Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ക്യാന്‍സര്‍ തടയാന്‍ സിംപിള്‍ ടിപ്സ്
ക്യാന്‍സറിനെ ഭയക്കുന്ന ലോകമാണിത്. പലരുടേയും ജീവന് തന്നെ കവര്‍ന്നെടുത്ത ഒരു രോഗം.
ലോകമെമ്പാടുമായി ഒരു ബില്യന്‍ ആളുകളുടെ മരണത്തിനിടയാക്കിയിട്ടുണ്ട്, ക്യാന്‍സര്‍. ഇന്ത്യയില്‍ മാത്രം 12 മില്യണ്‍ ആളുകള്‍ ക്യാന്‍സര്‍ ബാധിതരാണെന്നാണ് കണക്ക്. റൂട്ട്കനാല്‍ വേദന മാറ്റാം
ക്യാന്‍സറിനുള്ള പ്രധാന കാരണങ്ങളായി പറയുന്നത് ഭക്ഷണവും ജീവിതശൈലികളുമാണ്. ഇവയില്‍ ശ്രദ്ധ വയ്ക്കുന്നത് ക്യാന്‍സര്‍ തടയാനും സഹായകമാണ്.
ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഏറ്റവും ലളിതമായ ചില വഴികളെക്കുറിച്ചറിയൂ,

മദ്യം
ലംഗ്സ്, തൊണ്ട, ഈസോഫാഗസ് എന്നിവിടങ്ങളിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് മദ്യം. മദ്യപാനശീലം ഉപേക്ഷിയ്ക്കുക.

പുകവലി
പുകവലിക്കാര്‍ക്ക് ലംഗ്സ്, വായ, തൊണ്ട എന്നിവിടങ്ങളിലെ ക്യാന്‍സര്‍ സാധ്യത 20-40 ശതമാനം വരെ കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. പുകവലി ഉപേക്ഷിയ്ക്കേണ്ടതാണെന്നു ചുരുക്കം.

വ്യായാമം
എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണ്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ സഹായിക്കും.

അമിതവണ്ണം
അമിതവണ്ണം പാന്‍ക്രിയാസ്, എന്‍ഡോമെട്രിയം, വയര്‍, കിഡ്നി, ഗോള്‍ ബ്ലാഡര്‍, സ്തനം എന്നിവിടങ്ങളിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുവാന്‍ സാധ്യതയേറെയാണ്. ആരോഗ്യകരമായ ശരീരഭാരം നില നിര്‍ത്തുക.

ചുവന്ന ഇറച്ചി
ചുവന്ന ഇറച്ചി അധികം കഴിയ്ക്കുന്നത് കോളോറെക്ടല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇറച്ചി കഴിയ്ക്കണമെന്നുളളവര് കൊഴുപ്പു കളഞ്ഞ ചിക്കന്‍ പോലുള്ളവ ഉപയോഗിയ്ക്കുക.

പച്ചക്കറികളും പഴവര്‍ഗങ്ങളും
പച്ചക്കറികളും പഴവര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ പ്രോട്ടീന്‍, വൈറ്റമിന്‍ സമ്പുഷ്ടമാണ്. ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ ഇവ പ്രധാനമാണ്. എന്നാല്‍ കീടനാശിനികളില്‍ നിന്നും വിമുക്തമാക്കി വേണം ഇവ ഉപയോഗിയ്ക്കാന്‍.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ വയറ്റിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

ഉപ്പ്
ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് വയറ്റിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇതും നിയന്ത്രിയ്ക്കുക.



Click it and Unblock the Notifications
