Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
പുരുഷന്മാരുടെ പ്രധാന വില്ലന്മാര്...
ആരോഗ്യമുള്ള ശരീരമാണ് എല്ലാവരുടേും ആഗ്രഹം, അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. എന്നാല്‍ പല ഗുരുതരമായ രോഗങ്ങളും ആദ്യം ബാധിയ്ക്കുന്നത് പുരുഷനെയാണ് എന്നുള്ളത് സത്യമാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍, ക്യാന്‍സര്‍, കരള്‍ രോഗങ്ങള്‍ തുടങ്ങി നിരവധി രോഗങ്ങള്‍ പുരുഷന്മാരുടെ ജീവിതത്തിലെ പ്രധാന വില്ലന്മാരാണ്.
സൗന്ദര്യ സംരക്ഷണത്തില്‍ പുരുഷന്മാരും...
ആരോഗ്യമുള്ള ശരീരം വേണമെന്നാഗ്രഹിക്കാത്തവരാരുമുണ്ടാവില്ല. അതിനായി നല്ല രീതിയില്‍ ഭക്ഷണം കഴിക്കുകയും ശരിയായ വ്യായാമ മുറകള്‍ അനുസരിക്കുകയും ചെയ്യണം എന്നതാണ് ആദ്യം ചെയ്യേണ്ടത്. മാനസികാരോഗ്യവും ഇതോടൊപ്പം പ്രധാനമാണ്. ആരോഗ്യ കാര്യത്തില്‍ പുരുഷന്മാര് ശ്രദ്ധ പതിപ്പിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മെഡിറ്റേഷന്‍
ശാരീരികാരോഗ്യം വേണമെന്നുണ്ടെങ്കില്‍ ആദ്യം വേണ്ടത് മാനസികാരോഗ്യമാണ്. ഇതിനായി മെഡിറ്റേഷന്‍ ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. മനസ്സിന്റെ ഏകാഗ്രതയാണ് നമ്മുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ സഹായിക്കുന്നതും.

ആരോഗ്യകരമായ ഭക്ഷണം
പച്ചക്കറികളും പാലും വിറ്റാമിനുകളും അടങ്ങിയ കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇത്തരത്തിലുള്ള ഒരു ആഹാരരീതി ശീലമാക്കിയാല്‍ അത് നമ്മുടെ ശാരീരികോരോഗ്യത്തെ കാര്യമായി തന്നെ സഹായിക്കും.

ഉറക്കം പ്രധാനം
എത്ര പ്രശ്നമുണ്ടെങ്കിലും അതെല്ലാം ഒഴിവാക്കി ഉറങ്ങുന്നത് നമ്മുടെ ജീവിതത്തെ പാടെ മാറ്റി മറിക്കും. ഇത്തരത്തില്‍ നല്ല ഉറക്കം ലഭിക്കുന്നതും ആരോഗ്യത്തെ കാര്യമായി തന്നെ സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കുക
ശരീരഭാരം നിയന്ത്രിക്കുന്നതിന് ശ്രമിക്കുക. ഇത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. അതിനനുയോജ്യമായ ഭക്ഷണം കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടതും.

നാരങ്ങാ വെള്ളം കുടിയ്ക്കുക
എന്നും രാവിലെ വെറും വയറ്റില്‍ നാരങ്ങാ വെള്ളം കുടിയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇത് നമ്മുടെ ദഹന സംബന്ധമായ പ്രശ്നങ്ങളെയെല്ലാം പരിഹരിക്കും എന്നതാണ് സത്യം.

ചായ കുടിയ്ക്കുക
ചായ കുടിയ്ക്കുന്നത് വളരെ നല്ലതാണ്. ദിവസവും മൂന്ന് നേരമെങ്കിലും ചായ കുടിയ്ക്കുന്നത് പുരുഷന്മാരുടെ മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു.

പുകവലി ഉപേക്ഷിക്കുക
പുകവലിക്കുന്നത് ക്യാന്‍സര്‍ മാത്രമല്ല സമ്മാനിക്കുന്നത്. പുരുഷാരോഗ്യം തകര്‍ക്കുന്ന എല്ലാ വിധ രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള ദുശ്ശീലം ഉപേക്ഷിക്കാന്‍ പലരും തയ്യാറാകുന്നില്ല.

വ്യായാമം തുടര്‍ച്ചയായി
പലരും വ്യായാമം ചെയ്യുന്നതില്‍ ഇന്നും അല്പം പുറകിലാണ്. എന്നാല്‍ വ്യായാമം ചെയ്യുന്നതാണ് പുരുഷന്റെയും സ്ത്രീയുടേയും ആരോഗ്യത്തിന്റെ രഹസ്യം. അതുകൊണ്ടു തന്നെ പല വിധ രോഗങ്ങളേയും ചെറുക്കാന്‍ വ്യായാമം ശീലമാക്കണം.

മദ്യപാനം ഉപേക്ഷിക്കുക
മദ്യപാനം ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ ദു:ശ്ശീലം ഉപേക്ഷിച്ചാല്‍ തന്നെ ആരോഗ്യ കാര്യം ഏറെക്കുറേ ശരിയാവും. എന്നാല്‍ വല്ലപ്പോഴും മദ്യപിക്കുന്നതും പ്രശ്നമുള്ള കാര്യമല്ല എന്നതാണ് സത്യം.

സമ്മര്‍ദ്ദങ്ങളെ നിയന്ത്രിക്കുക
സമ്മര്‍ദ്ദങ്ങളെ നിയന്ത്രിക്കുക എന്നതാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം. ജോലി സ്ഥലത്തേയും വീട്ടിലേയും സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്ന പ്രശ്നം നമ്മുടെ ആരോഗ്യം തകര്‍ക്കും എന്നതാണ് സത്യം.



Click it and Unblock the Notifications