Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വൈറ്റമിന് ഡി കുറവെങ്കില്...
എല്ലുകളുടെ ആരോഗ്യത്തിന് കാല്സ്യത്തെപ്പോലെ അത്യാവശ്യമായ ഒന്നാണ് വൈറ്റമിന് ഡി. ഇതില്ലെങ്കില് കാല്സ്യം ആഗിരണം ചെയ്യാന് ശരീരത്തിനു കഴിയില്ല.
ചിലതരം ഭക്ഷണങ്ങളും സൂര്യപ്രകാശവുമെല്ലാമാണ് വൈറ്റമിന് ഡിയുടെ പ്രധാന ഉറവിടങ്ങള്.
വൈറ്റമിന് ഡി കുറവെങ്കില് ശരീരം തന്നെ ചില ലക്ഷണങ്ങള് കാണിയ്ക്കും. ഇവയെന്തൊക്കെയന്നറിയൂ,

വൈറ്റമിന് ഡി കുറവെങ്കില്...
എല്ലുകള്ക്കും മസിലുകള്ക്കുമുണ്ടാകുന്ന വേദന വൈറ്റമിന് ഡി കുറവിന്റെ ഒരു ലക്ഷണമാണ്. കാല്സ്യം വേണ്ട വിധത്തില് ശരീരത്തിന് ആഗിരണം ചെയ്യാനാകാത്തതാണ് കാരണം.

വൈറ്റമിന് ഡി കുറവെങ്കില്...
ശരീരത്തിന് ഊര്ജമുണ്ടാകുന്നതിന് വൈറ്റമിന് ഡി അത്യാവശ്യമാണ്. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതിന്റെ ഒരു കാരണം വൈറ്റമിന് ഡിയുടെ കുറവാകാം.

വൈറ്റമിന് ഡി കുറവെങ്കില്...
മൂഡുമാറ്റത്തിന്, പ്രത്യേകിച്ച് മൂഡോഫിന് വൈറ്റമിന് ഡി കുറവ് ഒരു കാരണമാകാം. നല്ല മൂഡും സന്തോഷവുമെല്ലാം നല്കുന്ന സെറാട്ടോനിന് എന്ന ഹോര്മോണ് ഉല്പാദിപ്പിയ്ക്കാന് വൈറ്റമിന് ഡി അത്യാവശ്യമാണ്.

വൈറ്റമിന് ഡി കുറവെങ്കില്...
തടി കുറയ്ക്കാന് വൈറ്റമിന് ഡി സഹായിക്കുന്നു. ഇതിന്റെ കുറവ് തടി കൂടുവാനും ഇടയാക്കിയേക്കും.

വൈറ്റമിന് ഡി കുറവെങ്കില്...
നാഡികളുടെ പ്രവര്ത്തനത്തിന് വൈറ്റമിന് ഡി അത്യാവശ്യമാണ്. ഇതു കാരണം തല അമിതമായി വിയര്ക്കാനും സാധ്യതയുണ്ട്.

വൈറ്റമിന് ഡി കുറവെങ്കില്...
സോറിയാസിസ് എന്ന ചര്മരോഗത്തിനും വൈറ്റമിന് ഡിയുടെ കുറവ് കാരണമാകാം.



Click it and Unblock the Notifications
