Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പെട്ടെന്നു തടി കുറഞ്ഞാലുള്ള അപകടങ്ങള്‍
ശരീരഭാരം വേഗത്തില്‍ കുറയ്ക്കാമെന്ന വാഗ്ദാനത്തില്‍ കബളിക്കപ്പെടുക എളുപ്പമാണ്. വേഗത്തില്‍ ഫലം ലഭിക്കുന്ന പല മാര്‍ഗ്ഗങ്ങളും ആരോഗ്യത്തിന് ദോഷകരമാകുകയും ചെയ്യും. ശാരീരികമെന്നതിലുപരി, മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും ഇത് കാരണമാകാം. ആരോഗ്യ സംരക്ഷണത്തിന് ചില എളുപ്പവഴികള്‍
ഇക്കാരണങ്ങളാല്‍ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട 10 അപകടസാധ്യതകള്‍ അറിഞ്ഞിരിക്കുക.

ഒരു സ്ഥിരം പരിഹാരമല്ല
ശരീരഭാരം വേഗത്തില്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗം സ്വീകരിക്കുന്നതിന് മുമ്പ് വളരെ ശ്രദ്ധ പുലര്‍ത്തണം. അല്പം ഭാരം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും ഫലങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനില്ക്കുന്നതായിരിക്കില്ല. നിങ്ങളുടെ ശരീരം താല്കാലിക മാറ്റങ്ങള്‍ക്കായി പാകപ്പെടാത്തതിനാല്‍ അവ സ്വീകരിക്കുന്നതില്‍ പരാജയപ്പെടുകയും പഴയ അവസ്ഥയിലക്ക് വൈകാതെ തിരികെ എത്തുകയും ചെയ്യും.

നിര്‍ജ്ജലീകരണം
ശരീരഭാരം വേഗത്തില്‍ കുറയ്ക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗ്ഗം ജലാംശം കുറയ്ക്കലാണ്. ശരീരഭാരത്തില്‍ ഏറിയ പങ്കും വെള്ളമായതിനാല്‍ ശരീരഭാരം കുറയ്ക്കാനായി നിര്‍ജ്ജലീകരണത്തിന് വിധേയമാകും. ഇത് ശരിക്കും ദോഷകരമാണ്. ജലാംശം കുറയുന്നത് ആരോഗ്യകരമായ കാര്യമല്ല. ഇത് തലകറക്കം, മന്ദത, നെഞ്ചിടിപ്പ് വര്‍ദ്ധിക്കല്‍ തുടങ്ങിയ ഗുരുതരപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.

പിത്താശയക്കല്ല്
പിത്താശയം അടിവയറ്റിലാണ് സ്ഥിതി ചെയ്യുന്നത്. കരളിന് താഴെയുള്ള ചെറിയൊരു സഞ്ചിയാണിത്. ഇത് ആവശ്യമായ കൊഴുപ്പ് ശേഖരിച്ച് വെയ്ക്കും. കൊളസ്ട്രോള്‍ കട്ടിയായി കല്ലുപോലെ കാണപ്പെടുന്നതാണ് പിത്താശയക്കല്ലുകള്‍. പിത്തനീര് ചെറുകുടലിലേക്ക് ഒഴുകുന്നതിന് തടസ്സമുണ്ടാക്കുന്നത് വഴി ഇവ ഗുരുതരമായ തകരാറുകള്‍ക്കും അണുബാധയ്ക്കും കാരണമാകും.

പോഷകക്കുറവ്
ശരീരഭാരം കുറയ്ക്കാനായി ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ വേണ്ടെന്ന് വെയ്ക്കും. ഇത് മൂലം ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും നിങ്ങള്‍ക്ക് ലഭ്യമാകാതെ വരും.

മാനസികസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു
ചില ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നത് അല്ലെങ്കില്‍ പട്ടിണി കിടക്കുന്നത് മെറ്റബോളിസത്തിന്റെ നിരക്ക് കുറയ്ക്കും. ഇത് മാനസികസമ്മര്‍ദ്ദത്തിന് ഇടയാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തിന് കാരണമാകും. കോര്‍ട്ടിസോളിന്റെ ആധിക്യം മാനസികമായും, ശാരീരികമായും, വൈകാരികമായും സമ്മര്‍ദ്ദത്തിന് ഇടയാക്കും.

മുടികൊഴിച്ചില്‍
വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം പല അടിസ്ഥാന പോഷകങ്ങളുടെയും അപര്യാപ്തതക്ക് കാരണമാകും. മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും പ്രോട്ടീന്‍ ആവശ്യമാണ്. എന്നാല്‍ നിങ്ങളുടെ ഭക്ഷണക്രമം മതിയായ പ്രോട്ടീന്‍ ലഭ്യമാക്കില്ല. ഇത് മുടിയുടെ വരള്‍ച്ചക്കും പൊട്ടലിനും, കൊഴിച്ചിലിനും ഇടയാക്കും.

കൊഴുപ്പ് ശേഖരിക്കല്‍
ശരീരഭാരം കുറയ്ക്കാനായി പട്ടിണി കിടക്കുമ്പോള്‍ ശരീരം ഇത് സംബന്ധിച്ച് സിഗ്നല്‍ നല്‍കുകയും ഭക്ഷണം ശേഖരിച്ച് വെയ്ക്കുകയും ചെയ്യും. ഇത് വഴി നിങ്ങള്‍ സാധാരണ ഭക്ഷണക്രമത്തിലേക്ക് മടങ്ങുമ്പോള്‍ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുക മാത്രമല്ല ഭാരവും കൊഴുപ്പും വര്‍ദ്ധിക്കുകയും ചെയ്യും.

മെറ്റബോളിസം തടസ്സപ്പെടുന്നു
ഭക്ഷണം കുറയുമ്പോള്‍ ശരീരം സിഗ്നല്‍ നല്‍കുകയും അതിജീവനത്തിനായി മെറ്റബോളിസത്തിന്റെ നിരക്ക് കുറയ്ക്കുകയും ചെയ്യും. എന്നാല്‍ സാധാരണ രീതിയിലേക്ക് മടങ്ങി വരുമ്പോള്‍ മെറ്റബോളിസത്തിന്റെ കുറവ് മൂലം ശരീരഭാരം വര്‍ദ്ധിക്കും.

ആരോഗ്യ പ്രശ്നങ്ങള്‍
അടിസ്ഥാന പോഷകങ്ങള്‍ മതിയായ അളവില്‍ ലഭിക്കാത്തതിനാല്‍ ക്ഷീണം, അനീമിയ, മലബന്ധം പോലുള്ള പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. ഇവ സമയത്ത് ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ തകരാറുണ്ടാക്കും.



Click it and Unblock the Notifications
