Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
മൈലാഞ്ചിച്ചുവപ്പു കളയാം
വിവാഹക്കാലം ഇങ്ങെത്തി കഴിഞ്ഞു. ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ മാത്രമല്ല ദക്ഷിണേന്ത്യന്‍ വിവാഹങ്ങളിലും മൈലാഞ്ചി ഇടല് ചടങ്ങ് ഇപ്പോള്‍ വിശേഷപ്പെട്ടതാണ്.
വിവാഹത്തിന് മൈലാഞ്ചി ഇട്ട കൈകള്‍ വളരെ പ്രധാനമാണെങ്കിലും പലര്‍ക്കും ഇതിന്റെ ഗന്ധം ഇഷ്ടമാവില്ല . അതുപോല തന്നെ ഏതാനം ദിവസം കഴിയുമ്പോള്‍ മൈലാഞ്ചിയുടെ നിറം മങ്ങുന്നതും പലര്‍ക്കും ഇഷ്ടമല്ല.
മുഖക്കുരു നീക്കാന്‍ ചില വഴികള്‍
ഇത്തരത്തിലുള്ള ആളാണ് നിങ്ങള്‍ എങ്കില്‍ വിഷമിക്കേണ്ട, മൈലാഞ്ചി വളരെ പെട്ടെന്ന് സുരക്ഷിതമായി നീക്കം ചെയ്യാന്‍ ചില വഴികളുണ്ട്.

ബ്ലീച്ച്
ഗുണമേന്മ ഉള്ള ബ്ലീച്ച് ഉപയോഗിക്കുക- മുഖത്ത് ഉപയോഗിക്കുന്ന തരത്തിലുള്ളത്- മൈലാഞ്ചി ഇട്ടിട്ടുള്ള ഭാഗങ്ങളില്‍ പുരട്ടിയിട്ട് ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുക.

ബേക്കിങ് സോഡയും നാരങ്ങയും
ബേക്കിങ് സോഡയില്‍ നാരങ്ങ നീര് ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. മൈലാഞ്ചി ഇട്ട ഭാഗങ്ങളില്‍ പുരട്ടി ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇത് കൈ വരണ്ടു പോകാന്‍ കാരണമാകും അതിനാല്‍ നന്നായി മോയിസ്ച്യുറൈസര് പുരട്ടുക.

ടൂത്ത് പേസ്റ്റ്
മൈലാഞ്ചി വളരെ വേഗം മങ്ങുന്നതിന് ടൂത്ത് പേസ്റ്റിലെ ചില ഘടകങ്ങള്‍ സഹായിക്കും. മൈലാഞ്ചി ഇട്ടുള്ള ഭാഗങ്ങളില്‍ ടൂത്ത് പേസ്റ്റ് പുരട്ടുക. ഉണങ്ങിയതചിന് ശേഷം ഇരുകൈകളും കൂട്ടിത്തിരുമ്മിയാല്‍ നിറം പെട്ടന്ന് മങ്ങും.

ഹാന്‍ഡ് വാഷ്
ഇടയ്ക്കിടെ കൈകള്‍ കഴുകുക. ദിവസം 10-12 പ്രാവശ്യം വരെ ആകാം. മൈലാഞ്ചി മങ്ങാന്‍ സോപ്പ് സഹായിക്കും. അമിതമായി കൈകഴുകുന്നത് കൈ വരണ്ടു പോകാന്‍ കരാണമാകും. അതിനാല്‍ ഓരോ തവണ കൈകഴുകി കഴിയുമ്പോഴും നല്ല മോയ്സ്ച്യുറൈസര്‍ പുരട്ടുക.

ഒലിവ് ഓയിലും ഉപ്പും
മൈലാഞ്ചിയുടെ നിറം മങ്ങാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണിത്. ഒലിവ് എണ്ണ നിറം മങ്ങാന്‍ സഹായിക്കും ഒലിവ് എണ്ണയില്‍ അല്പം ഉപ്പ് ചേര്‍ത്ത് മൈലാഞ്ചി ഇട്ട് ഭാഗത്ത് പുരട്ടുക. പത്ത് മിനുട്ടിന് ശേഷം വീണ്ടും പുരട്ടുക. ഇത് പല പ്രാവശ്യം തുടരുക. ഏതാനം ദിവസം തുടര്‍ച്ചയായി ചെയ്താല്‍ പെട്ടെന്ന ഫലം കിട്ടും.

ഉപ്പ് വെള്ളം
ചൂട് വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കൈയും കാലും 20 മിനുട്ട് നേരം അല്ലെങ്കില്‍ വെള്ളം തണുക്കുന്നത് വരെ അതില്‍ മുക്കി വയ്ക്കുക. പല പ്രാവശ്യം ഇത് ചെയ്താല്‍ മികച്ച ഫലം ലഭിക്കും. കൂടുതല്‍ സമയം കൈകള്‍ വെള്ളത്തില്‍ മുക്കി വച്ചാല്‍ വരണ്ടുപോകും . അതിനാല്‍ നല്ല മോയ്സ്ച്യുറൈസര്‍ പുരട്ടുക.

ക്ലോറിന്‍
മൈലാഞ്ചി മങ്ങാന്‍ ക്ലോറിന്‍ സഹായിക്കും. ഇതിനായി കൈയും കാലും ക്ലോറിന്‍ വെള്ളത്തില്‍ മുക്കി വയ്ക്കുക.



Click it and Unblock the Notifications
