Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഗ്യാസാണോ പ്രശ്നം. ഇതൊന്നു ശ്രദ്ധിയ്ക്കൂ
ഗ്യാസ് പ്രശ്നങ്ങള്‍ അലട്ടാത്തവര്‍ ചുരുക്കം. പലപ്പോഴും പൊതുമധ്യത്തില്‍ പോലും നമ്മെ അപഹാസ്യരാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണിത്.
ഗ്യാസ് ഒഴിവാക്കാനാവാത്ത ഒരു ആരോഗ്യപ്രശ്നമൊന്നുമല്ല. നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന പല വിദ്യകളുമുണ്ട്, ഈ പ്രശ്നം ഒഴിവാക്കാന്‍.
വീട്ടില്‍ തന്നെ ഈ പ്രശ്നം ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ച്യൂയിംഗ് ഗം
ച്യൂയിംഗ് ഗം ചവച്ചു കൊണ്ടു സംസാരിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഈ സമയത്ത് ധാരാളം വായു ഉള്ളിലേയ്ക്കു കടക്കും. ഒന്നുകില്‍ ച്യൂയിംഗ് ഗം ഒഴിവാക്കുക. വേണമെന്നു നിര്‍ബന്ധമെങ്കില്‍ സംസാരിയ്ക്കുന്ന സമയത്ത് ചവയ്ക്കാതിരിയ്ക്കുക.

പാലുല്പന്നങ്ങള്
പാലുല്പന്നങ്ങള് ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്. തണുപ്പിച്ച പാല്, തൈര് തുടങ്ങിയ അധികം പ്രശ്നങ്ങളുണ്ടാക്കില്ല. പാലുല്പന്നങ്ങള് ഉപയോഗിയ്ക്കുമ്പോള്‍ ഗ്യാസിന്റെ കാര്യവും ശ്രദ്ധയില്‍ വേണം.

ഹെര്‍ബല്‍ പാനീയങ്ങള്‍
ഹെര്‍ബല്‍ പാനീയങ്ങള്‍ കുടിയ്ക്കുന്നതു നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കും. ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കും.

ചവച്ചരച്ചു ഭക്ഷണം കഴിയ്ക്കുക
ഭക്ഷണം വേഗത്തില്‍ കഴിയ്ക്കുന്നതും വിഴുങ്ങുന്നതുമെല്ലാം ഗ്യാസ് പ്രശ്നങ്ങള്‍ അധികമാകാന്‍ കാരണമാകും. നല്ലപോലെ ചവച്ചരച്ചു ഭക്ഷണം കഴിയ്ക്കുക.

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ദഹനം പതുക്കെയാക്കും. ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇവ ഒഴിവാക്കുക.

പച്ചക്കറികള്‍
പച്ചക്കറികള്‍ ആരോഗ്യത്തിന് ഉത്തമമാണെങ്കിലും ക്യാബേജ്, റാഡിഷ്, പയര്‍ പോലുള്ള ചിലത് ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കും. ഇവ കുറയ്ക്കുക.

പുകവലി
പുകവലി ഗ്യാസ് പ്രശ്നങ്ങള്‍ കൂടിയുണ്ടാക്കുന്ന ഒരു ദുശീലമാണ്. ഇതൊഴിവാക്കുക.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍
കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക. ഗ്യാസുണ്ടാക്കുന്ന ഒരു പ്രധാന വസ്തുവാണിത്.

അരക്കപ്പു വെള്ളം
ഭക്ഷണം കഴിയ്ക്കും മുന്‍പ് അരക്കപ്പു വെള്ളം കുടിയ്ക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും. ഇത് ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ഭക്ഷണത്തിനൊപ്പം സംസാരം
ഭക്ഷണം കഴിയ്ക്കുമ്പോള്‍ സംസാരിയ്ക്കാതിരിയ്ക്കുക. അല്ലെങ്കില്‍ വായു ഭക്ഷണത്തിനൊപ്പം ഉള്ളിലെത്തും. ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാക്കും. ബീജാരോഗ്യത്തെക്കുറിച്ചു കൂടതലറിയൂ



Click it and Unblock the Notifications
