Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
ഒളിച്ചിരിക്കും കൊളസ്ട്രോള്‍ കാരണങ്ങള്‍
കൊളസ്ട്രോള്‍ എന്നും ആരോഗ്യകരമായ ജീവിതത്തിന് ഒരു തടസ്സം തന്നെയാണ്. അതുകൊണ്ടു തന്നെ അതിനെ നിയന്ത്രിച്ചു നിര്‍ത്തേണ്ടതിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്നതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കൊളസ്ട്രോള്‍ നിങ്ങള്‍ക്കു തന്നെ നിയന്ത്രിയ്ക്കാം
ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് കൊളസ്ട്രോളായി പിന്നീട് ഹൃദയാഘാതം, പക്ഷാഘാതം എന്നീ നിലയിലേക്കെത്തുന്നതിനു മുമ്പ് തന്നെ അതിനെ എങ്ങനെ ചെറുക്കാമെന്നതാണ് ആലോചിക്കേണ്ടത്. കൊളസ്ട്രോള്‍ കുറയ്ക്കും നട്സ്!!
മാറിയ ജീവിത ശൈലി അധിക പേരേയും അമിത കൊളസ്ട്രോള്‍ എന്ന അവസ്ഥയിലേക്ക് തള്ളിവിടുന്നുണ്ട്. എന്നാല്‍ പലപ്പോഴും ആ ജീവിത ശൈലി മാറ്റാന്‍ മാത്രം ഇവര്‍ തയ്യാറാവുന്നില്ല. എല്ലാ കാരണങ്ങളും കൊളസ്ട്രോളല്ല, എന്നാല്‍ കൊളസ്ട്രോളിന്റേതായ ചില കാരണങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

അനാരോഗ്യകരമായ ഭക്ഷണം
അനാരോഗ്യകരമായ ഭക്ഷണരീതിയാണ് ആദ്യം തന്നെ കൊളസ്ട്രോളിന്റെ പ്രധാന കാരണം. റെഡ് മീറ്റ്, ബട്ടര്‍, ചീസ്, കേക്ക് തുടങ്ങിയവയെല്ലാം അനാരോഗ്യത്തിനും കൊളസ്ട്രോളിനും കാരണമാകും.

പാരമ്പര്യ ഘടകങ്ങള്‍
പലര്‍ക്കും പാരമ്പര്യമായി തന്നെ കൊളസ്ട്രോള്‍ ഉണ്ടാകാം. അതുകൊണ്ടു തന്നെ ആദ്യം ശ്രദ്ധിക്കേണ്ടത് കുടുംബത്തില്‍ ആര്‍ക്കെങ്കിലും കൊളസ്ട്രോള്‍ ഉണ്ടോ എന്നതാണ്.

അമിതവണ്ണം
അമിതവണ്ണമുള്ളവരുടെ കൂടപ്പിറപ്പായിരിക്കും കൊളസ്ട്രോള്‍. ഇത് ഇവരുടെ ജീവിതത്തെ സാരമായി തന്നെ ബാധിയ്ക്കും. അമിതവണ്ണം ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി തടസ്സം സൃഷ്ടിക്കാന്‍ കാരണമാകുന്നു.

അലസത
കുട്ടികളായാലും മുതിര്‍ന്നവരായാലും അല്പം അലസത ഉണ്ടാവും. എന്നാല്‍ അലസത വര്‍ദ്ധിക്കുന്നതിന്റെ ഫലമായി കൊളസ്ട്രോള്‍ കൂടി കൂടപ്പിറപ്പായി വരും എന്നതാണ് സത്യം.

പുകവലി
പുകവലി ഏറ്റവും കൂടുതല്‍ പ്രശ്നത്തിലാക്കുന്നത് കൊളസ്ട്രോള്‍ രോഗികളെയാണ്. എന്നാല്‍ കൊളസ്ട്രോളിലേക്ക് നമ്മെ നയിക്കുന്നതിന്റെ പ്രധാന കാരണമാണ് പുകവലി എന്നതാണ് സത്യം.

പ്രായവും ആണ്-പെണ് വ്യത്യാസവും
പ്രായവും ആണ് പെണ് വ്യത്യാസവും കൊളസ്ട്രോളിന്റെ കാരണങ്ങളാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില് കൊളസ്ട്രോള്‍ കൂടാനുള്ള സാധ്യത 20 ശതമാനത്തോളമാണ്. എന്നാല്‍ ആര്‍ത്തവ വിരാമത്തിനു ശേഷം സ്ത്രീകള്‍ക്കും കൊളസ്ട്രോള്‍ സാധ്യത വളരെ കൂടുതലാണ്.

മരുന്നുകളുടെ ഉപയോഗം
മരുന്നുകളുടെ ഉപയോഗം ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അമിതമായി മരുന്നുപയോഗിക്കുന്നതും കൊളസ്ട്രോളിന്റെ കാരണങ്ങളിലൊന്നാണ്.

മദ്യം
മദ്യം ഉപയോഗിക്കുന്നവരില്‍ കൊളസ്ട്രോള്‍ പെട്ടെന്ന് പിടികൂടും. എന്നാല്‍ അല്പസ്വല്പം മദ്യം പ്രശ്നമല്ലെന്നതും സത്യം.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും കൊളസ്ട്രോള്‍ തന്നെ വില്ലനാകുന്നു. മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ കൊളസ്ട്രോള്‍ സാധ്യത വളരെ കൂടുതലാണ്.

രോഗങ്ങള്‍
ജീവിത ശൈലി രോഗങ്ങള്‍ പലപ്പോഴും കൊളസ്ട്രോളിനെ കൂടി കൂടെക്കൂട്ടും. പ്രത്യേകിച്ച് പ്രമേഹവും തൈറോയ്ഡും.



Click it and Unblock the Notifications
