Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
മാറ്റം വരുത്തേണ്ടുന്ന ആരോഗ്യ ശീലങ്ങള്‍ !
പരസ്യങ്ങള്‍ കണ്ടാവും നിങ്ങള്‍ ഹാന്‍ഡ് സാനിറ്റൈസറും ബോട്ടില്‍ഡ് വാട്ടറും വാങ്ങുന്നത്. എന്നാല്‍ അവ നിങ്ങള്‍ക്ക് ശരിക്കും ഉപകാരപ്രദമാണോ? വിദഗ്ദര്‍ പറയുന്നത് അല്ല എന്നാണ്.
വര്‍ഷങ്ങളായി നമ്മള് ചെയ്ത് ശീലമായി മാറിയ അണുക്കള്‍ക്കെതിരെയുള്ള ജാഗ്രത മുതല്‍ ഓരോ ഭക്ഷണത്തിന് ശേഷവുമുള്ള പല്ലുതേപ്പ് വരെ നമ്മുടെ ആരോഗ്യം ദീര്‍ഘകാലയളവില്‍ ഇല്ലാതാക്കുന്നവയാണ്.60 സെക്കന്‍ഡ് കൊണ്ട് ആരോഗ്യവാനാകാം..

ഭക്ഷണശേഷമുള്ള പല്ലുതേക്കല്‍
പല്ലുകളുടെ തൂവെള്ള നിറം പ്രതീക്ഷിച്ച് ഓരോ തവണയും ഭക്ഷണത്തിന് ശേഷം നിങ്ങള്‍ പല്ല് തേക്കാറുണ്ടാവും. എന്നാല്‍ അമ്മ പറഞ്ഞ് തന്നത് ദിവസം രണ്ട് പ്രാവശ്യം പല്ല് തേക്കണമെന്നാവും - പ്രാതലിന് മുമ്പും രാത്രി കിടക്കുന്നതിന് മുമ്പും. അതാണ് ശരി.
ദന്തചികിത്സകരുടെ അഭിപ്രായത്തില്‍ ഭക്ഷണം കഴിച്ചാലുടന്‍ ബാത്ത്റൂമിലേക്ക് ഓടുന്നത് പല്ലിന് ഗുണം ചെയ്യുന്ന കാര്യമല്ല. വായിലുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ ആസിഡ് അംശങ്ങളുണ്ടാക്കുകയും പല്ലിന് സംരക്ഷണം നല്കുന്ന ഇനാമല്‍ പാളിക്ക് ദോഷകരമാവുകയും ചെയ്യും. ഇനാമല്‍ ദുര്‍ബലമായിരിക്കുമ്പോള്‍ പല്ല് തേക്കുന്നത് അത് സ്ഥിരമായി നഷ്ടപ്പെടുന്നതിന് കാരണമാവുകയും, സെന്‍സിറ്റിവിറ്റി ഉണ്ടാക്കുകയും ചെയ്യും.
ഇതിന് പ്രതിവിധിയായി ചെയ്യാവുന്നത്, ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് പല്ല് തേക്കുക എന്നതാണ്. വായിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കളയാന്‍ വായ വെള്ളം ഉപയോഗിച്ച് കഴുകുക.

ഹാന്‍ഡ് സാനിറ്റൈസറിന്റെ ഉപയോഗം
ട്രെയിനിന്റെയും മറ്റും ഹാന്‍ഡിലില്‍ പിടിച്ചാലുടന്‍ തന്നെ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? പ്രത്യേകിച്ച് മുമ്പ് തൊട്ടയാള്‍ അവിടെ മാലിന്യം അവശേഷിപ്പിച്ചാണ് പോയതെങ്കില്‍. എന്നാലിത് ആരോഗ്യത്തിന് ഗുണമെന്നതിനേക്കാള് ദോഷം ചെയ്യുന്ന കാര്യമാണ്.
രോഗാണുക്കളില്‍ നിന്ന് മുക്തി നല്കാന് സഹായിക്കുന്ന സൗകര്യപ്രദമായ വസ്തുവാണെങ്കിലും അവ ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. യുഎസിലെ കാലിഫോര്‍ണിയ ഡേവിസ് യൂണിവേഴ്സിറ്റി നടത്തിയ പഠനം അനുസരിച്ച് ഭൂരിപക്ഷം ഹാന്‍ഡ് സാനിറ്റൈസറുകളിലും ട്രിക്ലോസാന്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യുന്നതാണ്. ഇത് രക്തത്തില്‍ പ്രവേശിക്കുമ്പോള്‍ പേശികളുടെ ഏകോപനത്തിന് ആവശ്യമായ കോശങ്ങളുടെ ആശയവിനിമയത്തെ തടസ്സപ്പെടുത്തും. ദീര്‍ഘകാലം ഉപയോഗിക്കുന്നത് ചര്‍മ്മം വരളാനും, വന്ധ്യത, നേരത്തെയുള്ള ആര്‍ത്തവം, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലെ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും.
സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന് പകരം സാധ്യമാകുമ്പോളൊക്കെ വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുക.

വ്യായാമം
രാവിലെ നിന്തുകയോ, ഓടുകയോ ചെയ്യുന്നത് പോലെ നല്ലൊരു വ്യായാമം വേറെയില്ല. പ്രത്യേകിച്ച് ജിംനേഷ്യത്തില്‍ ഭാരം ഉയര്‍ത്തുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍. ഇത് ശരീരം ഫിറ്റായിരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെങ്കിലും, ശരീരഭാരം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ കാര്‍ഡിയോ മാത്രം ചെയ്യുന്നതില്‍ കാര്യമില്ല.
ഒരേ തരത്തിലുള്ള വ്യായാമം ശരീരത്തിന് ശീലമാകുമ്പോള്‍ കലോറി എരിച്ച് കളയുന്നത് കുറയും. സെലിബ്രിറ്റി ട്രെയിനറായ സത്യജിത്ത് ചൗരസ്യയുടെ അഭിപ്രായത്തില്‍ കാര്ഡിയോക്കൊപ്പം ഏതാനും വെയ്റ്റ് ട്രെയിനിങ്ങ് കൂടി ഉള്‍പ്പെടുത്തുന്നത് പേശികള്‍ ഒരേ പോലെ രൂപപ്പെടാനും, ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്.
കാര്‍ഡിയോയും, സ്ട്രെങ്ത് ട്രെയിനിങ്ങും മാറി മാറി ചെയ്യുന്നത് ഹൃദയമിടിപ്പ് ഉയര്‍ത്തി നിര്‍ത്താനും ശരീരം മുഴുവന്‍ പ്രവര്‍ത്തിക്കാനും സഹായിക്കും. ഇത് ശരീരത്തെ സമ്മര്‍ദ്ധത്തില്‍ നിലനിര്‍ത്തും, എന്നാല്‍ ഇത് ഒരേ തരത്തിലുള്ള വ്യായാമമായാല് കലോറി എരിച്ച് കളയുന്നതില്‍ പുരോഗതിയുണ്ടാകില്ല.
ഇതിന് പ്രതിവിധിയായി ജിമ്മില്‍ പോകാന്‍ താല്പര്യമില്ലാത്തവര് ഒരു ബഞ്ചും, ഒരു ജോഡി ഡംബലുകളും കണ്ടെത്തണമെന്നാണ് ചൗരസ്യ പറയുന്നത്. തുടക്കക്കാര്‍ക്ക് അപ്പര്‍ ബോഡിക്ക് വ്യായാമം നല്കാന് ഇത് മതിയാകും.

സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ മാറ്റം
സ്ഥിരമായി ഒരു ക്രീം ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോളാവും പുതിയൊരു ഇനം വിപണിയിലെത്തിയതായി കേള്‍ക്കുന്നത്. ഉടന്‍ പഴയത് ഉപേക്ഷിച്ച് പുതിയത് വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങും. ഇത് നിങ്ങളുടെ പോക്കറ്റിനും ചര്‍മ്മത്തിനും ദോഷം ചെയ്യുന്നതാണ്.
ചര്മ്മരോഗവിദഗ്ദനായ ഡോ. മനോഹര്‍ സോബാനിയുടെ അഭിപ്രായത്തില്‍, മനുഷ്യചര്‍മ്മത്തിന്റെ പിഎച്ച്(പൊട്ടന്‍ഷ്യല്‍ ഹൈഡ്രജന്‍)5.5 ആണ്. ഉത്പന്ന നിര്‍മ്മാതാക്കള്‍ ഓരോ ഉത്പന്നത്തിലും വ്യത്യസ്ഥ പിഎച്ച് ആവും ഉപയോഗിക്കുക. സെന്‍സിറ്റീവ് ചര്‍മ്മമുള്ള ആളുകള്‍ ഇവ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മം ചുലക്കാനും, വണ്ടുകീറാനും, വീക്കമുണ്ടാകാനുമൊക്കെ കാരണമാകും. ഉദാഹരണത്തിന് മിക്ക സോപ്പുകളും 5.5 ന് മുകളില്‍ പിഎച്ച് ഉള്ളവയും ആല്‍ക്കലൈന്‍ അടങ്ങിയവയുമാണ്(ചര്‍മ്മത്തിന് ദോഷം ചെയ്യുന്നവ).
ഇടക്കിടെ കോസ്മെറ്റിക്കുകള്‍ മാറുന്നത് ചര്‍മ്മത്തിന് തിണര്‍പ്പും, മുഖക്കുരുവുണ്ടാകാനുമൊക്കെ കാരണമാകും. മറ്റൊരു ഉത്പന്നം ഉപയോഗിക്കുന്നത് ഗുണകരമാവുകയുമില്ല.
സോബാനി പരിഹാരമായി നിര്‍ദ്ദേശിക്കുന്നത് വിശ്വസനീയമായ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുകയാണ്. അതുപോലെ ഉത്പന്നങ്ങളുടെ കവറില്‍ രേഖപ്പെടുത്തിയിരിക്കുന്ന പി.എച്ച് എത്രയാണെന്നും നോക്കുക.

തിളപ്പിച്ച വെള്ളം മാത്രം കുടിക്കല്‍
ബോട്ടില്‍ ചെയ്ത വെള്ളം പ്രൊസസ് ചെയ്യപ്പെട്ടവയും മിനറലുകള്‍ ഇല്ലാത്തതുമാണ്. മുംബൈ പോലുള്ള ഉഷ്ണമേഖലാ കാലാവസ്ഥകളില്‍ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഇവ ഉപയോഗിക്കേണ്ടി വരും. എന്നാല്‍ ദീര്‍ഘകാല ഉപയോഗത്തില്‍ ശരീരത്തിന് ആവശ്യമായ അടിസ്ഥാന മിനറലുകളായ മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, സിലിക്ക, സള്‍ഫേറ്റ് എന്നിവ ഇല്ലാതാകും. ശരീരത്തിലെ ഊര്‍ജ്ജ നിര്‍മ്മാണം, കോശങ്ങളുടെയും പേശികളുടെയും പുതുക്കല്‍ എന്നിവ ചെയ്യുന്നതിന് ഇവ ആവശ്യമാണ്.
ഈ പ്രശ്നത്തിന് പ്രതിവിധിയെന്നത്, ഫില്‍റ്റര്‍ ചെയ്ത വെള്ളം ഉപയോഗിക്കുകയോ, പുറത്ത് പോകുമ്പോള്‍ വെള്ളം വീട്ടില്‍ നിന്ന് കയ്യില്‍ കരുതുകയോ ആണ്.



Click it and Unblock the Notifications