Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നാരങ്ങാ നീരു തരുന്ന ഓരോരോ പണികളേ...
നാരങ്ങ നിരവധി ഔഷധഗുണം നിറഞ്ഞ ഒരു വസ്തുവാണ്. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്നല്ലേ ചൊല്ല്, അതുപോലെ തന്നെയാണ് നാരങ്ങയുടെ കാര്യത്തിലും സംഭവിച്ചത്. നാരങ്ങയല്ല നാരങ്ങാ നീരാണ് ഇവിടെ വില്ലന്‍. സൗന്ദര്യ സംരക്ഷണത്തിലും നാരങ്ങയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ചെറുനാരങ്ങയുടെ ആരോഗ്യവശങ്ങള്‍
നിരവധി ഗുണങ്ങളാണ് നാരങ്ങ നമുക്ക് നല്‍കുന്നത് എന്നാല്‍ പലര്‍ക്കും അറിയാത്ത ചില ദോഷവശങ്ങളും നാരങ്ങയ്ക്കുണ്ട്. ആരോഗ്യത്തിനു തന്നെ ദോഷം വരുത്തുന്നതാണ് നാരങ്ങയുടെ പല ഉപയോഗങ്ങളും. എന്തൊക്കെ ഉപദ്രവങ്ങളാണ് നാരങ്ങാ നീരുണ്ടാക്കുന്നത് എന്നു നോക്കാം.

പല്ലിനു തന്നെ ദോഷം
നാരങ്ങയില്‍ ഉയര്‍ന്ന തോതില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലിലെ ഇനാമലിനെ ഇല്ലാതാക്കുന്നു. ഇതിന്റെ സൈഡ് എഫ്ക്ട് ഇല്ലാതാക്കാന്‍ നാരങ്ങാ നീരിനോടൊപ്പം വേറെ എന്തെങ്കിലും നീരു കൂടി മിക്സ് ചെയ്ത് കഴിയ്ക്കുക.

ഹൃദയത്തെ പ്രതിരോധത്തിലാക്കുന്നു
പലപ്പോഴും നാരങ്ങാവെള്ളത്തിന്റെ അമിത ഉപയോഗം ഹൃദയാരോഗ്യത്തെ നശിപ്പിക്കുന്നു. പ്രത്യേകിച്ച് വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിയ്ക്കുന്നത്.

നിര്‍ജ്ജലീകരണം
നിര്‍ജ്ജലികരണം സംഭവിക്കുന്നതിന് നാരങ്ങാ നീര് കാരണമാകും. മാത്രമല്ല കൂടുതല്‍ നാരങ്ങാവെള്ളം കുടിയ്ക്കുന്നത് മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക കാരണമാകും. ഇത് പിന്നീട് കിഡ്നി സംബന്ധമായ രോഗങ്ങള്‍ക്കും വഴിവെയ്ക്കും.

വയറു വേദന
വയറുവേദനയ്ക്ക് പ്രതിവിധിയായാണ് പലപ്പോഴും നമ്മള് നാരങ്ങ ഉപയോഗിക്കുന്നത്. എന്നാല്‍ വീണ്ടും വീണ്ടും നാരങ്ങ ഉപയോഗിക്കുന്നത് വയറുവേദന വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ കാരണമാകൂ.

കറുത്തപാടുകള്‍
നാരങ്ങ നല്ലൊരു ക്ലെന്‍സര്‍ ആണ്. എന്നാല്‍ നാരങ്ങ മുഖത്ത് ഉപയോഗിക്കുന്നത് അല്പം സൂക്ഷിച്ചു മതി. അല്ലാത്ത പക്ഷം ഇതുണ്ടാക്കുന്ന കറുത്ത പാടുകളും കുത്തുകളും മാറാന്‍ വേറെ എന്തെങ്കിലും ചെയ്യേണ്ടിവരും എന്നതാണ് കാര്യം.

വരണ്ട ചര്‍മ്മം
ചര്‍മ്മത്തിനെ നാരങ്ങാനീര് വരണ്ടതാക്കുന്നു. വരണ്ട ചര്‍മ്മക്കാര്‍ നാരങ്ങാ നീര് ഉപയോഗിക്കുന്നത് ചര്‍മ്മം വീണ്ടും വരണ്ടതാക്കുന്നു.



Click it and Unblock the Notifications
