Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഇവയ്ക്കു മുന്നില്‍ കൊളസ്ട്രോള്‍ ഒന്നുമല്ല...
നമ്മുടെ ഇന്നത്തെ ജീവിതരീതിയുടെ സംഭാവനയാണ് കൊളസ്ട്രോള്‍ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. തിരക്കുള്ള ജീവിതവും ഭക്ഷണരീതിയും എല്ലാം ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ രോഗങ്ങളെ നമുക്ക് സംഭാവന ചെയ്യുകയാണ്. കൊളസ്ട്രോള്‍ നിങ്ങള്‍ക്കു തന്നെ നിയന്ത്രിയ്ക്കാം
പലരും ഭക്ഷണ കാര്യത്തില്‍ വേണ്ടത്ര നിയന്ത്രണങ്ങള്‍ വെയ്ക്കാതെ വ്യായാമവും മറ്റുമായി കൊളസ്ട്രോളിനെ നേരിടാന്‍ നോക്കും. എന്നാല്‍ ഭക്ഷണമാണ് കൊളസ്ട്രോളിന്റെ കാരണം എന്നത് പലപ്പോഴും വിസ്മരിക്കും. ഒളിച്ചിരിക്കും കൊളസ്ട്രോള്‍ കാരണങ്ങള്‍
നല്ല ഡയറ്റ് പിന്തുടര്ന്നാല് തന്നെ കൊളസ്ട്രോള്‍ എന്ന വില്ലന്‍ നമ്മളെ പിടികൂടില്ല എന്ന് നമുക്ക് നിസ്സംശയം പറയാം. എന്തൊക്ക പ്രധാന ഭക്ഷണങ്ങളാണ് കൊളസ്ട്രോള്‍ സംഭാവന ചെയ്യാത്തത് എന്നു നോക്കാം.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ എന്നു കേള്‍ക്കുമ്പോഴെ കൊളസ്ട്രോള്‍ ആണ് എന്നു വിചാരിക്കുന്നത് വിഡ്ഡിത്തരമാണ്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഒലീവ് ഓയിലിന്റെ പങ്ക് വളരെ വലുതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് എന്നതും ഒലീവ് ഓയിലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.

നട്സ്
നട്സ് ആണ് കൊളസ്ട്രോള്‍ കുറയ്ക്കുന്ന മറ്റൊരു ഭക്ഷ്യ വസ്തു. ദിവസവും ഒരു കൈ നിറയെ നട്സ് കഴിക്കുന്നത് ആരോഗ്യത്തെ സംരക്ഷിക്കും.

മത്സ്യം
ദിവസവും മത്സ്യം കഴിയ്ക്കുന്നത് ആരോഗ്യത്തെ പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിനു കാരണം.

ഓട്സ്
രാവിലേയും രാത്രിയും എല്ലാം കഴിയ്ക്കാവുന്നതാണ് ഓട്സ്. ഓട്സ് നല്കുന്ന ആരോഗ്യം ഒരിക്കലും പറഞ്ഞറിയിക്കാനാവാത്തതാണ്. കോളസ്ട്രോള്‍ കുറയ്ക്കുന്ന കാര്യത്തില്‍ ഇത്രയധികം സഹായിക്കുന്ന മറ്റൊരു ധാന്യമില്ല.

പച്ചക്കറികള്‍
പച്ചക്കറികളെല്ലാം തന്നെ ആരോഗ്യം നല്‍കുന്നതാണ്. അതുകൊണ്ടു തന്നെ ഭക്ഷണത്തിന്റെ ഭാഗമാക്കി സ്ഥിരമായി കഴിയ്ക്കുന്നതും നല്ലതാണ്.

പഴങ്ങള്‍
പഴങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കുന്നതില്‍ കേമന്മാരാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ കഴിയ്ക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.



Click it and Unblock the Notifications
