Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വീണ്ടും ചൂടാക്കിയാല്‍ ഇൗ ഭക്ഷണങ്ങള്‍ വിഷം!!
നമ്മളെല്ലാവരും ബാക്കിയായ ഭക്ഷണം പാഴായി പോകാതിരിക്കാന്‍ വീണ്ടും ചൂടാക്കി കഴിക്കാറുണ്ട്. സാധാരണ രീതിയില്‍ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല, എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ വീണ്ടും ചൂടാക്കി കഴിക്കുന്നത് അപകടരമാണ്.
ചില ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കുമ്പോള്‍ അവയുടെ പോഷകങ്ങള്‍ നഷ്ടമാകും മറ്റ് ചില ഭക്ഷണങ്ങള്‍ വിഷമയമാകും. പ്രായം കൂട്ടും കാര്യങ്ങള്‍!!
ഇത്തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതാല്ലാം ആണന്ന് നമ്മള് തിരിച്ചറിയുകയും കുടംബത്തിന്റെ ആരോഗ്യം കണക്കിലെടുത്ത് അവ വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുകയും വേണം.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് വളരെ നല്ലതാണ് . ഇവ പോഷക സമൃദ്ധവുമാണ്. എന്നാല്‍ ഫ്രിഡ്ജില്‍ ഏറെ നാള് വച്ചാല്‍ ഇതിന്റെ പോഷകമൂല്യം നഷ്ടമാകും. ഇവ വീണ്ടു ചൂടാക്കിയാല്‍ വിഷമായി മാറുകയും ചെയ്യും.

കോഴിയിറച്ചി
ഇന്നത്തെ കാലത്ത് സാധാരണയായി എല്ലാവരും വീണ്ടും ചൂടാക്കി കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് കോഴിയിറച്ചി. എന്നാല്‍ ഇവ വീണ്ടും ചൂടാക്കി കഴിക്കുന്നത് വളരെ അപകടരമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട് ചൂടാക്കുമ്പോള്‍ ഇവ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും. വീണ്ടു കഴിക്കണമെന്നുണ്ടിങ്കില് ചൂടാക്കാതെ തന്നെ കഴിക്കാന്‍ ശ്രമിക്കുക.

കൂണ്
പാകം ചെയ്താന്‍ ഉടന്‍ കഴിക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് കൂണ്. എന്നാല്‍ ബാക്കിയാവുകയാണെങ്കില്‍ വീണ്ടും ചൂടാക്കുമ്പോള്‍ ഇതിലടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ദഹിക്കാന്‍ പ്രയാസമുള്ളതായി മാറും.

ബീറ്റ് റൂട്ട്
ഇവയില്‍ ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് നല്ലതാണ്. എന്നാല്‍ ഇവ വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ല.

ചീര
ചീര വീണ്ടും ചൂടാക്കി കഴിക്കുന്നതും അപകടരമാണ്. ചീരയിലും ഉയര്‍ന്ന അളവില്‍ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്, അതിനാല്‍ വീണ്ടും ചൂടാക്കുമ്പോള്‍ മൊത്തം ചീര പൂര്‍ണമായും നൈട്രേറ്റ് ആയി മാറും. ഇത് ശരീരത്തില്‍ അര്‍ബുദ സാധ്യത ഉയര്‍ത്തും.

മുട്ട
ഉയര്‍ന്ന ചൂടില്‍ മുട്ട വിഷമയമാകും. പുഴുങ്ങിയ മുട്ടയും പൊരിച്ച മുട്ടയും വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കാുക. ഇവ വയറിന് അസ്വസ്ഥത ഉണ്ടാക്കും.

സെലെറി
ചീരയിലെ പോലെ തന്നെ സെലെറിയിലും ഉയര്‍ന്ന അളവില്‍ നൈട്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ വീണ്ടും ചൂടാക്കി കഴിക്കരുത്. സാധാരണ സൂപ്പ് പോലുള്ളവയില്‍ സെലറി ചേര്‍ക്കാറുണ്ട് . അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ വീണ്ടും ഉപയോഗിക്കുകയാണെങ്കില്‍ സെലെറി നീക്കം ചെയ്തിട്ട ചൂടാക്കുക.



Click it and Unblock the Notifications
