന്നുവോ അത്രയും ആപത്സാധ്യതയും വര്‍ദ്ധിക്കും. മദ്യപിക്കാറുണ്ടെങ്കില്‍ അതിന്റെ അളവ് കുറയ്ക്കുക.



Click it and Unblock the Notifications
