Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
കുടലിനെ ബാധിയ്ക്കുന്ന ഒന്നാണ് കോളോറെക്ടല്‍ ക്യാന്‍സര്‍. തുടക്കത്തില്‍ തന്നെ ഈ ക്യാന്‍സര്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നതാണ് പലപ്പോഴും ഇതിനെ ഗുരുതരമാക്കുന്നത്.
മറ്റേതു ക്യാന്സറിനെപ്പോലെയും കോളോറെക്ടല്‍ ക്യാന്‍സര്‍ തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ചികിത്സയും സാധ്യമാണ്. പുരുഷന്മാരെ, നേരത്തെ എഴുന്നേല്ക്കൂ
കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നു തിരിച്ചറിയുന്നത് ഇതുകൊണ്ടുതന്നെ ഏറെ പ്രധാനവുമാണ്.
കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ,

കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
ശോധനസംബന്ധമായ വ്യതിയാനങ്ങളാണ് കോളോറെക്ടല്‍ ക്യാന്‍സറിന്റെ പ്രധാന ലക്ഷണം. മലബന്ധം, വയറിളക്കം, ഇടയ്ക്കിടെ മലം പോകുക എന്നിങ്ങനെ ഇത് വ്യത്യാസപ്പെട്ടു കൊണ്ടിരിയ്ക്കും. മലം വയറ്റില്‍ നിന്നും പൂര്‍ണമായും പോയിട്ടില്ലെന്നൊരു തോന്നലുമുണ്ടാകും.

കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
മലത്തിനൊപ്പം രക്തം പോകുന്നതും ഒരു ലക്ഷണമാണ്. ഇത് പലരും പൈല്‍സായി തെറ്റിദ്ധരിച്ചേക്കും.

കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
പെന്‍സില്‍ സ്റ്റൂള് എന്നൊരു പദമുണ്ട്. വളരെ നേര്‍ത്ത് മലം പോകുന്നതാണിത്. ക്യാന്‍സര്‍ കാരണം കുടലിന്റെ വ്യാസം കുറയുന്നതാണ് ഈ രീതിയില്‍ മലം പോകാന്‍ കാരണം. ഇത് കോളോറെക്ടല്‍ ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണമാണ്.

കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
വയറുവേദയും കോളോറെക്ടല്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്. വയറുവേദന മറ്റു പല കാരണങ്ങളാലുമുണ്ടാകാമെന്നത കൊണ്ടുതന്നെ ഇതിനൊപ്പം മലത്തിലൂടെയുള്ള ബ്ലീഡിംഗ് പോലുള്ള ലക്ഷണങ്ങളുണ്ടെങ്കില്‍ ശ്രദ്ധിയ്ക്കണം.

കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
ക്യാന്‍സര്‍ കാരണം ഭക്ഷണം വേണ്ട വിധത്തില്‍ ആഗിരണം ചെയ്യപ്പെടാത്തതു കൊണ്ടുതന്നെ പെട്ടെന്നു തന്നെ ശരീരഭാരം കുറയാനും സാധ്യതയേറെയാണ്.

കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
അനീമിയയ്ക്കു കാരണങ്ങള്‍ പലതുണ്ടെങ്കിലും കോളോറെക്ടല്‍ ക്യാന്സറിന്റേയും ഒരു ലക്ഷണമാണ് അനീമിയ.

കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
വയറ്റില്‍ വെള്ളം അടിഞ്ഞു കൂടി വയര്‍ വീര്‍ക്കുന്നതും ഭാരം തോന്നുന്നതുമെല്ലാം കോളോറെക്ടല്‍ ക്യാന്‍സറിന്റെ മറ്റു ചില ലക്ഷണങ്ങളാണ്.



Click it and Unblock the Notifications
