Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ആരോഗ്യം നിലനിര്‍ത്താനുള്ള യോഗാസനങ്ങള്‍
കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെ പരിശീലിക്കുന്ന വ്യായാമമുറയാണ് യോഗ. ശരീരപ്രകൃതിക്ക് അനുസരിച്ചുള്ള യോഗാസനങ്ങള്‍ പരിശീലിക്കുന്നതിലൂടെ ഓരോ കോശങ്ങളിലും കൃത്യമായി പ്രാണവായു പ്രവേശിച്ച് അവ ആരോഗ്യപൂര്ണമാകുന്നു. അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി യോഗാസനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ ജീവിതത്തില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.
ഹൃദയാരോഗ്യത്തിന് ചില യോഗാസനങ്ങള്‍..
ശരീരഭാഗങ്ങളില്‍ അനാവശ്യമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാക്കി ശരീരഘടനക്കനുസരിച്ച് മാംസപേശികള്‍ രൂപപ്പെടുത്താന്‍ യോഗയിലൂടെ സാധിക്കും. മാത്രമല്ല മറ്റനേകം ഗുണങ്ങളും യോഗയ്ക്കുണ്ട്. നാഡീവ്യൂഹങ്ങള്‍ ശരിയായി സംരക്ഷിക്കപ്പെടുന്നതുവഴി ശരീരത്തിലെ രക്തസഞ്ചാരം ക്രമീകരിക്കപ്പെടുന്നു.
ഇതുമൂലം ഉന്മേഷമുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായ ശരീരം സ്വന്തമാക്കാം. ഓരോ അവയവങ്ങളുടെയും ആരോഗ്യത്തിന് വ്യത്യസ്ത യോഗാപോസുകളുണ്ട്. നിത്യജീവിതത്തില്‍ ലഘുവായി ശീലിക്കാവുന്ന ചില യോഗാസനങ്ങള്‍ അറിഞ്ഞിരിക്കൂ...

ട്രീ പോസ്(വൃക്ഷാസന)
തലച്ചോറിന്റെ ആരോഗ്യത്തിന് ചെയ്യാവുന്ന ഒരു യോഗാസനമാണിത്. ഊര്‍ജ്ജം നല്കുന്ന ഒരു യോഗാ പോസാണ് വൃക്ഷാസന. ഒരു കാല് മടക്കി മുകളിലേക്ക് കൈകള്‍ കൂപ്പി നില്ക്കുക.

മയൂരാസന
പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന യോഗയാണ് മയൂരാസന. ശരീരത്തിലെ രക്തസഞ്ചാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.

പ്രതിരോധശേഷിക്ക്
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു യോഗ മുദ്രയാണ് പ്രാണ മുദ്ര. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനും, ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും ഇവ സഹായിക്കും.

സൂര്യനമസ്കാരം
യോഗയുടെ ഒരു പ്രധാന ഭാഗമാണ് സൂര്യനമസ്കാരം. സൂര്യനെ അഭിമുഖീകരിച്ചു നിന്നു ചെയ്യുന്ന യോഗാരീതിയാണിത്. ആരോഗ്യത്തിനും തടി കുറയാനുമെല്ലാം ഉത്തമം.

വജ്രാസനം
മുടി കൊഴിച്ചില്‍ തടയാന്‍ വജ്രാസനം സഹായിക്കും. ശരീരത്തെയും മനസ്സിനെയും റിലാക്സ് ചെയ്യുന്നു. ലളിതമായി ചെയ്യാവുന്ന ശ്വസന വ്യായാമമാണ്.

പവന്മുക്താസന
കൈകാലുകളുടെ സന്ധികള്‍, അരക്കെട്ട്, കഴുത്ത് എന്നീ ഭാഗങ്ങള്‍ക്ക് അയവും ആയാസവും കിട്ടുന്നു. ഉദഭാഗത്തിന് സമ്മര്‍ദ്ദവും ലഭിക്കും. ഗ്യാസ് പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ചെയ്യാന്‍ പറ്റിയ ആസനമാണിത്.

ബാലാസന
ഒരു ചൈല്‍ഡ് പോസാണിത്. ഇത് തലച്ചോറിന് മികച്ച ഗുണം നല്‍കും. സ്ട്രെസ്സ് മാറ്റി റിലാക്സാക്കി നിര്‍ത്താന്‍ സഹായിക്കും.

ഡാന്‍സിംഗ് ശിവ
ഒരു കാലില്‍ നിന്നുകൊണ്ടുള്ള ആസനമാണിത്. 60 സെക്കന്‍ഡ് നില്‍ക്കണം. ഇത് നിങ്ങളുടെ മസിലുകള്‍ക്ക് മികച്ച ഗുണം നല്‍കും.

ഹലാസനം
ഇത് നിങ്ങളുടെ പുറത്തെ മസിലുകളെ സാന്ത്വനിപ്പിക്കും. നല്ല ഉറക്കം ലഭിക്കാന്‍ ഈ യോഗ സഹായിക്കും.

മത്സ്യാസന
ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന യോഗാസനമാണ് മത്സ്യാസന.

ബിറ്റിലാസന
പുറം വേദന മാറ്റുന്ന യോഗാസനമാണ് ബിറ്റിലാസന. പശുവിന്റെ പോസെന്നാണ് പറയുന്നത്. വടിവൊത്ത ശരീരത്തിനും ഇത് നല്ലതാണ്.

കുണ്ടാലിനി
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ആസനമാണ് കുണ്ടാലിനി. ബെല്ലി വയര്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ശീര്‍ഷാസനം
നല്ല മാറിടത്തിന് സ്ത്രീകള്‍ക്ക് ചെയ്യാവുന്ന ആസനമാണിത്. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുന്നതിന് സഹായിക്കും.

സണ്‍ ഓഫ് ബ്രഹ്മാ പോസ്
പ്രസവത്തെ തുടര്‍ന്ന് ഉണ്ടാകുന്ന തടിയും വേദനയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ആസനമാണിത്.

പ്രസാരിത പടോട്ടനാസന
തലവേദന ഉണ്ടെങ്കില്‍ പ്രസാരിത പടോട്ടനാസന നിങ്ങളെ സഹായിക്കും. ഇത് ശരീരത്തിലെ രക്തസഞ്ചാരം മെച്ചപ്പെടുത്തും.

ഉജയ് പ്രാണായാമ
ഗര്‍ഭിണികള്‍ക്ക് ഊര്‍ജ്ജം നല്കാന് സഹായിക്കുന്ന ആസനമാണിത്.



Click it and Unblock the Notifications
