Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇത്രയുമായാല്‍ തടി കുറയും...
പലപ്പോഴും തടി കുറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരായിരിക്കും നമ്മള്. എന്നാല്‍ ഇനി പരാജയം എന്ന വാക്ക് നമുക്ക് നിഖണ്ഡുവില്‍ നിന്ന് എടുത്തു മാറ്റാം. എന്തുകൊണ്ടെന്നാല്‍ ഇനി പറയുന്ന വഴികള്‍ അനുസരിച്ചാല്‍ നിങ്ങള്‍ക്കൊരിക്കലും തടി കുറയാത്തതിനെപ്പറ്റി ആലോചിച്ച് പശ്ചാത്തപിക്കേണ്ടി വരില്ല.
ഒരിക്കലും പരാജയപ്പെടുന്ന തരത്തിലായിരിക്കില്ല ഈ വഴികള്‍. കാരണം ഇതിനായി അധികം കഷ്ടപ്പെടുകയോ പട്ടിണികിടക്കുകയോ ഒന്നും ചെയ്യേണ്ടതില്ല എന്നതാണ് സത്യം. ഏതൊക്കെയാണ് അമിതവണ്ണം കുറയാനുള്ള എളുപ്പവഴികള്‍ എന്നു നോക്കാം.

ഭക്ഷണത്തിനു മുന്‍പ് വെള്ളം
എന്നും ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക. ഇത്തരത്തില്‍ ഒരു ശീലം നിങ്ങള്‍ ഉണ്ടാക്കിയെടുത്താല്‍ പിന്നെ ഒരിക്കലും തടി കുറയുന്നില്ല എന്നാലോചിച്ച് പരിതപിക്കേണ്ട ആവശ്യമില്ല.

സമയമെടുത്ത് ഭക്ഷണം കഴിക്കുക
എത്ര സമയമെടുത്തു വേണമെങ്കിലും ഭക്ഷണം കഴിക്കുക. ഇതുണ്ടാക്കുന്ന ആരോഗ്യം വളരെ വലുതാണ്. മാത്രമല്ല നല്ലപോലെ ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കുന്നു. കാരണം ഇത്തരത്തില്‍ കഴിക്കുന്നതിലൂടെ നമ്മുടെ വിശപ്പും കുറയുന്നു.

ഭക്ഷണശേഷം നടക്കുക
എന്നും ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം അല്പസമയം നടക്കുന്നത് വളരെ നല്ലതാണ്. ഇത് ദഹനത്തെ എല്ലാ തരത്തിലും സഹായിക്കുന്നു. മാത്രമല്ല കൊഴുപ്പു കുറയ്ക്കുകയും ചെയ്യുന്നു എന്നുള്ളതാണ് സത്യം.

ദേഷ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക
ദേഷ്യം പലപ്പോഴും നമ്മളില്‍ അനാരോഗ്യം സൃഷ്ടിക്കും. മാത്രമല്ല ഇത് അമിതവണ്ണത്തിനും കാരണമാകും. അതുകൊണ്ടു തന്നെ ദേഷ്യപ്പെടാതിരിക്കാനും കാര്യങ്ങളെയെല്ലാം ക്ഷമയോടു കൂടി കൈകാര്യം ചെയ്യാനും ശ്രദ്ധിക്കണം.

നാരങ്ങ, തേന്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം
ഭക്ഷണക്രമത്തില്‍ കൂടുതലായി നാരങ്ങയും തേനും ഉള്‍പ്പെടുത്തുക. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഭക്ഷ്യ വസ്തുക്കളാണ് ഇവ രണ്ടും.

ഭക്ഷണത്തിനു മുന്‍പ് ഒരു ഫോട്ടോ
ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് എന്നും അതിന്റെ ഒരു ഫോട്ടോ എടുത്തു വെയ്ക്കുക. പിന്നീട് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും ഇത് സഹായകമാകും എന്നതാണ് സത്യം.



Click it and Unblock the Notifications
