Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയ്ക്കാന്‍ 10 ശീലങ്ങള്‍
ശരീരഭാരം നിയന്ത്രിക്കല്‍ എന്നത് സദാ പിന്തുടരാവുന്ന ചെറിയ ചില മാറ്റങ്ങള്‍ നടപ്പാക്കലാണ്. നിങ്ങളുടെ ജീവിതശൈലിയില്‍ ഈ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് വഴി അവ ശരീരഭാരം കുറയാനും കലോറി നിയന്ത്രിക്കാനും സഹായിക്കും എന്ന് നിങ്ങള്‍ മനസിലാക്കും.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പത്ത് മാര്‍ഗ്ഗങ്ങള്‍ അറിയുക.

ഭക്ഷണശീലങ്ങള്‍ വിലയിരുത്തുക
രാത്രി വൈകിയുള്ള ഭക്ഷണം, ഭക്ഷണം പാകം ചെയ്യുമ്പോള്‍ കഴിക്കുക, കുട്ടികള്‍ ബാക്കി വെച്ച ഭക്ഷണം കഴിക്കുക തുടങ്ങിയവ ചെയ്യാറുണ്ടോ? ഇക്കാര്യങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയും ചില ശീലങ്ങള്‍ മാറ്റുകയും ചെയ്യുന്നത് വഴി ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് കുറയ്ക്കാനാവും

പ്ലാനിങ്ങില്ലെങ്കില്‍ പരാജയം
ഭക്ഷണവും ലഘുഭക്ഷണങ്ങളും സംബന്ധിച്ച് ഒരു വ്യവസ്ഥയുണ്ടാകണം. പകല്‍ സമയത്ത് സാധാരണയായി വിശപ്പ് അനുഭവപ്പെടുന്ന സമയത്ത് ആരോഗ്യപ്രദമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭക്ഷണശീലങ്ങളില്‍ നിന്ന് എളുപ്പത്തില്‍ മാറിനില്ക്കാന് സഹായിക്കും.

നിറഞ്ഞ വയറോടെയുള്ള ഷോപ്പിങ്ങ്
നിങ്ങള്‍ വിശന്നിരിക്കുന്ന സമയത്ത് ഷോപ്പിങ്ങിന് പോകരുത്. ലിസ്റ്റ് തയ്യാറാക്കിക്കൊണ്ട് ഷോപ്പിങ്ങിന് പോകുന്നത് സാധനങ്ങള്‍ വാങ്ങുന്നത് കുറയ്ക്കും. ആരോഗ്യകരമായ ഭക്ഷണക്രമം ആരംഭിക്കുന്നത് ആരോഗ്യകരമായ ഭക്ഷണം അടുക്കളയിലും ഫ്രിഡ്ജിലും സ്റ്റോക്ക് ചെയ്യുന്നതിലൂടെയാണ്.

പതിവായ ഭക്ഷണ രീതി
നിങ്ങളുടെ ജീവിതത്തിന് അനുയോജ്യമായ ഭക്ഷണക്രമം കണ്ടെത്തി അത് പിന്തുടരുക. ക്രമമായ ഭക്ഷണശീലം അമിതഭക്ഷണം തടയും.

ഇരുന്ന് ഭക്ഷണം കഴിക്കുക
നിന്നുകൊണ്ട് ഭക്ഷണം കഴിക്കാതിരിക്കുക. ഇരുന്നുകൊണ്ട് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് ആഹാരം അമിതമായി കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

പ്ലേറ്റില്‍ വിളമ്പി കഴിക്കുക
ഭക്ഷണം പാത്രത്തില്‍ വിളമ്പി കഴിക്കുക. ബാക്കിയുള്ളത് അടുക്കളയിലേക്ക് തിരികെ കൊണ്ടുപോവുക. മേശയില്‍ വലിയ പാത്രങ്ങളില്‍ വിളമ്പി വെച്ച ആഹാരം കൂടുതല്‍ കഴിക്കാന്‍ പ്രേരിപ്പിക്കും. അതിനെ നിയന്ത്രിക്കാന്‍ നല്ല ഇച്ഛാശക്തി ആവശ്യമാണ്. വയര്‍ നിറഞ്ഞു എന്ന അറിയിപ്പ് വയറില്‍ നിന്ന് ലഭിക്കാന്‍ 20 മിനുട്ടോളം എടുക്കുമെന്ന കാര്യം ഓര്‍മ്മിക്കുക.

പകല്‍ സമയത്തെ ലഘുഭക്ഷണം
പകല്‍ സമയത്ത് ലഘുഭക്ഷണം കഴിക്കുന്നുവെങ്കില്‍ അല്പം കാര്യമായി തന്നെ കഴിക്കുക. പോഷകപ്രദമായ സ്നാക്സ് കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകളും ചെറിയ അളവില്‍ പ്രോട്ടീനും കൊഴുപ്പും അടങ്ങിയതായിരിക്കും.

പ്രാതലോടെ ആരംഭിക്കുക -
ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. രാത്രിയിലെ ദീര്‍ഘമായ വിശ്രമത്തിന് ശേഷം ഒരു ദിവസത്തേക്ക് ആവശ്യമായ കരുത്തും മെറ്റബോളിസവും ലഭിക്കുന്നതിന് ഇന്ധനം ആവശ്യമാണ്. അത് പ്രാതല്‍ വഴി ശരീരത്തിന് ലഭിക്കണം.

സാവധാനം കഴിക്കുക
സാവധാനം നന്നായി ചവച്ച് ഭക്ഷണത്തിന്റെ രുചി അറിഞ്ഞ് കഴിക്കുക. ഭക്ഷണത്തിനിടെ ധാരാളം വെള്ളവും കുടിക്കുക.

അത്താഴത്തിന് ശേഷം ഭക്ഷണം വേണ്ട
ശരീരത്തിന് ഭാരം കൂടാനിടയാക്കുന്ന ഒരു കാര്യമാണിത്. നിങ്ങള്‍ക്ക് വിശപ്പ് അനുഭവപ്പെടുന്നുവെങ്കില്‍ കലോറി അടങ്ങാത്ത പാനീയം അല്ലെങ്കില്‍ ക്യാന്‍ഡി കഴിക്കുക. അത്താഴത്തിന് ശേഷം പല്ലുതേയ്ക്കുന്നത് വീണ്ടും ഭക്ഷണം കഴിക്കാനുള്ള പ്രേരണ ഒഴിവാക്കും.



Click it and Unblock the Notifications
