Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ കുറവോ?
ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായ പല ഘടകങ്ങളുമുണ്ട്. ഇതിലൊന്നാണ് പ്രോട്ടീനുകള്‍. മസിലുകള്‍, മുടി, ചര്‍മം, എല്ല്, തലച്ചോര്‍ തുടങ്ങിയവയുടെ ശരിയായ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും ഏറ്റവും അത്യാവശ്യമായ ഒന്നാണിത്.
നമ്മുടെ ശരീരത്തില്‍ പ്രോട്ടീനുകള്‍ കുറവാണെങ്കില്‍ പല ലക്ഷണങ്ങളും ശരീരം തന്നെ കാണിയ്ക്കും. ഇവയെന്തൊക്കെയെന്നു നോക്കൂ,

ആര്‍ത്തി
ശരീരത്തില്‍ പ്രോട്ടീന്‍ കുറവെങ്കില്‍ അനാരോഗ്യകരമായ ഭക്ഷണങ്ങളോട് ആര്‍ത്തിയുണ്ടാകും. മധുരമുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍.

മസില്, സന്ധിവേദന
മസില്, സന്ധിവേദന എന്നിവയ്ക്ക് പ്രോട്ടീന്‍ കുറവും കാരണമാകാം. സന്ധികളില്‍ സിനോവിയല്‍ ഫഌയിഡ് എ്ന്ന ഒരു ഫഌയിഡുണ്ട്. ഇത് പ്രധാനമായും പ്രോട്ടീന്‍ നിര്‍മിതമാണ്. ഇതാണ് സന്ധികളില്‍ ഈര്‍പ്പം നല്കി വേദനയൊഴിവാക്കുന്നത്. പ്രോട്ടീന്റെ കുറവ് ഈ ഫഌയിഡിന്റെ കുറവിനും കാരണമാകും.

ഷീണവും അസ്വസ്ഥതയും
പ്രോട്ടീന്‍ കുറവ് രക്തത്തിലെ പഞ്ചസാരയുടെ കുറവിനും വഴിയൊരുക്കും. ഇത് ക്ഷീണവും അസ്വസ്ഥതയും സ്ട്രെസുമെല്ലാമുണ്ടാക്കും.

ഉറക്കം
ഉറക്കം കുറവും ഉറക്കത്തിനിടയില്‍ ഉണരുന്നതുമെല്ലാം പ്രോട്ടീന്‍ കുറവു കൊണ്ട് അനുഭവപ്പെടാം. ശരീരം കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റിനും പഞ്ചസാരയ്ക്കും വേണ്ടി ആഗ്രഹിയ്ക്കുകയും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതുമാണ് കാരണം.

പ്രതിരോധശേഷി
ശരീരത്തിന് പ്രതിരോധശേഷി നല്കുന്ന ഇമ്യൂണോഗ്ലോബിനുകളുടെ ഉല്പാദനത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്. ഇതിന്റെ കുറവ് അടിക്കടി അസുഖങ്ങള്‍ വരാന്‍ കാരണമാകും.

ബ്രെയിന്‍
തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ന്യൂറോണുകള്‍, ന്യൂറോട്രാന്‍സ്മിറ്ററുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്. ഇവയുടെ കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിയ്ക്കും.

തടി കൂടാന്‍
പ്രോട്ടീന്‍ കുറവ് ശരീരത്തിലെ അപചയപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇത് തടി കൂടാന്‍ ഇടയാക്കും.



Click it and Unblock the Notifications
