Latest Updates
-
അമിതവണ്ണം കുറയ്ക്കാൻ ഇനി വലിയ തുക വേണ്ട; ഇന്ത്യയിൽ തരംഗമായി മാറിയ പുതിയ മരുന്നുകൾ! -
മെയ് 15-ന് അപൂർവ്വമായ മൂന്ന് രാജയോഗങ്ങൾ; നിങ്ങളുടെ രാശിയിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ സംഭവിക്കുമോ? -
കാൻ ഫെസ്റ്റിവലിൽ താരങ്ങൾ തിളങ്ങുന്നത് വെറുതെയല്ല; ആലിയയും നയൻതാരയും പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് പ്ലാൻ ഇതാണ്! -
ഉഷ്ണതരംഗം കടുക്കുന്നു, ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
ഉഷ്ണതരംഗം വരുന്നു! കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചാൽ അത്ഭുതകരമായ മാറ്റം കാണാം -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? സൂര്യാഘാതം ഒഴിവാക്കാൻ പുരുഷന്മാർ ഈ മാറ്റങ്ങൾ ഉടൻ വരുത്തണം! -
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
വണ്ണം കുറയ്ക്കാൻ സെമാഗ്ലൂട്ടൈഡ് ഇൻജക്ഷൻ; അശ്രദ്ധമായി ഉപയോഗിച്ചാൽ പണി പാളും, അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
നാളെ സൂര്യൻ മാറുന്നു; നിങ്ങളുടെ രാശിയിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നുണ്ടോ?
സൗന്ദര്യം കൂട്ടി ആരോഗ്യം കളയല്ലേ.....
നമ്മളെല്ലാം സൗന്ദര്യമുള്ളവരായിരിക്കാന് ആഗ്രഹിക്കുന്നവരാണ്. അതിനാലാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മാര്‍ഗ്ഗങ്ങളും നമ്മള് പിന്തുടരുന്നത്.
എന്നാല്‍ ഇവ വഴി സൗന്ദര്യം ലഭിക്കുന്നതിനൊപ്പം ചിലപ്പോള്‍ അണുബാധകളും രോഗങ്ങളും ലഭിക്കും. പാര്‍ലറില്‍ നിന്നായാലും വീട്ടിലായാലും സൗന്ദര്യ ചികിത്സകളുടെ മെച്ചങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്.
നിങ്ങളുടെ സൗന്ദര്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് ദോഷകരമാവുക എന്ന് നിങ്ങള്‍ക്ക് അറിയാമോ? ആകാരവടിവിന് പതിനൊന്ന് മാര്‍ഗ്ഗങ്ങള്‍!
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ചര്‍മ്മത്തിനും ആരോഗ്യത്തിനും ദോഷകരമാകുന്നതെങ്ങനെയാണ്?. സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പത്ത് ദോഷകരമായ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. ഇവ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗത്തില്‍ നിങ്ങള്‍ക്ക് ശ്രദ്ധ പുലര്‍ത്താന്‍ സഹായിക്കും.

ഐ ലൈനര്‍
ഐലൈനറുകള്‍ കാലങ്ങളായി ഉപയോഗിക്കപ്പെട്ട് വരുന്നതും സ്ത്രീകള്‍ തങ്ങളുടെ കണ്ണുകളെ ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്നതുമാണ്. എന്നാല്‍ കണ്ണിനോട് ഏറെ ചേര്‍ത്ത് ഇവ ഉപയോഗിക്കുന്നത് പലപ്പോഴും ദോഷകരമാകുന്നതാണ്. രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന ഐലൈനറുകള്‍ കൊണ്ട് മാത്രമല്ല, കണ്ണിന്റെ ഉള്ളിലെ കോണുകളില്‍ ഉപയോഗിക്കുന്നത് മൂലം കണ്ണൂനീര്‍ ഗ്രന്ഥികള്‍ അടഞ്ഞ് പോകാനും ഇത് കാരണമാകും.

മുറുകിയ പോണിടെയ്ല്
നിങ്ങള്‍ മുടി കെട്ടുന്ന രീതി ഏങ്ങനെ കാണപ്പെടുന്നു എന്നതിനെ മാത്രമല്ല നിങ്ങളുടെ മാനസികാവസ്ഥയെയും ബാധിക്കും. പോണിടെയ്ല് രീതിയില്‍ മുടി വളരെ മുറുക്കി കെട്ടുന്നത് തലയോട്ടിയിലെ ടിഷ്യുക്കളില്‍ സമ്മര്‍ദ്ധമുണ്ടാക്കുകയും തലവേദനയ്ക്കും മുടിപൊട്ടിപ്പോകുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകും.

ഹെയര്‍ഡൈ
ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് ദോഷകരമാകുന്ന സാഹചര്യത്തില്‍ അതിന്റെ ഉപയോഗം തുടരുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. പാര-ഫിനൈലെഡാമൈന് (പിപിഡി) എന്ന ഘടകം ഹെയര്‍ ഡൈ ഉപയോഗിച്ചുണ്ടാകുന്ന അലര്‍ജികളില്‍ 80 ശതമാനവും കാരണമാകുന്നതാണ്. മിക്കപ്പോഴും ഇവയുടെ ദോഷം കുരുക്കള്‍, പാടുകള്‍ പോലെ ചെറുതായിരിക്കുമ്പോള്‍, അപൂര്‍വ്വമായി പിപിഡി സ്ഥിരമായ തലമുടി നഷ്ടത്തിനും ചിലപ്പോള്‍ മരണത്തിനും വരെ കാരണമാകും. എന്നാല്‍ ഇത് ഇനിയും തെളിയിക്കപ്പെട്ടതല്ല.

മുടിനിവര്ത്തുന്ന ഉത്പന്നങ്ങള്‍
ചുരുണ്ട, അനുസരണയില്ലാത്ത മുടിയെ നീളന്‍ മുടിയാക്കുന്ന ഹെയര്‍ സ്ട്രെയ്റ്റനിങ്ങ് വിദ്യകള്‍ പലരും ചെയ്യാറുള്ളതാണ്. സലൂണില്‍ ഒരു തവണ ഇത് ചെയ്താല്‍ ഒരു മാസം വരെ ഫലം ലഭിക്കും. ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയിട്ടില്ലാത്തത് എന്ന അവകാശവാദമുന്നയിക്കുന്ന സ്ട്രെയ്റ്റനിങ്ങ് ഉത്പന്നങ്ങളിലും കാര്‍സിനോജെന്‍ ഫോര്‍മല്‍ഡിഹൈഡ് അടങ്ങിയിട്ടുള്ളതായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബേഴ്സ് ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന് (ഒഎസ്എച്ച്എ)2011 ല്‍ മുന്നറിയിപ്പ് നല്കുകയുണ്ടായി.

മസ്കാര
മസ്കാരയില്‍ ബാക്ടീരിയ പെരുകാനുള്ള സാധ്യതയുണ്ട്. ഓരോ ഉപയോഗത്തിന് ശേഷവും ചൂടും ഇരുട്ടുമുള്ള അന്തരീക്ഷത്തില്‍ സൂക്ഷിക്കുന്ന മസ്കാര ട്യൂബില്‍ ബാക്ടീരിയ പെരുകുകയും കണ്ണില്‍ അണുബാധയുണ്ടാകാന്‍ കാരണമാവുകയും ചെയ്യും. മസ്കാരയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അത് തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുകയും, മൂന്ന് മാസം കൂടുമ്പോള്‍ മാറ്റുകയും ചെയ്യുക.

ലിപ്സ്റ്റിക്
ലിപ്സ്റ്റിക്ക് പതിവായി ഉപയോഗിക്കുന്ന ഒരു സ്ത്രീ ശരാശരി നാലു മുതല്‍ ഒമ്പത് പൗണ്ട് വരെ ലിപ്സ്റ്റിക്ക് തന്റെ ആയുസ്സില്‍ ഭക്ഷിക്കുന്നതായാണ് കണക്ക്. 2004 ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് 28 ശതമാനം ലിപ്സ്റ്റിക്കുകളിലും ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് തികച്ചും ഭയാനകമായ ഒരു അളവാണ്. 2007 ല്‍ കാംപെയ്ന് ഫോര്‍ സേഫ് കോസ്മെറ്റിക്സ് നടത്തിയ ഒരു പഠനമനുസരിച്ച് 50 ശതമാനത്തിലേറെ ലിപ്സ്റ്റിക്കുകളിലും ലെഡ് അടങ്ങിയിട്ടുണ്ട്.

ഫിഷ് പെഡിക്യുര്‍
ലോകമെങ്ങും പ്രശസ്തി നേടിയതാണ് ഫിഷ് പെഡിക്യുര്‍. സോറിയാസിസ്, എസ്കിമ, സാധാരണ പെഡിക്യുര്‍ എന്നിവയ്ക്ക് ഫിഷ് സ്പാകളില്‍ പോകുന്നവര്‍ക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് അണുബാധകള്‍ക്ക് സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ആപത്സാധ്യത കുറവാണെന്ന് കരുതപ്പെടുന്നുവെങ്കിലും, രക്തത്തില്‍ വൈറസുകളുള്ള, മുറിവുകളുള്ള, അടുത്തിടെ ഷേവ് അല്ലെങ്കില്‍ വാക്സ് ചെയ്ത കാലുകളുള്ളവര്‍ ഈ ചികിത്സ ഒഴിവാക്കണം.

ആല്‍ഫ & ബീറ്റ ഹൈഡ്രോക്സി ആസിഡുകള്‍ -
ആല്‍ഫ, ബീറ്റ ഹൈഡ്രോക്സി ആസിഡുകളെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ആന്റി റിങ്കിള്, മുഖക്കുരു തുടങ്ങിയവയ്ക്കുള്ള സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെല്ലാം തന്നെ ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ആല്‍ഫ ബീറ്റ ഹൈഡ്രോക്സി ആസിഡുകള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനുള്ള എക്സ്ഫോലിയന്റ്സായി പ്രവര്‍ത്തിക്കും. എരിച്ചില്‍, വീക്കം, ചര്‍മ്മത്തിലെ അസ്വസ്ഥത എന്നിവയ്ക്കിടയാക്കുമെങ്കിലും അള്‍ട്ര വയലറ്റ് രശ്മികള്‍ മൂലമുള്ള ചര്‍മ്മത്തിലെ തകരാറും അതുവഴി ക്യാന്‍സറിനും ഇടയാക്കുന്ന അപകടകരമായ അവസ്ഥയുമുണ്ട്.

കൃത്രിമ നഖങ്ങള്‍
ശരിയായി സ്ഥാപിച്ചാലും ഏറക്കാലം തുടര്‍ച്ചയായോ, വിലകുറഞ്ഞ അക്രിലിക് അല്ലെങ്കില്‍ ശരിയായ വധത്തിലല്ലാതെ പിടിപ്പിച്ച കൃത്രിമ നഖങ്ങള്‍ ചെറിയ ആപത് സാധ്യത ഉയര്‍ത്തുന്നവയാണ്. ഇത് നഖത്തിന് തകരാറുണ്ടാക്കാനും സ്വഭാവിക നഖത്തിനും കൃത്രിമ നഖത്തിനുമിടയില്‍ ഫംഗസ് ബാധയ്ക്കും കാരണമാകുകയും സ്വഭാവിക നഖത്തിന് കേട് വരുത്തുകയും ചെയ്യും. കൂടാതെ അക്രിലിക് നഖങ്ങളില്‍ മീതൈല്‍ മീതാക്രിലേറ്റ്(എംഎംഎ) എന്ന രാസവസ്തു അടങ്ങിയതാണ്. ഇത് ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഗുരുതരമായ അലര്ജിക്കുമിടയാക്കും. കൃത്രിമ നഖങ്ങള്‍ ഘടിപ്പിക്കാനുപയോഗിക്കുന്ന അള്‍ട്രാവയലറ്റ് പ്രകാശം അമിതമായേല്‍ക്കുന്നത് ചര്‍മ്മത്തിലെ ക്യാന്‍സറിന് കാരണമാകുന്നതാണ്.

പങ്കിടുന്ന സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍
നിങ്ങളുടെ മേക്കപ്പ് സാധനങ്ങള്‍ പങ്ക് വെയ്ക്കുക എന്നതിനര്‍ത്ഥം അണുബാധയും പങ്കുവെയ്ക്കുക എന്നതാണ്. അണുബാധ പുറമേ പ്രകടമാകുന്നതിന് മുമ്പ് അതുണ്ടോ എന്ന് പറയുക സാധ്യമല്ല. ലിപ്സ്റ്റിക്ക് പങ്ക് വെയ്ക്കുന്നത് വായ്പ്പുണ്ണിനും, ഐ മെയ്ക്കപ്പ് കൂടുതല്‍ അപകടകരമായ കണ്ണിലെ ചെങ്കണ്ണ് അണുബാധയ്ക്കും കാരണമാകും.മെയ്ക്കപ്പ് സാധനങ്ങള്‍ പങ്കുവെയ്ക്കുന്നുവെങ്കില്‍ മുകളിലെ പാളി തുടച്ചതിന് ശേഷം ഉപയോഗിക്കുക.



Click it and Unblock the Notifications