ചര്‍മത്തെ ബാധിയ്ക്കും ചില രോഗങ്ങള്‍

By Super

ശരീരത്തിലെ ഏറ്റവും വലുതും കൂടുതല്‍ കാണപ്പെടുന്നതുമായ ഭാഗം ആണ്‌ ചര്‍മ്മം. ആന്തരിക ഭാഗങ്ങളെ(മാംസം, എല്ല്‌, രക്തക്കുഴലുകള്‍ തുടങ്ങിയവ) സംരക്ഷിക്കുകയും ശരീരോഷ്‌മാവ്‌ ക്രമീകരിക്കുകയുമാണ്‌ ചര്‍മ്മത്തിന്റെ പ്രധാന പ്രവൃത്തി.

ശരീരത്തിന്റെ പോഷണത്തിനായി വെള്ളം, വിറ്റാമിനുകള്‍, എണ്ണ, അവശ്യ കൊഴുപ്പുകള്‍ എന്നിവ ചര്‍മ്മം ശേഖരിച്ച്‌ വയ്‌ക്കും. ചര്‍മ്മത്തെ വിവിധ തരത്തിലുള്ള രോഗങ്ങള്‍ ബാധിക്കാറുണ്ട്‌. ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അമിതമായി കൈകഴുകുന്നത്‌ ചര്‍മ്മം വരണ്ട്‌ പോകാന്‍ കാരണമാകും. ചര്‍മ്മത്തിലെ വെള്ളവും എണ്ണയും കഴുകി കളയുന്നതിനാലാണിത്‌.

അഞ്ച്‌ തരം ചര്‍മ്മ രോഗങ്ങളെ കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഇവയില്‍ ചിലത്‌ സാധാരണവും മറ്റ്‌ ചിലത്‌ അസാധാരണവുമാണ്‌.

img1

എക്‌സിമ( കരപ്പന്‍)

അറ്റോപിക്‌ ഡെര്‍മറ്റൈറ്റിസ്‌ എന്നറിയപ്പെടുന്ന എക്‌സിമ അഥവ കരപ്പന്‍ ചര്‍മ്മത്തിലുണ്ടാകുന്ന വ്രണമാണ്‌. ജനിതക ഘടകങ്ങള്‍ മൂലവും വൃത്തിയില്ലാത്ത ചുറ്റുപാടുകള്‍ മൂലവും ഇതുണ്ടാകാം. ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, നീര്‌, വിണ്ടുകീറല്‍,ചൊറിച്ചില്‍, വരണ്ട ചര്‍മ്മം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്‌. ചുവന്ന പാടുകള്‍ വിണ്ടു കീറിയാല്‍ രക്തം വരാനുള്ള സാധ്യതയും ഉണ്ട്‌.

കരപ്പന്‍ ഉളള ചര്‍മ്മത്തില്‍ ചൊറിയരുത്‌ പ്രത്യേകിച്ച്‌ നഖം ഉപയോഗിച്ച്‌, രോഗം കൂടുതല്‍ വഷളാകാന്‍ ഇത്‌ കാരണമാകും.

ആവര്‍ത്തിച്ച്‌ വരുന്നതിനാല്‍ ഈ രോഗം ഭേദമാക്കാന്‍ പ്രത്യേക മരുന്നുകള്‍ ഒന്നുമില്ല. ചികിത്സയിലേറെയും ചൊറിച്ചിലും വ്രണവും കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌.

sebaceous cyst

സെബേഷ്യസ്‌ സിസ്റ്റ്‌

ചര്‍മ്മോപരിതലത്തില്‍ വെണ്ണപോലുള്ള പദാര്‍ത്ഥം കാണപ്പെടുന്ന രോഗമാണിത്‌. ചര്‍മ്മത്തെയും ചര്‍മ്മ പാളികളില്‍ കാണുന്ന രോമ കൂപങ്ങളെയും എണ്ണമയമുള്ളതാക്കാന്‍ സഹായിക്കുന്നത്‌ സീബഗ്രന്ഥികള്‍ സ്രവിക്കുന്ന എണ്ണമയമുള്ള ഒരു പദാര്‍ത്ഥമാണ്‌. എന്തെങ്കിലും കാരണത്താല്‍ ഈ പ്രവൃത്തി തടസ്സപ്പെടുകയാണെങ്കില്‍ ചര്‍മ്മത്തില്‍ ഇത്തരത്തിലുള്ള മുഴ രൂപപ്പെടും. മുഖം, കഴുത്ത്‌, ലൈംഗികാവയവങ്ങള്‍(സ്‌ത്രീകളില്‍) എന്നിവടങ്ങളിലാണ്‌ ഇത്‌ ഉണ്ടാകാന്‍ സാധ്യത കൂടുതല്‍. ദുര്‍ഗന്ധമുള്ളതും വെളുത്തതോ മങ്ങിയ നിറമുള്ളതോ ആയ സ്രവം പുറപ്പെടുവിക്കുന്ന മൃദുവായ ചുവന്ന മുഴകള്‍ ആണ്‌ സാധാരണ ലക്ഷണം.

സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ കുറയ്‌ക്കുക, ശുചിത്വം പാലിക്കുക എന്നിവയാണ്‌ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന വഴികള്‍.

മുഴ ഭേദമാക്കുന്നതിന്‌ സാധാരണ ഹീറ്റിങ്‌ പാഡ്‌ വയ്‌ക്കാറുണ്ട്‌. ആവര്‍ത്തിച്ച്‌ വരികയാണെങ്കിലും ഗുരുതരമാണെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

img3

പാണ്ട്‌

മറ്റൊരു സാധാരണ ചര്‍മ്മ രോഗമാണ്‌ പാണ്ട്‌. ലോകത്തില്‍ നിരവധി പേര്‍ക്ക്‌ വരുന്ന രോഗമാണിത്‌. ചര്‍മ്മത്തിന്റെ പല ഭാഗത്തിനും നിറം നഷ്ടമാകുന്നതാണ്‌ ഇതിന്‌ കാരണം.ചര്‍മ്മത്തിന്റെ ചില ഭാഗങ്ങളിലെ മെലനോസൈറ്റ്‌സ്‌ (ചര്‍മ്മത്തിന്‌ നിറം നല്‍കുന്ന കോശം)നഷ്ടമാകുന്നതാണ്‌ ഇതിന്‌ കാരണം. ചിലപ്പോള്‍ ഇത്‌ ഒരു ഭാഗം മാത്രം കേന്ദ്രീ കരിച്ചായിരിക്കും അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളിലേക്കും വ്യാപിക്കും.

img4

ചുവന്ന തടിപ്പ്‌

ചര്‍മ്മത്തില്‍ ചൊറിച്ചിലോട്‌ കൂടിയ ചുവന്ന തടിച്ച പാടുകള്‍ കാണപ്പെടുന്ന അവസ്ഥയാണ്‌ ആര്‍ട്ടികേറിയ എന്നും അറിയപ്പെടുന്ന ഈ രോഗം. പൊടി,ഭക്ഷണം,മരുന്ന്‌, അണുബാധ എന്നിവ മുലം ഉണ്ടാകുന്ന അലര്‍ജിയാണ്‌ ഈ രോഗത്തിന്‌ പ്രധാന കാരണം. പല രൂപത്തിലും പല വലിപ്പത്തിലും ഇതുണ്ടാകാം. വളരെ പെട്ടെന്നാണ്‌ഇവ വരുന്നതും പോകുന്നത്‌. ഒരിടത്ത്‌ വന്നു പോയാല്‍ മറ്റൊരിടത്ത്‌ പ്രത്യക്ഷപ്പെടും.

acne

മുഖക്കുരു

ഏത്‌ പ്രായത്തില്‍ ഉള്ളവര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാവുന്ന വളരെ സാധാരണമായ ചര്‍മ്മ രോഗമാണിത്‌. യൗവനാരംഭത്തില്‍ കൗമാരക്കാരിലാണ്‌ മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്‌. ചര്‍മ്മത്തില്‍ ചുവന്ന്‌ പാടുകള്‍, കറുപ്പ്‌, വെളുപ്പ്‌ അഗ്രത്തോട്‌ കൂടിയ കുരുക്കള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്‌.ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നതും സീബഗ്രന്ഥികള്‍ കൂടുതല്‍ സീബം ഉത്‌പാദിപ്പിക്കുന്നതും മുഖക്കുരു ഉണ്ടാകാന്‍ കാരണമാകും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍, ജനിതക മാറ്റങ്ങള്‍, അണുബാധ, മാനസിക തകരാറുകള്‍ ,അനാരോഗ്യകരമായ ആഹാരങ്ങള്‍ എന്നിവയെല്ലാം ഇതിന്‌ കാരണമാകാം. മൈലാഞ്ചിച്ചുവപ്പു കളയാം

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion