Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വെള്ളം വീണ്ടും തിളപ്പിക്കരുത്, എന്തു കൊണ്ട്?
ഇത് പലപ്പോഴും സംഭവിക്കുന്നതാണ്. ചായയോ കാപ്പിയോ ഉണ്ടാക്കാനായി വെള്ളം തിളപ്പിക്കും. എന്നാല്‍, മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ മാറുന്നതിനാല്‍ അപ്പോള്‍ ഉണ്ടാക്കില്ല, വീണ്ടും ചായ കുടിക്കുന്ന കാര്യം ഓര്‍ക്കുമ്പോഴേക്കും വെള്ളം തണുത്തിട്ടുണ്ടാകും. അപ്പോള്‍ വീണ്ടും അത് തിളപ്പിക്കും. എന്നാല്‍ , ഇനി മുതല്‍ അങ്ങനെ ചെയ്യരുത്. തിളപ്പിച്ച് വെള്ളം വീണ്ടും തിളപ്പിക്കുന്നത് ഒഴിവാക്കുക.
നിങ്ങള്‍ പലപ്പോഴും ഇങ്ങനെ ചെയ്തിട്ടുണ്ടാവാം .എന്നാല്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വെള്ളം വീണ്ടും തിളപ്പിക്കുന്നത് അപകടകരമാണ്. എന്തുകൊണ്ട്? കാരണം വെള്ളം തിളയ്ക്കുമ്പോള്‍ അതിന്റെ രാസസംയുക്തത്തില്‍ മാറ്റം വരും.

വെള്ളം തിളപ്പിക്കുമ്പോള്‍ നീരാവി വരുന്നത് എങ്ങനെയാണന്ന് നിങ്ങള്‍ കണ്ടിട്ടുണ്ട്. ഈ നീരാവി എളുപ്പം വാതകമാകുന്ന സംയുക്തങ്ങളാല്‍ നിര്‍മ്മിതമാണ്. വെള്ളം ചൂടാക്കുമ്പോള്‍ വാതകമായിമാറുന്ന ഇവ വെള്ളത്തില്‍ നിന്നും നീരാവിയായി പുറത്ത് കടക്കും. തിളച്ച വെള്ളം തണുക്കുമ്പോള്‍ വിഘടിച്ച ഈ വാതകങ്ങള്‍ , ധാതുക്കള്‍ എന്നിവ തിരിച്ചടിയും. വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ ഇതിന്റെ രാസസംയുക്തം വീണ്ടും വ്യത്യാസപ്പെടും. എന്നാല്‍ ഇവ വ്യത്യാസപ്പെടുന്ന രീതി വളരെ അപകടകരമാണ്. വെള്ളം വീണ്ടും തിളപ്പിയ്ക്കുമ്പോള്‍ അപകടരങ്ങളായ പദാര്‍ത്ഥങ്ങള്‍ പുറത്തേയ്ക്ക് പോകുന്നതിന് പകരം വെള്ളത്തില്‍ അടിയുകയാണ് ചെയ്യുന്നത്.
വെള്ളം വീണ്ടും തിളപ്പിയ്ക്കുമ്പോള്‍ കാണപ്പെടുന്ന ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ആഴ്സനിക്, നൈട്രേറ്റ്സ്, ഫ്ളൂറൈഡ് എന്നിവയാണ്.
ആഴ്സനിക് അടങ്ങിയ വെള്ളം നമ്മള് ഒരിക്കലും വാങ്ങില്ലല്ലോ? അതിനാല്‍ ആഴ്സനിക് ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ വെള്ളം വീണ്ടും തിളപ്പിയ്ക്കരുത്. തിളപ്പിച്ച വെള്ളത്തില്‍ ആരോഗ്യദായകങ്ങളായ ധാതുകള്‍ നിലനില്ക്കുന്നുണ്ടാവും എന്നാല്‍് ഇത് വീണ്ടും തിളപ്പിക്കുകയാണെങ്കില്‍ ഇവയും അപകടരങ്ങളായി മാറും. ഉദാഹരണത്തിന് ഇത്തരത്തില്‍ വെള്ളത്തില്‍ ഉണ്ടാകുന്ന കാത്സ്യം ഉപ്പ് അമിതമായി അകത്ത് ചെല്ലുന്നത് വൃക്കയിലും പിത്താശയത്തിലും കല്ലുണ്ടാവാന്‍ കാരണമാകും.
വീണ്ടു തിളപ്പിച്ച വെള്ളം എങ്ങനെയാണ് നിങ്ങളെ ബാധിക്കുക
നൈട്രേറ്റ്
വെള്ളത്തിലെ നൈട്രേറ്റ് ഉയര്‍ന്ന ചൂടില്‍ വളരെ വിഷമയമായി മാറും.രണ്ടാമതും തിളപ്പിക്കുമ്പോള്‍ ഉള്ള ഉയര്‍ന്ന താപനില നൈട്രേറ്റിന്റെ രാസമിശ്രിതത്തെ പൂര്‍ണ്ണമായും മാറ്റി നൈട്രോസാമൈന്‍സ്് ആക്കി മാറ്റും. ഇവ അര്‍ബുദ കാരികളാണ്. ഇവ പല തരത്തിലുള്ള അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ത്തും.
ആഴ്സെനിക്
വീണ്ടും തിളപ്പിച്ച വെള്ളം അമിതമായി കുടിച്ചാല്‍ നിങ്ങള്‍ക്ക് ആഴ്സനിക് ഉദ്ദീപനം അനുഭവപ്പെടും. അര്‍ബുദം, ഹൃദ്രോഗങ്ങള്‍, നാഡീ സംബന്ധമായ രോഗങ്ങള്‍ , വന്ധ്യത എന്നിവയ്ക്ക് വരെ ഇത് കാരണമാകും.
ഫ്ളൂറൈഡ്
ഫ്ളൂറൈഡ് അമിതമായി അകത്ത് ചെല്ലുന്നത് നാഡീ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. അമിതമായി ഫ്ളൂറൈഡ് സ്വീകരിക്കുന്നത് കുട്ടികളില്‍ തിരച്ചറിയില്‍ ശേഷി ഉണ്ടാവുന്നത് താമസിപ്പിക്കും. വീണ്ടും ചൂടാക്കിയാല്‍ ഇൗ ഭക്ഷണങ്ങള്‍ വിഷം!!
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
