Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
ആകാരവടിവിന് പതിനൊന്ന് മാര്‍ഗ്ഗങ്ങള്‍!
ശരീരവണ്ണം കുറയ്ക്കുക എന്നത് ഒരു രാത്രികൊണ്ട് അത്ഭുതം പോലെ നേടിയെടുക്കാനാവുന്നതല്ല. യഥാര്‍ത്ഥത്തില്‍ ചെറുതും, എളുപ്പവുമായ ചില കാര്യങ്ങള്‍ ചെയ്യുക വഴി ശരീരഭാരം കുറയ്ക്കുന്നതില്‍ മികച്ച ഫലം നേടാനാവും.
ദീര്‍ഘകാലത്തേക്ക് ഫലം നല്കുന്ന അത്തരം ചില ചെറിയ, എളുപ്പമുള്ള മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

ഊര്ജ്ജസ്വലമായിരിക്കുക
ഏറെ പണച്ചെലവുള്ള, ജിംനേഷ്യത്തിലെ മെമ്പര്‍ഷിപ്പോ, പ്രത്യേക പരിശീലകന്റെ ആവശ്യമോ നിങ്ങള്‍ക്കില്ല. അല്പനേരം വ്യായാമം ചെയ്യുകയും ക്രമേണ അത് വര്‍ദ്ധിപ്പിച്ച് കൊണ്ടുവരുകയും ചെയ്യുക.

നടത്തം
കുട്ടികളെ സ്കൂളില്‍ വിടാന്‍ നടത്തിക്കൊണ്ടു പോവുകയോ, അതല്ലങ്കില്‍ ജോലിസ്ഥലത്തിന് അല്പം അകലെ വാഹനം പാര്‍ക്ക് ചെയ്ത് അല്പം നടക്കുകയോ ചെയ്യുക. ഈ ലളിതമായ മാര്‍ഗ്ഗം നിങ്ങളുടെ അനുദിന ജീവിതത്തില്‍ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ഫലപ്രദമാകും.

ദിനചര്യകള്‍
ഭക്ഷണക്രമീകരണം കൊണ്ട് മാത്രം ദീര്‍ഘകാലത്തേക്കുള്ള ശരീരഭാര നിയന്ത്രണം സാധ്യമാകില്ല. അതിനാല്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ക്രമേണ അക്കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ ഓര്‍മ്മിക്കുക പോലുമില്ല. ഇത്തരം ശീലങ്ങള്‍ ഏറെ ഫലപ്രദമാകുകയും ചെയ്യും.

അമിതമായ ലക്ഷ്യങ്ങള്‍ വേണ്ട
ശരീരഭാരം കുറയ്ക്കുക എന്നത് മത്സരബുദ്ധിയോടെ ചെയ്യേണ്ടുന്ന കാര്യമല്ല, മറിച്ച് അതൊരു ജീവിത ശൈലിയാണ്. ഫലത്തിലുള്ള അമിതമായ പ്രതീക്ഷ നിങ്ങള്‍ക്ക് ഒരു ബാധ്യതയാകും. പ്രത്യേകിച്ച് നിങ്ങള്‍ക്ക് ശരീരഭാരം എറെക്കൂടുതലാണെങ്കില്. അക്കാരണത്താല്‍ തന്നെ സാധ്യമാകുന്ന തരത്തിലുള്ള ലക്ഷ്യങ്ങള്‍ മനസില്‍ കാണുക.

ഭക്ഷണക്രമീകരണം
വിശക്കുമ്പോള്‍ ഫ്രിഡ്ജില്‍ ഭക്ഷണ സാധനങ്ങളൊന്നും ഇല്ലെങ്കില്‍ അലമാരയില്‍ നിന്ന് എളുപ്പത്തില്‍ കഴിക്കാവുന്ന ഭക്ഷണങ്ങളെടുത്ത് കഴിക്കുന്ന ശീലമുണ്ടാകും. ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും, പാചകം ചെയ്യുന്നതിലും ശ്രദ്ധിക്കുന്നത് നിങ്ങളുടെ ഭക്ഷണം നിയന്ത്രിക്കാനും ഭക്ഷണവും പണവും നഷ്ടമാകുന്നത് തടയാനും സഹായിക്കും. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരു ലിസ്റ്റ് തയ്യാറാക്കിയാല്‍ പ്രലോഭനങ്ങളെ ഒരു പരിധി വരെ മറികടക്കാനാവും.

കൂട്ടത്തില്‍ ചേരുക
ഗവേഷണങ്ങള്‍ കാണിക്കുന്നതനുസരിച്ച് സമാനമനസ്ഥിതിയുള്ള ആളുകളുമായി ചേരുന്നത് ശരീരഭാരം കുറയ്ക്കുന്നതില്‍ സഹായകരമാകും.

പലവിധ ഭക്ഷണങ്ങള്‍
ഭക്ഷണക്രമീകരണം പിന്തുടരുമ്പോള് കുടംബാംഗങ്ങളുടേതില് നിന്ന് വ്യത്യസ്ഥമായ ഒരു ഭക്ഷണരീതി പിന്തുടരുക. മറ്റുള്ളവര്‍ ഒരു ഭക്ഷണം ആസ്വദിച്ച് കഴിക്കുമ്പോള്‍ അത് വേണ്ടെന്ന് വെയ്ക്കുന്നത് പരമാവധി ശ്രമമാണ്.

ടിവികണ്ട് ഭക്ഷണം കഴിക്കല്‍ വേണ്ട
ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ മാറിയാല്‍ അത് അമിതഭക്ഷണത്തിന് ഇടയാക്കും. കാരണം വയറ് നിറഞ്ഞത് നിങ്ങള്‍ ശ്രദ്ധിക്കുകയില്ല. കൂടുംബാംഗങ്ങള്‍ക്കൊപ്പം ഒരു മേശക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുക.

അസൂയ അകറ്റുക
മറ്റുള്ളവരുടെ വിജയത്തിലുള്ള അസൂയ മാനസികമായി വേദനയുണ്ടാക്കും. എന്നാല്‍ അവരുടെ വിജയം ഒരു പ്രചോദനമായി എടുക്കാവുന്നതാണ്. പോസിറ്റീവായി ചിന്തിക്കുക. ആ വ്യക്തിയെക്കുറിച്ചറിയാന് ഞാന്‍ ആദ്യം എന്ത് ചെയ്യണം, അവരില്‍ നിന്ന് എനിക്ക് എങ്ങനെ പഠിക്കാനാവും? എന്ന രീതിയില്‍ ചിന്തിക്കുക. അവരുടെ സഹായവും പിന്തുണയും വേണമെങ്കില്‍ ആവശ്യപ്പെടുകയുമാകാം.

ആത്മവിശ്വാസം
നമുക്ക് സ്വയം വിമര്‍ശകരും സ്വന്തം പരാജയങ്ങളെ കണ്ടെത്തുന്നവരുമാകാനാകും. പക്ഷേ നമ്മുടെ വിജയത്തില്‍ ശ്രദ്ധയൂന്നുകയും, സ്വയം ദയാവായ്പുള്ളവരാവുകയും ചെയ്താല്‍ നമുക്ക് നിരീക്ഷിക്കുകയും സ്വയം വിശ്വസിച്ച്, കൂടുതല്‍ നേടാന്‍ പരിശ്രമിക്കാവുന്നതുമാണ്. നിങ്ങള്‍ ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ നടക്കാതെ വന്നാല്‍ പരാതിപ്പടുന്നതിന് പകരം ഒരു സുഹൃത്തിനോടെന്നത് പോലെ ശ്രദ്ധയോടെയും, കരുതലോടെയും സ്വയം സംസാരിക്കുക.

പാഴ്സലുകള്‍ ഒഴിവാക്കുക
ചൈനീസായാലും, ഇന്ത്യനായാലും, മത്സ്യവിഭവമായാലും, ചിപ്സായാലും ശരീരവണ്ണം കുറയ്ക്കുന്നത് നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ അവഗണിച്ചുകൊണ്ടാകണമെന്നില്ല. അവ ഷോപ്പില്‍ നിന്ന് വാങ്ങുന്നതിന് പകരം ആരോഗ്യകരമായ വിധത്തില്‍ പ്രിയപ്പെട്ട വിഭവങ്ങള്‍ സ്വയം തയ്യാറാക്കാം. അവ നിങ്ങളുടെ ശരീരത്തിനും കയ്യിലുള്ള പണത്തിനും ഗുണകരമായി മാറുമെന്നത് തീര്‍ച്ചയാണ്.



Click it and Unblock the Notifications