Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കിടന്നു രോഗം മാറ്റാം!!
ഉറങ്ങാന് കിടക്കുന്നതില് ഓരോരുത്തര്ക്കും പ്രിയപ്പെട്ട ചില പൊസിഷനുകളുണ്ട്. ഏത് വിധത്തില് കിടന്നാലാണ് നന്നായി ഉറങ്ങാന് സാധിക്കുന്നത്, അല്ലെങ്കില് നല്ല സ്വപ്നങ്ങള് കാണുന്നത് ആ കിടപ്പായിരിക്കും ശരീരത്തിന് നല്ല വിശ്രമം നല്കുന്ന സ്ഥിതി.
ഓരോരുത്തര്ക്കും പ്രിയപ്പെട്ട ചില രീതികളുണ്ടാവും. ചിലര് വശം ചരിഞ്ഞ് കിടക്കുമ്പോള് ചിലരാകട്ടെ മലര്ന്നോ, കമിഴ്ന്നോ ആവും കിടക്കുക. നിങ്ങളുടെ രോഗത്തിനനുസരിച്ച് ചില രീതികള് തെരഞ്ഞെടുക്കുന്നത് കൂടുതല് സുഖകരമായിരിക്കും. നടുവ് വേദന, അസിഡിറ്റി അല്ലെങ്കില് മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള് നിങ്ങള്ക്കുണ്ടെങ്കില് അനുയോജ്യമായ കിടപ്പ് ഏതാണെന്ന് കണ്ടെത്താനായി തുടര്ന്ന് വായിക്കുക.

നടുവ് വേദന
അനേകമാളുകള് നടുവ് വേദന അനുഭവിക്കുന്നവരായുണ്ട്. ഇവരെ സംബന്ധിച്ച് ഇരിക്കുക, കിടക്കുക തുടങ്ങിയവയൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരിക്കും. തെറ്റായ വിധത്തിലുള്ള കിടപ്പ് നടുവ് വേദന വര്ദ്ധിപ്പിക്കും. താഴെ പറയുന്ന ഏതെങ്കിലും വിധത്തിലുള്ള നടുവ് വേദനയുള്ള ആളാണ് നിങ്ങളെങ്കില് ഇനിപറയുന്ന രീതികള് പ്രയോഗിക്കുക.

ഡിസ്ക് തെന്നല്(ഹെര്ണിയേറ്റഡ് ഡിസ്ക്)
നട്ടെല്ലിന്റെ ഡിസ്കിന് സ്ഥാനം മാറുന്ന പ്രശ്നം നിങ്ങള്ക്കുണ്ടെങ്കില് കമിഴ്ന്ന് കിടന്ന് ഉറങ്ങുക. ഇത് നട്ടെല്ലിന്റെ വേദന കുറയ്ക്കാന് സഹായിക്കും. ഫോര്മാനിയല് ഹെര്ണിയേറ്റഡ് ഡിസ്ക് പ്രശ്നമുള്ളവര്ക്ക് ചരിഞ്ഞ് കിടന്നുറങ്ങുന്നത് സുഖം നല്കും.

ഡിജെനറേറ്റീവ് ഡിസ്ക് ഡിസീസ്
ഈ പ്രശ്നമുള്ളവര് കമിഴ്ന്ന് കിടന്നുറങ്ങുന്നത് അനുയോജ്യമാണ്. ഇടുപ്പിന്റെ ഭാഗത്ത് ഒരു പരന്ന തലയിണ വെയ്ക്കുന്നത് സമ്മര്ദ്ദം ഒഴിവാക്കുകയും കിടപ്പ് കൂടുതല് സുഖകരമാക്കുകയും ചെയ്യും.

ഓസ്റ്റിയോ ആര്ത്രൈറ്റിസ് -
ഈ അവസ്ഥ സന്ധികളെ ബാധിക്കുന്നതാണ്. ഇതിന് അനുയോജ്യമായ നില ചുരുണ്ട് കിടക്കുന്നതാണ്. ഇത് നട്ടെല്ലിലെ സന്ധികളിലെ സമ്മര്ദ്ദം ഇല്ലാതാക്കും. കാലുകള് ചരിച്ച് വെച്ച് ഉറങ്ങുന്നതും സമ്മര്ദ്ദം കുറയ്ക്കും.

സ്പൈനല് സ്റ്റെനോസിസ്
നട്ടെല്ലിലെയോ, സുഷുമ്ന നാഡിയിലെയോ സമ്മര്ദ്ദം ഇതില് പെടുന്നു. ഇതുണ്ടാക്കുന്ന വേദന കുറയ്ക്കാന് ചുരുണ്ട് കിടക്കുക. കിടപ്പ് കുടുതല് സുഖകരമാകാന് തലയും കാലും ചരിച്ച് വെച്ച് ഉറങ്ങുക.

സന്ധിവീക്കം
നിതംബ ഭാഗത്ത് ഈ പ്രശ്നമുള്ള, അല്ലെങ്കില് മറ്റ് വേദനയുള്ളവര് മുട്ടുകള്ക്കിടയില് തലയിണ വെച്ച് ഉറങ്ങുന്നത് ഏറെ സുഖം നല്കും. ഇത് ഇടുപ്പിലെ സമ്മര്ദ്ദം ഇല്ലാതാക്കും.

ആസിഡ് റിഫ്ലക്സ്
വശം ചരിഞ്ഞ് കിടക്കുന്നതോ കമിഴ്ന്ന് കിടക്കുന്നതോ ആസിഡ് റിഫ്ലക്സ് കുറയ്ക്കും. മലര്ന്ന് കിടക്കുന്നതും വേദനയ്ക്ക് ശമനം നല്കും.

ദഹനം
കൈകള് ഉയര്ത്തി വെച്ച് കമിഴ്ന്ന് കിടക്കുന്നത് ദഹന സംബന്ധമായ പ്രശനങ്ങളെ കുറയ്ക്കും.

കൂര്ക്കംവലി
തല നാലിഞ്ച് ചരിച്ച് വെച്ച് കിടക്കുന്നത് ശ്വസനം സുഖമമാക്കുകയും നാവിനെയും കീഴ്ത്താടിയെ മുന്നോട്ട് ചലിക്കാനും സഹായിക്കും. കഴുത്തിലെ പേശികളുടെ ആയാസം കുറച്ച് കൂര്ക്കം വലി തടയാനായുള്ള പ്രത്യേകതരം തലയിണകള് ലഭ്യമാണ്. മലര്ന്ന് കിടന്ന് ഉറങ്ങാതിരിക്കുക. ഇങ്ങനെ കിടക്കുമ്പോള് നാവും മൃദുകോശങ്ങളും താഴ്ന്ന് വരുവാനും ശ്വസനത്തെ തടസ്സപ്പെടുത്താനും ഇടയാക്കും.

അരക്കെട്ടിലെ വേദന
നിങ്ങളുടെ അരക്കെട്ടില് ഏതെങ്കിലും വിധത്തിലുള്ള വേദന അനുഭവപ്പെടുന്നുവെങ്കില് വശം ചരിഞ്ഞ് കിടക്കുക. മുട്ടുകള്ക്കിടയില് തലയിണ വെയ്ക്കുന്നത് ഇടുപ്പിലെ സമ്മര്ദ്ദം ഒഴിവാക്കും.

തലവേദന
സാധാരണ രീതിയില് മലര്ന്ന് കിടക്കുകയോ, വശം ചരിഞ്ഞ് കിടക്കുകയോ ചെയ്യുന്നത് ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്താന് സഹായിക്കും.

കഴുത്ത് വേദന
വശം ചരിഞ്ഞോ മലര്ന്നോ കിടക്കാം. എന്നാല് തലയിണ ശരിയായ സ്ഥാനത്തായിരിക്കണം. കമിഴ്ന്ന് കിടന്ന് ഉറങ്ങാതിരിക്കുക.

അമിതമായ കൂര്ക്കം വലി
കമിഴ്ന്നോ, വശം ചരിഞ്ഞോ കിടക്കുക. മലര്ന്ന് കിടക്കുന്നത് ശ്വാസോഛ്വാസം അപകടകരമാക്കുന്ന വിധത്തില് ശ്വസനനാളിയെ ഇടുങ്ങിയതാക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യും.ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര് ചെയ്യൂ



Click it and Unblock the Notifications
