Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
നേരത്തേ ഉണരാന്‍ മടിയാണോ?
നാളെ മുതല്‍ നേരത്തേ എണീക്കും എന്ന് ശപഥം ചെയ്താണോ ഇന്നലെ കിടന്നത്? പക്ഷേ എഴുന്നേറ്റപ്പോള്‍ പതിവു പോലെ ഉച്ചയായല്ലേ. വിഷമിക്കേണ്ട. ഉറക്കത്തെ അങ്ങേയറ്റം സ്നേഹിക്കുന്നവരാണ് നമ്മളെല്ലാവരും. ചിലര്‍ കുഭകര്ണസേവ തുടങ്ങിയാല്‍ പിന്നെ ആന കുത്തിയാലും എഴുന്നേല്‍ക്കില്ല.
ഓഫീസില്‍ പോവാന്‍ അലാറം അടിക്കുമ്പോഴായിരിക്കും പലരും എഴുന്നേല്ക്കാന് ശ്രമിക്കുന്നത്. അതു തന്നെ എഴുന്നേല്‍ക്കില്ല എഴുന്നേല്‍ക്കാനുള്ള ശ്രമം മാത്രമായിരിക്കും. എന്നാല്‍ അഞ്ച് മിനിട്ട് അഞ്ച് മിനിട്ട് എന്നു പറഞ്ഞ് നമ്മള് അവിടെ തന്നെ കിടന്നു പോകുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.
ഉറക്കത്തില്‍ തളര്‍ച്ചയോ?
എന്നല്‍ പുലര്‍ച്ചെ ഉണര്‍ന്നാല്‍ അത് നമ്മുടെ ആരോഗ്യത്തേയും കാര്യമായി സ്വാധീനിക്കും എന്നതാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ ഇതുകൊണ്ട് കഴിയും. എന്നാല്‍ പലരും അതിന് ശ്രമിക്കാറില്ല എന്നു മാത്രം. പഴമക്കാര്‍ പറഞ്ഞാല്‍ തന്നെ അതിന് കാര്യമായ വിലയും നല്‍കാറില്ല. ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?
ഓഫീസിലേക്ക് ഓടിപ്പിടഞ്ഞ് എത്താന്‍ കാണിക്കുന്ന ആവേശത്തിന്റെ പകുതി നമ്മള് എഴുന്നേല്ക്കുന്ന കാര്യത്തില്‍ കാണിച്ചാല്‍ സംഗതി ക്ലീന്‍. അതുകൊണ്ട് മടി കൂടാതെ ഉണരാന്‍ ഇതാ ചില വിദ്യകള്‍.

പ്ലാനിംഗ് നല്ലതാണ്
ഇന്ന് ഞാന്‍ കാലത്ത് എഴുന്നേല്ക്കും എന്ന് ശപഥം ചെയ്ത് കിടക്കുക. കൂടാതെ എഴുന്നേറ്റാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ടൈംടേബിള്‍ ഉണ്ടാക്കുക. അതുകൊണ്ടു തന്നെ കൃത്യമായ ദിനചര്യ പിന്തുടരുന്നതിലൂടെ ഉറങ്ങാനും എഴുന്നേല്‍ക്കാനുമുള്ള സമയം കണക്കാക്കാം.

ആവശ്യത്തിനുറങ്ങുക
മിതമായ രീതിയില്‍ മാത്രം ഉറങ്ങുക. അതായത് ഏഴോ എട്ടോ മണിക്കൂര്‍ അതില്‍ കൂടുതല്‍ നേരം ഉറങ്ങരുത്. ഇതു നിങ്ങളെ നേരത്തേ ഉണരാന്‍ സഹായിക്കും.

മൊബൈല്‍, ലാപ്ടോപ്പ് ദൂരെ
ഉറങ്ങുമ്പോള്‍ പോലും പലരും കയ്യില്‍ നിന്നും താഴെവെയ്ക്കാത്ത രണ്ട് സാധനങ്ങളാണ് മൊബൈല്‍ ഫോണും ലാപ്ടോപ്പും. ഇവ രണ്ടും അടുത്തില്ലെങ്കില് പലര്‍ക്കും ഉറക്കം വരില്ല എന്ന അവസ്ഥയാണ്. എന്നാല്‍ ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്രയാണെന്ന് പലരും ആലോചിക്കുന്നില്ല.

വെളിച്ചം കിട്ടുന്ന മുറി ഉപയോഗിക്കുക
രാവിലെ വെയില് മുഖത്തു വീണാല്‍ പുതപ്പ് വലിച്ചിട്ട് ഉറങ്ങുന്നവരാണ് നമ്മളോരോരുത്തരും. എന്നാല്‍ വെളിച്ചം കിട്ടത്തക്ക രീതിയില്‍ കിടന്നുറങ്ങിയാല്‍ അത് ശരീരത്തെ പെട്ടെന്ന് ഊര്‍ജ്ജസ്വലമാക്കും.

ഭക്ഷണം പാകത്തിന്
അത്താഴം കഴിക്കുന്നത് അത്തിപ്പഴത്തോളം എന്നൊരു ചൊല്ലുണ്ട്. അതുപോലെ തന്നെ കഴിക്കാന്‍ ശ്രമിക്കുക. അതുപോലെ ജങ്ക് ഫുഡ് ഒഴിവാക്കി ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

അലാറം ദൂരെ
കയ്യെത്തും ദൂരെ അലാറം വെയ്ക്കാതിരിക്കാന്‍ ശ്രമിക്കുക. ഇത് നമ്മളില്‍ അലാറം ഓഫ് ചെയ്യാനുള്ള പ്രവണത ഉണ്ടാക്കും. എന്നാല്‍ അലാറം ദൂരെയാണ് വെയ്ക്കുന്നതെങ്കില്‍ ഇതിന്റെ ശബ്ദം കാരണം നമ്മള് എഴുന്നേറ്റു പോയി ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നു.

സംഗീതാത്മകം
അലാറം ട്യൂണ്‍ നിങ്ങള്‍ എപ്പോഴും കേള്‍ക്കാനാഗ്രഹിക്കുന്ന തരത്തിലുള്ള പാട്ടിന്റെ ശബ്ദം ആവാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ എഴുന്നേല്ക്കുമ്പോള് തന്നെ ഊര്‍ജ്ജം നല്കുന്നു.

വെള്ളം കുടി പ്രധാനം
രാത്രിയിലെ വെള്ളം കുടിയ്ക്കു ശേഷം നിങ്ങള്‍ പിന്നീട് വെള്ളം കുടിയ്ക്കുന്നത് രാവിലെയാണ്. അതുകൊണ്ട് തന്നെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള വെള്ളം കുടി ശരീരം ഊര്ജ്സ്വലമാകാന് സഹായിക്കും.

പ്രഭാത ഭക്ഷണം പ്രോട്ടീന്‍ സമ്പുഷ്ടം
പ്രഭാത ഭക്ഷണം പ്രോട്ടീന്‍ നിറഞ്ഞതാക്കാന്‍ ശ്രദ്ധിക്കുക. ഇത് എനര്‍ജി നല്കുന്നതിനോടൊപ്പം തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും.

വ്യായാമം പ്രധാനം
രാവിലെ എണീറ്റാല്‍ ഉടനേ തന്നെ വ്യായാമം ചെയ്യണം എന്ന ചിന്ത നമ്മളെ നേരത്തേ എണീക്കാന്‍ പ്രേരിപ്പിക്കുന്നു.



Click it and Unblock the Notifications