Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
മാതള നാരങ്ങയ്ക്കു പ്രിയം ആണ്‍പ്രജകളെ
മാതളനാരങ്ങ നമ്മുടെ നാട്ടില്‍ സാധാരണ കണ്ടു വരുന്ന ഫലമാണ്. ചിലരുടെയൊക്കെ വീട്ടിലും മാതള നാരങ്ങ കൃഷി ചെയ്യുന്നുമുണ്ടാവും. എന്നാല്‍ പലപ്പോഴും മാതള നാരങ്ങയുടെ ആരോഗ്യ ഗുണം നമ്മള് പലരും അറിയാതെ പോകുന്നു.
പ്രായഭേദമന്യേ ആര്‍ക്കും കഴിക്കാവുന്നതാണ് മാതള നാരങ്ങ. എന്നാല്‍ പുരുഷന്മാര്ക്ക് മാതള നാരങ്ങ കഴിക്കുന്നതുകൊണ്ടുള്ള ഗുണം വളരെ വലുതാണ്. സ്ത്രീകളെ അപേക്ഷിച്ച് മാതള നാരങ്ങ പുരുഷന്മാര്ക്കാണ് കൂടുതല്‍ ഫലം ചെയ്യുന്നതും. ബുദ്ധിമുട്ടില്ലാതെ എങ്ങനെ തടി കുറയ്ക്കാം?
ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മാതള നാരങ്ങ. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് മാതള നാരങ്ങ ആണുങ്ങള്‍ക്ക് നല്‍കുന്നതെന്ന് നോക്കാം.

പുരുഷ വന്ധ്യതയ്ക്കു പരിഹാരം
മാതള നാരങ്ങ കഴിക്കുന്നത് പുരുഷന്മാരിലുള്ള വന്ധ്യതയ്ക്കു പരിഹാരമാണ്. ഈ അടുത്ത കാലത്ത് നടന്ന പരീക്ഷണത്തിലാണ് ഇതിന്റെ ആരോഗ്യഗുണം തിരിച്ചറിഞ്ഞത്.

ശ്വാസകോശ ക്യാന്‍സറിന് പരിഹാരം
പുകവലിക്കുന്നവരിലാണ് ശ്വാസകോശ ക്യാന്‍സര്‍ കാണപ്പെടുന്നത്. ഇത്തരത്തിലുള്ള അര്‍ബുദത്തെ ചെറുക്കാന്‍ മാതള നാരങ്ങയ്ക്കു കഴിയും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ മാതള നാരങ്ങ ദിവസവും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ആര്‍ത്രൈറ്റിസ് വേദനയ്ക്ക് പരിഹാരം
പ്രായമായവരിലായിരുന്നു പണ്ട് ആര്‍ത്രൈറ്റിസ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് പ്രായഭേദമന്യേയാണ് ഈ അസുഖം കണ്ടു വരുന്നത്. പ്രത്യേകിച്ച് പുരുഷന്മാരില്. എന്നാല്‍ മാതള നാരങ്ങയുടെ നീര് എന്നും രാവിലെ കഴിക്കുന്നത് ഇത്തരത്തിലുള്ള വേദനയെ ചെറുക്കുന്നു.

രക്ത സമ്മര്‍ദ്ദത്തിന് പരിഹാരം
പുരുഷന്മാരില് കണ്ടു വരുന്ന അമിത രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ മാതള നാരങ്ങയ്ക്കു കഴിയും. എന്നാല്‍ പലര്‍ക്കും ഒന്നര ഔണ്‍സ് മാതള നാരങ്ങയുടെ ജ്യൂസ് ദിവസവും കഴിക്കുന്നത് രക്ത സമ്മര്‍ദ്ദം നോര്ഡമലാക്കുകയും ചെയ്യുന്നു.

കൊളസ്ട്രോള്‍ പരിഹരിക്കും
കൊളസ്ട്രോള്‍ പരിഹരിക്കുന്നതിന് മാതള നാരങ്ങയ്ക്കു കഴിയും. ചീത്ത കൊളസ്ട്രോള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ മാതള നാരങ്ങ സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന് നല്ലത്
രക്തമുണ്ടാവുന്നതിനും ഹൃദയത്തെ സംരക്ഷിക്കുന്നതിനും മാതള നാരങ്ങയ്ക്കു കഴിയും. കൊളസ്ട്രോള്‍ കുറയുന്നതോടു കൂടി തന്നെ ഹൃദയത്തെ സംബന്ധിച്ചുള്ള പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.

വ്യായാമത്തോടൊപ്പം
വ്യായാമം ചെയ്യുന്നതോടൊപ്പം മൂന്ന് മാസം തുടര്‍ച്ചയായി മാതള നാരങ്ങയോ അതിന്റെ ജ്യൂസോ കഴിച്ചാല്‍ മതി വ്യത്യാസം അനുഭവിച്ചു തന്നെ അറിയാം. പേശികള്‍ ദൃഢമാവുകയും മസിലിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.

ബുദ്ധിശക്തിയെ സഹായിക്കുന്നു
മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോല്‍സ് ബുദ്ധിശക്തിയെ ഉദ്ദീപിപ്പിക്കുന്നു. മാത്രമല്ല ഇതില്‍ മധുരം ഉള്ളതുകൊണ്ടു തന്നെ അധിക മധുരത്തിന്റെ ആവശ്യം വരുന്നില്ല.

ഡയബറ്റിസ് സാധ്യത തീരെ ഇല്ല
ഡയബറ്റിസ് സാധ്യത ഇല്ലാതാക്കുന്നതിനും മാതള നാരങ്ങ സഹായിക്കുന്നു. ഇപ്പോള്‍ ചെറുപ്പക്കാരില്‍ കണ്ടു വരുന്ന ടൈപ്പ് ടു ഡയബറ്റിസിനും ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്താന്‍ മാതള നാരങ്ങയ്ക്ക് കഴിയും

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ വ്യക്തമായ പങ്കു വഹിക്കുന്ന പഴമാണ് ഇത്.



Click it and Unblock the Notifications
