For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമം ആരോഗ്യത്തിന് ഹാനീകരം?

|

സ്ഥിരമായി ജോഗിംഗ് ചെയ്യുന്നത് ആരോഗ്യത്തിന് ഹാനീകരമാണെന്ന് ആരോഗ്യവിദഗ്ധര്‍. എന്നാല്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ജോഗിംഗ് ചെയ്യണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

നല്ല ശരീരവും അതിലേറെ സ്വസ്ഥതയോടു കൂടിയ ഒരു മനസ്സും ഉണ്ടാവുന്നതിനാണ് നാം ദിവസേന ജോഗിംഗ് ചെയ്യുന്നത്. എന്നാല്‍ അമിത വ്യായാമം ആരോഗ്യത്തിന് ഹാനീകരമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ആഴ്ചയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ജോഗിംങ്ങിനു വേണ്ടി നമ്മള്‍ മാറ്റിവെയ്ക്കാവൂ. അല്‍പം മധുരം കുറയ്ക്കാം

അല്ലാത്ത പക്ഷം ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. എന്നാല്‍ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ വേണ്ടി എന്തു കഷ്ടപ്പാടും സ്വീകരിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അതുകൊണ്ടു തന്നെ ഇത്രയും കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി.

ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

ദിവസേനയുള്ള ജോഗിംങ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഹൃദ്രോഗികകളില്‍ രോഗസാധ്യത പതിന്‍മടങ്ങായി വര്‍ദ്ധിപ്പിക്കുന്നു.

 ബലം കൂടും പക്ഷേ നിലനില്‍ക്കില്ല

ബലം കൂടും പക്ഷേ നിലനില്‍ക്കില്ല

മസിലുകളുടേയും എല്ലുകളുടേയും ബലം കൂട്ടുന്നതിനു വേണ്ടി നമ്മള്‍ സ്ഥിരമായി ജോഗിംഗ് ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ഇത് അനരോഗ്യകരമായ വ്യായാമ ശീലം ഉണ്ടാക്കിയെടുക്കും.

പ്രമേഹ സാധ്യത കൂടുതല്‍

പ്രമേഹ സാധ്യത കൂടുതല്‍

അതിരാവിലെ തന്നെ എഴുന്നേറ്റ് ജോഗിംഗ് ചെയ്യുന്നവരില്‍ പ്രമേഹം വര്‍ദ്ധിക്കാനുള്ള സാധ്യ വളരെ കൂടുതലാണെന്ന് പഠനം പറയുന്നു. എന്നാല്‍ ആഴ്ചയില്‍ രണ്ട് തവണ മൂന്ന് മണിക്കൂര്‍ വീതം ജോഗിംങ് ചെയ്യുന്നത് ശരീരത്തിന് നല്ലതാണ്.

ദഹനപ്രക്രിയയേയും ബാധിക്കും

ദഹനപ്രക്രിയയേയും ബാധിക്കും

ജോഗിംങ് ചെയ്യുമ്പോഴുള്ള പല പ്രശ്‌നങ്ങളും നമ്മുടെ ദഹനപ്രക്രിയയേയും ബാധിക്കും. പലരും രാവിലെ വെറുംവയറ്റില്‍ ആയിരിക്കും ജോഗിംങ് ചെയ്യുന്നത്. എന്നാല്‍ ഇത് ദഹനപ്രക്രിയയെ താറുമാറാക്കും.

 ഭക്ഷണത്തോടുള്ള ആര്‍ത്തി കൂടും

ഭക്ഷണത്തോടുള്ള ആര്‍ത്തി കൂടും

സ്ഥിരം ജോഗിംങ് ചെയ്യുന്നവരില്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി കൂടുതലായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവര്‍ക്ക് എത്ര കഴിച്ചാലും മതിയാവില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.

 അമിത ഭാരമുണ്ടാക്കും

അമിത ഭാരമുണ്ടാക്കും

ഒരാവേശത്തിന് ജോഗിംങ് ചെയ്യാന്‍ തുടങ്ങി പിന്നീട് നിര്‍ത്തുമ്പോള്‍ അത് അമിതഭാരത്തിന് കാരണമാകും. എന്നാല്‍ പതുക്കെ പതുക്കെ വ്യായാമത്തിന് വിടുതല്‍ നല്‍കുന്നതാണ് നല്ലത്.

 ആയുസ്സ് കുറയ്ക്കും

ആയുസ്സ് കുറയ്ക്കും

സ്ഥിരമായി ജോഗിംങ് ചെയ്യുന്നവരില്‍ ആയുസ്സ് കുറവായിരിക്കുമെന്നാണ് പഠനങ്ങള്‍. സ്ഥിരമായി ജോഗിംങ് ചെയ്യുന്നവരും ഇടയ്ക്ക് ചെയ്യുന്നവരും തമ്മിലുള്ള പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും

സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും

സ്ഥിരമായി വ്യായാമം ചെയ്യുന്നവരില്‍ സമ്മര്‍ദ്ദത്തിന്റെ അളവ് കൂടുതലായി കണ്ടെത്തി. ഇത് മാനസികപ്രശ്‌നങ്ങള്‍ക്കും വഴി വെയ്ക്കും.

ജീവിത ശൈലിയില്‍ മാറ്റം വരും

ജീവിത ശൈലിയില്‍ മാറ്റം വരും

അമിത വ്യായാമം ചെയ്യുന്നവരില്‍ ജീവിത ശൈലിയില്‍ മാറ്റം വരും. ഇത് ജീവിതശൈലി രോഗങ്ങള്‍ക്കു വരെ കാരണമാകും.

ജോഗിംങിനു മുന്‍പ് ഡോക്ടര്‍

ജോഗിംങിനു മുന്‍പ് ഡോക്ടര്‍

ജോഗിംങ് ആരംഭിക്കാന്‍ പോകുന്നതിനു മുന്‍പ് നാം നല്ലൊരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ശേഷം ഒരു നല്ല മാസ്റ്ററേയും. ഏത് തരത്തിലുള്ള വ്യായാമമാണ് നമുക്ക് അനുയോജ്യമെന്ന് ആദ്യം തിരിച്ചറിയണം.

English summary

Too Much Jogging Is Bad For Your Health

Years of running too long and too far could be as bad for you as doing nothing at all, a study has suggested.
Story first published: Friday, August 14, 2015, 13:00 [IST]
X
Desktop Bottom Promotion