Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ആരോഗ്യം നിലനിര്‍ത്താന്‍ ചില ടിപ്സ്
ആരോഗ്യത്തെ നിങ്ങള്‍ എങ്ങനെയൊക്കെ പരിചരിക്കുന്നുണ്ട്. വ്യായാമവും, പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങളും കഴിച്ചാല്‍ ആരോഗ്യകരമായ ശരീരം നിങ്ങള്‍ക്ക് കിട്ടുമെന്ന് വിശ്വസിക്കുന്നുണ്ടോ? മാറി വരുന്ന കാലത്ത് പല ശീലങ്ങളും നിങ്ങളുടെ ശരീരത്തിനെ കാര്‍ന്നു തിന്നുകയാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തന്നെയാണ് അതില്‍ യഥാര്‍ത്ഥ വില്ലനായിരിക്കുന്നത്.
നിങ്ങളുടെ ഉറക്കം, ശീലങ്ങള്‍, ഇഷ്ടങ്ങള്‍ എല്ലാം തന്നെ ഒരു വിധത്തില്‍ നിങ്ങളെ നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ ചെയ്യുകയാണെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരില്ല. മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ജീവിതത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമായ ചില ടിപ്സുകള്‍ ഇവിടെ കുറിക്കുന്നു....

ഫോണ്‍ ചെയ്യുമ്പോള്‍
ഫോണ്‍ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഫോണ്‍ ഇടതു ചെവിയോട് ചേര്‍ത്ത് പിടിച്ച് സംസാരിക്കുന്നതാണ് ശരീരത്തിന് നല്ലത്.

മൊബൈല്‍ ഫോണ്‍
മൊബൈല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് അവസാന കട്ടയില്‍ എത്തുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. ഈ സമയം റേഡിയേഷന് ഏകദേശം 1000 മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്.

മരുന്ന് കഴിക്കുമ്പോള്‍
നിങ്ങള്‍ മരുന്ന് കഴിക്കുന്നത് എങ്ങനെയാണ്? ഇതിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മരുന്നിനൊപ്പം ഒരിക്കലും തണുത്ത വെള്ളം കുടിക്കരുത്.

മരുന്ന് കഴിച്ചശേഷം
അസുഖമുള്ള നിങ്ങള്‍ മരുന്ന് കഴിച്ചതിനുശേഷം പെട്ടെന്ന് പോയി കിടക്കും അല്ലേ? എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തിന് മോഷമാണ്. മരുന്നുകള്‍ കഴിച്ചതിനുശേഷം ഉടനടി കിടക്കരുത്.

ഭക്ഷണം
വൈകുന്നേരം ആറ് മണിക്ക് ശേഷം വലിച്ചു വാരി ഭക്ഷണം കഴിക്കാതിരിക്കുക. ലഘുവായി മാത്രം ഭക്ഷണം കഴിക്കുക.

വെള്ളം
വെള്ളം ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ വെള്ളം കുടിക്കുന്നതിനും ചില സമയങ്ങളുണ്ട്. പകല്‍ സമയം ധാരാളം വെള്ളം കുടിക്കുക. രാത്രിയില്‍ കുറച്ച് വെള്ളം കുടിച്ചാല്‍ മതി.

ഉറക്കം
നല്ല വിശ്രമം കിട്ടുന്ന മാര്‍ഗമാണ് നിങ്ങളുടെ ഉറക്കം. കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും ശരീരത്തിന് ദോഷം ചെയ്യും. ഉറക്കത്തിന് ഏറ്റവും അനുയോജ്യമായ സമയം രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണെന്ന് അറിയുക.



Click it and Unblock the Notifications
