Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
ഭക്ഷണത്തില്‍ പച്ചക്കറികള്‍ കുറവോ, അറിയൂ
ഭക്ഷണത്തില്‍ നിന്ന് പച്ചക്കറികളെ അകറ്റി നിര്‍ത്തുന്ന ആളാണോ നിങ്ങള്‍? നിങ്ങളുടെ
ശരീരം ഇനി പറയുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ പച്ചക്കറികള്‍ കൂടുതലായി കഴിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിക്കുക.

സദാസമയവും വിശപ്പ്
പ്രൊസസ്സ് ചെയ്ത മാംസം ധാരാളം കഴിക്കുന്നത് മൈക്രോ-ന്യൂട്രിയന്റുകളുടെ അപര്യാപ്തതക്ക് കാരണമാകും. ഇത് വിശപ്പുണ്ടാക്കും. പ്ച്ചക്കറികള്‍ കഴിക്കുന്നത് വയര്‍ നിറഞ്ഞെന്ന തോന്നല്‍ നല്‍കുകയും ഏറെ സമയത്തേക്ക് വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

ക്ഷീണം
പച്ചക്കറികള്‍ ബി കോംപ്ലെക്സ് വിറ്റാമിനുകള്‍ക്കൊപ്പം ഫൈറ്റോകെമിക്കലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയതാണ്. ഇവയുടെ അപര്യാപ്തത മന്ദിപ്പ്, ആശയക്കുഴപ്പം, മാനസികമായ ക്ഷീണം എന്നിവയുണ്ടാക്കും. സ്വഭാവികമായി ഊര്‍ജ്ജം നല്കുന്ന വൈവിധ്യമാര്‍ന്ന പോഷകങ്ങളും പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്നു. ക്ഷീണം മൂലം ഇടക്കിടെ കാപ്പി കുടിക്കണമെന്ന് തോന്നുന്നുവെങ്കില്‍ പകരം പച്ചക്കറികള്‍ കഴിക്കുക.

ഇടക്കിടെയുള്ള രോഗബാധ
പച്ചക്കറികളിലെ വിറ്റാമിനുകളും മിനറലുകളും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ഇവ മതിയായ അളവില്‍ ലഭിക്കാതെ വന്നാല്‍ ഇടക്കിടെ രോഗബാധകയുണ്ടാകും. ബ്രൊക്കോളി, കൂണ് എന്നിവ പോലുള്ളവ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇടക്കിടെ രോഗബാധകളുണ്ടാകുന്നുവെങ്കില് പച്ചക്കറികള്‍ കൂടുതലായി കഴിക്കുക.

മള്‍ട്ടിവിറ്റാമിനുകള്‍
മള്‍ട്ടിവിറ്റാമിനുകള്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും അവ മതിയായ പോഷണം നല്‍കുന്നതല്ല. പഴങ്ങളില്‍ നിന്ന് വിറ്റാമിനുകള്‍ ലഭിക്കുന്നതാണ് മള്ട്ടിവിറ്റാമിനുകളേക്കാള് ഉചിതം. പണത്തിന്റെ പരിമിതിയുണ്ടെങ്കില്‍ സപ്ലിമെന്റുകള്‍ ഒഴിവാക്കി പച്ചക്കറികള്‍ ഉപയോഗിക്കുക.

ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍
മുഖക്കുരുവിന്റെ വ്യാപനം, അല്ലെങ്കില്‍ വീക്കമുള്ള ചര്‍മ്മം പച്ചക്കറികളുടെ അപര്യാപ്തതയുടെ വ്യക്തമായ ലക്ഷണമാണ്. ചീര, വെള്ളരിക്ക, അവൊക്കാഡോ, മധുരമുള്ള ഉരുളക്കിഴങ്ങ്, ക്യാപ്സിക്കം എന്നിവ ചര്‍മ്മത്തിന് ദോഷം ചെയ്യുന്ന വിഷാംശങ്ങളെയും സ്വതന്ത്രമൂലകങ്ങളെയും തടയും.



Click it and Unblock the Notifications
