Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ജീവിതത്തില്‍ അല്പം മധുരമായാലോ?
ഭക്ഷണാവസാനം അല്പം മധുരമായാലോ? മധുരം കഴിക്കാന്‍ ഇന്നെല്ലാവര്‍ക്കും ഭയമാണ്. എന്താണ് ആ ഭയത്തിനു കാരണം? പക്ഷേ ഒരു ഐസ്ക്രീം കാണുമ്പോഴോ ഒരു കഷ്ണം കേക്ക് കാണുമ്പോഴോ വായില്‍ കപ്പലോടാറില്ലേ? പനീറിന്റെ കാര്യത്തില്‍ നോ കോംപ്രമൈസ്
വൈകിയാണെങ്കിലും നിങ്ങള്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ഒരല്‍പ്പം മധുരം കഴിക്കുന്നതു കൊണ്ട് യാതൊരു പ്രശ്നവുമില്ല. എന്നാല്‍ എന്തും അധികമായാല്‍ പ്രശ്നമാണല്ലോ. അതുകൊണ്ട് ഒന്ന് കണ്ടും നോക്കിയും ഒക്കെ കഴിച്ചാല്‍ മതിയെന്ന് സാരം. ചോക്ലേറ്റിനു പിന്നിലെ ആരോഗ്യരഹസ്യം
എങ്കിലും ആയുരാരോഗ്യത്തോടെയിരിക്കാന് അല്പം മധുരം കഴിക്കുന്നതുകൊണ്ട് യാതൊരു പ്രശ്നവുമില്ല. മാത്രമല്ല ഇത് ഗുണമാണ് നമ്മുടെ ശരീരത്തിന് നല്കുന്നതെങ്കിലോ അത് വളരെ നല്ലതല്ലേ. മധുരം കഴിക്കാന്‍ ഒരു കാരണം കൂടി ഉണ്ടെങ്കില്‍....

പ്രോട്ടീനുകളാല്‍ സമ്പുഷ്ടം
നിങ്ങള്‍ ഭക്ഷണത്തോട് ആര്‍ത്തി ഉള്ള കൂട്ടത്തിലാണോ? എങ്കില്‍ അത് കുറയ്ക്കേണ്ടേ. അതിനായി ഭക്ഷണ ശേഷം അല്പം മധുരം കഴിക്കൂ. ഡെസ്സേര്‍ട്ട് എന്ന ഓമനപ്പേരില്‍ ഇത് അറിയപ്പെടുന്നു. ഭക്ഷണാവസാനം വിളമ്പുന്ന ഇത്തരം മധുര പദാര്‍ത്ഥങ്ങളില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

കണ്ണടച്ചു വിശ്വസിക്കല്ലേ
എല്ലാ ഡെസ്സേര്ട്ടുകളേയും ഇങ്ങനെ കണ്ണടച്ചു വിശ്വസിക്കേണ്ട. പലതിലും ആരോഗ്യകരമായ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ തിരഞ്ഞെടുക്കുമ്പോള്‍ അല്പം ശ്രദ്ധ കൊടുത്താല്‍ അത് ശരീരത്തില്‍ അധികമുള്ള കലോറികളെ എരിച്ചു കളയും.

സന്തോഷം തരാന്‍ കഴിയുമോ?
നമ്മുടെ എല്ലാ വികാരപ്രകടനങ്ങള്‍ക്കും ഭക്ഷണവുമായി നല്ല ബന്ധമുണ്ട്. അതുകൊണ്ടു തന്നെ മധുരം കഴിക്കുന്നത് നമ്മുടെ സന്തോഷത്തെ വര്‍ദ്ധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കാണുമ്പോള്‍ സന്തോഷം വരുന്നത് വെറുതെയാണോ..

തടി കുറയ്ക്കാനോ?
ഭക്ഷണത്തോടുള്ള ആര്‍ത്തി നമ്മുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇതിന് തടയിടാന്‍ മധുരപദാര്ത്ഥങ്ങള്ക്കു കഴിയും. നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുന്നതില്‍ മധുര പദാര്‍ത്ഥങ്ങള്‍ക്കുള്ള പങ്ക് ഒഴിവാക്കാന്‍ പറ്റാവുന്നതല്ല.

പഴങ്ങളും ഉള്‍പ്പെടുത്താം
ഡെസ്സേര്‍ട്ട് എന്നു പറഞ്ഞാല്‍ മധുരപദാര്ത്ഥങ്ങളായ ഐസ്ക്രീം, കേക്ക് തുടങ്ങിയവ മാത്രമല്ല. ഭക്ഷണത്തിനു ശേഷം കഴിക്കുന്ന
മധുരമുള്ളതെന്തും ഡെസ്സേര്‍ട്ട് ആണ്. ആരോഗ്യത്തിന് പ്രാധാന്യം നല്കി പഴങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്.

അനാരോഗ്യകരമായ ഡയറ്റിങ്ങിനെ ചെറുക്കുന്നു
ഡയറ്റിംഗ് നല്ലതാണ്. എന്നാല്‍ ്അനാരോഗ്യകരമായ പല ഡയറ്റിംങ്ങുകളും ഉണ്ട്. ഇതിനെ ഭക്ഷണ ശേഷമുള്ള മധുര പലഹാരം ചെറുക്കുന്നു എന്നതും പ്രത്യേകതയാണ്.

ഗുണം പ്രധാനം അളവല്ല
എന്തു കഴിക്കുമ്പോഴും ഗുണം നോക്കി കഴിക്കണം. അളവിനെ രണ്ടാമതായി മാത്രമേ പരിഗണിക്കാവൂ. എന്തു കഴിച്ചാല്‍ ആരോഗ്യം എന്ത് കഴിച്ചാല്‍ അനാരോഗ്യം എന്നതാണ് പ്രധാനമായും നാം അറിഞ്ഞിരിക്കേണ്ടത്.

രക്തസമ്മര്‍ദ്ദം കുറയ്ക്കും
പലര്‍ക്കും പല തരത്തിലായിരിക്കും രക്ത സമ്മര്‍ദ്ദം ഉണ്ടാവുക. അതുകൊണ്ടു തന്നെ കൊഴുപ്പ് കുറഞ്ഞ മധുരപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുക. കൂടാതെ ഐസ്ക്രീം, റാസ്ബെറി തുടങ്ങിയവയും ബാലന്‍സ്ഡ് ആയിട്ടുള്ള ഭക്ഷണവും ക്രമീകരിക്കുക.

ഭക്ഷണം കഴിക്കാം ആവശ്യത്തിന്
വയറു നിറയുന്നതു വരെ കഴിക്കാതെ ആവശ്യത്തിനു മാത്രം കഴിക്കുക. അവസാനം ഡെസ്സേര്‍ട്ട് കഴിക്കാനുള്ള സ്ഥലവും ഉണ്ടാക്കുക എന്നതാണ് പ്രധാനം. കൂടുതലായി പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുക.

ഏതൊക്കെ തരത്തിലുള്ള ഡെസ്സേര്‍ട്ട്
ഐസ്ക്രീം, കേക്ക്, പഴങ്ങള്‍, മധുരമുള്ള സ്നാക്സ് എന്നിവയൊക്കെ ഡെസ്സേര്‍ട്ട് ആയി ഉള്‍പ്പെടുത്താവുന്നതാണ്. ആരോഗ്യമാണ് പ്രധാനം അതുകൊണ്ടു തന്നെ അതാലോചിച്ച് കഴിക്കുക.



Click it and Unblock the Notifications
