Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
റൂട്ട്കനാല്‍ വേദന മാറ്റാം
റൂട്ട് കനാല്‍ ചികിത്സ ചെയ്തതിന് ശേഷം വല്ലാതെ വേദന അനുഭവപ്പെടുന്നുണ്ടോ? ഇതിന് ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലേ ? വിഷമിക്കേണ്ടതില്ല റൂട്ട് കനാല്‍ ചെയ്തത് മൂലമുണ്ടാകുന്ന വേദനയ്ക്ക് പരിഹാരം നല്കുന്ന ചില വീട്ടുമരുന്നുകള്‍ പരിചയപ്പെടാം.
റൂട്ട് കനാലിന് കാരണം
പല്ലിന്റെ മധ്യത്തായുള്ള നാളമാണ് റൂട്ട് കനാല്‍. പല്ലിന് കേടുണ്ടാകുമ്പോള്‍ എടുത്ത് കളയാതിരിക്കുന്നതിനായി റൂട്ട് കനാല്‍ ചികിത്സയാണ് ഡോക്ടര്‍മാര്‍ സാധരണ നിര്‍ദ്ദേശിക്കുക. ഈ പ്രശ്നങ്ങള്‍ക്ക് പല കാരണങ്ങള്‍ ഉണ്ട്. കട്ടിയുള്ള ഭക്ഷണം കഴിച്ചത് മൂലം പല്ല് പൊട്ടി പോകുന്നതാണ് ഒരു കാരണം. പല്ലില്‍ നിറച്ചിട്ടുള്ള ലോഹകൂട്ട് ഇല്ലാതാകുന്നതാണ് മറ്റൊരു കാരണം. ദന്തമജ്ജ നശിക്കുന്നതുമൂലം പല്ല് കേടാകുന്നതും റൂട്ട് കനാല്‍ ചെയ്യേണ്ടതിലേക്ക് നയിക്കാറുണ്ട്.ഇത്തരത്തിലാണ് റൂട്ട് കനാല്‍ ചെയ്യാനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നത്.
റൂട്ട് കനാല്‍ ചെയ്തതിന് ശേഷം ഉണ്ടാകുന്ന വേദന പരിഹരിക്കാന്‍ സഹായിക്കുന്ന ചില വീട്ടുമരുന്നുകള്‍ ഇതാ

ഐസ് പാക്
വര്‍ഷങ്ങളായി ഉപയോഗിക്കുന്നതും വളരെ ഫലപ്രദവുമായ ഒന്നാണിത്. വേദനയുള്ള ഭാഗത്ത് ഐസ് പാക് വയ്ക്കുക. ആ ഭാഗം മരവിയ്ക്കുകയും വേദനകുറയുകയും ചെയ്യും. അടുപ്പിച്ച് പത്ത് മിനുട്ടില്‍ കൂടുതല്‍ വയ്ക്കരുത്.

ദ്രവീകൃത ഭക്ഷണം
പല്ല് വേദന ഉണ്ടെങ്കില്‍ ഓറഞ്ച് ജ്യൂസ്, കാരറ്റ് ജ്യൂസ് പോലെയുള്ള ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഇവയ്ക്ക് അമിതമായി തണുപ്പില്ലന്ന് ഉറപ്പാക്കുക,അല്ലെങ്കില്‍ സെന്‍സിറ്റിവിറ്റിക്ക് കാരണമാകും.

ഉപ്പ്
ചൂട് വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് ദിവസം രണ്ട് മൂന്ന് തവണ കവിള് കൊള്ളുക. സാധ്യമാകുമെങ്കില്‍ കഴിയുന്നത്ര സമയം വേദന ഉള്ള ഭാഗത്ത് ഉപ്പ് വെള്ളം കവിള്കൊണ്ടിട്ട് തുപ്പ് കളയുക.

മദ്യം
വിസ്കി, ബിയര്‍ പോലുള്ള ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ കവിള് കൊള്ളുന്നതും നല്ലതാണ്. മൗത്ത് വാഷ് പോലെ ഫലപ്രദമാണ് ഇവയും. അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരയില് നിന്നും രക്ഷ നേടുന്നതിന് സഹായിക്കുന്നതിന് പുറമെ വേദനയുള്ള ഭാഗം മരവിപ്പിക്കുന്നതിനും വേദനയ്ക്ക് താല്കാലിക ശമനം നല്‍കുന്നതിനും ഇത് സഹായിക്കും.

ടീ ട്രീ ഓയില്‍
മുഖക്കുരു, വ്രണം തുടങ്ങി വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കാന് ടീ ട്രീ ഓയില്‍ ഫലപ്രദമാണ്. റൂട്ട് കനാല്‍ മൂലമുള്ള വേദനയ്ക്ക് പരിഹാരം നല്‍കാനും ഇവ നല്ലതാണ്. ചെറു ചൂട് വെള്ളത്തില്‍ ഏതാനം തുള്ളി ടീ ട്രീ ഓയില്‍ ഒഴിച്ച് കുറച്ച് സമയം വായില്‍ കൊള്ളുക. ഇത് വേദന കുറയ്ക്കും.

വെള്ളരിക്ക
വേദന കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് വെള്ളരിക്ക. ഒരു കഷ്ണം വെള്ളരിക്ക മുറിച്ച് വേദന ഉള്ള ഭാഗത്ത് വയ്ക്കുക. വെള്ളരിക്കയുടെ തണുപ്പ് വേദന കുറയ്ക്കാന്‍ സഹായിക്കും.

ഒലീവ് ഓയില്‍
ഒലിവ് ഓയിലില്‍ പഞ്ഞി മുക്കി വേദന ഉള്ള പല്ലില്‍ വയ്ക്കുക. വേദന കുറയ്ക്കാന്‍ ഇത് സഹായിക്കും. വേദനയും നീരും കുറയ്ക്കാനുള്ള പ്രതിജ്വലന ശേഷി ഒലിവ് എണ്ണയ്ക്കുണ്ട്.

ഗ്രാമ്പു എണ്ണ
പ്രതിജ്വലന ശേഷിയുള്ള ഗ്രാമ്പു വേദന സംഹാരി കൂടിയാണ്. ബാക്ടീരിയകളെ ചെറുക്കാനുള്ള ശേഷിയും ഇതിനുണ്ട്. വേദന ഉള്ള ഭാഗത്ത് ഒലിവ് എണ്ണ പുരട്ടുക.

ഉള്ളി/ വെളുത്തുള്ളി നീര്
ആന്റിബയോട്ടിക്ക് ആയ വെളുത്തുള്ളിയ്ക്ക് നിരവധി ഔഷധ ഗുണങ്ങള്‍ ഉണ്ട്. ഉള്ളി ഒരു അണുനാശിനിയാണ്. ഉള്ളിയോ വെളുത്തുള്ളിയോ ചവയക്കുന്നതിലൂടെ റൂട്ട് കനാല്‍ മൂലമുള്ള വേദന കുറയ്ക്കാന്‍ കഴിയും.

കായം
റൂട്ട് കനാല്‍ വേദനയ്ക്ക് വളരെ നല്ല മരുന്നാണ് കായം. രണ്ട് ടീ സ്പൂണ്‍ നാരങ്ങ നീരില്‍ കുറച്ച് കായം ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഒരു പഞ്ഞി ഉപയോഗിച്ച് ഈ മിശ്രിതം വേദന ഉള്ള ഭാഗത്ത് വയ്ക്കുക.



Click it and Unblock the Notifications
