Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
നിങ്ങള്‍ക്ക് അയേണ്‍ കുറവാണോ?
ആരോഗ്യത്തിന് ആവശ്യമായ പലതത്തിലുള്ള ധാതുക്കളും വൈറ്റമിനുകളുമെല്ലാമുണ്ട്. ഇവയില്‍ ഒന്നിന്റെ കുറവു തന്നെ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.
അയേണ്‍ ശരീരത്തില്‍ രക്തമുണ്ടാകാന്‍ വേണ്ട അവശ്യം ഘടകങ്ങളിലൊന്നാണ്. ഇതിന്റെ കുറവ് വിളര്‍ച്ചയടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകും.
നിങ്ങളുടെ ശരീരത്തില്‍ അയേണ്‍ കുറവെങ്കില്‍ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

തളര്‍ച്ച
ശരീരത്തില്‍ അയേണ്‍ കുറവെങ്കില്‍ തളര്‍ച്ച തോന്നും കാരണം ഓക്സിജന്‍ ശരീരഭാഗങ്ങളിലേയ്ക്കെത്തിയ്ക്കുന്നതില് അയേണിന് പ്രധാന പങ്കുണ്ട്. ഇതുവഴിയാണ് ഊര്‍ജം ലഭിയ്ക്കുന്നത്. അയേണ്‍ കുറവ് ഈ പ്രക്രിയയെ തടസപ്പെടുത്തും. തളര്‍ച്ച തോന്നുകയും ചെയ്യും.

ശ്വാസതടസം
ചെറിയ വ്യായാമങ്ങള്‍ക്കു ശേഷമോ കോണിപ്പടികള്‍ കയറിയാലോ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടോ, കാരണം അയേണ്‍ കുറവായിരിയ്ക്കും.

അമിത രക്തസ്രാവം
സ്ത്രീകളില്‍ ആര്‍ത്തവസമയത്തെ അമിത രക്തസ്രാവം അയേണ്‍ കുറവിന്റെ ലക്ഷണമാകാം. ശരീരത്തില്‍ ഇരുമ്പു കുറവെങ്കില്‍ ബ്ലീഡിംഗ് വര്‍ദ്ധിയ്ക്കും.

മസിലുകളില്‍ വേദന
മസിലുകളില്‍ വേദനയും എരിച്ചിലുമെല്ലാം സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതിന്റെ കാരണവും അയേണ്‍ കുറവാകാം. പ്രത്യേകിച്ചു വ്യായാമശേഷം. അയേണ്‍ അപര്യാപ്തത കാരണം മസിലുകള്‍ക്ക് കേടുപാടുകള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കാത്തതാണ് കാരണം.

വിളര്‍ച്ച
ചര്‍മത്തില്‍, പ്രത്യേകിച്ച് കണ്‍തടത്തിലും ചുണ്ടിലും കവിളുകളിലുമെല്ലാം വിളര്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ കാരണം അയേണ്‍ കുറവാകാം.

വിചിത്രമായ ആര്‍ത്തികള്‍
അരി, മണ്ണ്, ചോക്ക്, ഐസ് എന്നിവ കഴിയ്ക്കാന്‍ തോന്നലുണ്ടെങ്കില്‍ ഇതിന്റെ കാരണവും അയേണ്‍ കുറവു തന്നെയാണ്.

തലവേദന
അയേണ്‍ കുറവു കാരണം ഓക്സിജന്‍ വേണ്ടത്ര ലഭിയ്ക്കാത്തത് തലവേദനയ്ക്ക് ഇട വരുത്തും.

ഉത്കണ്ഠ
പ്രത്യേക കാരണമില്ലാതെ ഉത്കണ്ഠയും സ്ട്രെസുമെല്ലാം അനുഭവപ്പെടുന്നതിന്റെ കാരണവും അയേണ്‍ കുറവായിരിയ്ക്കാം. ഹൃദയത്തിന് വേണ്ടത്ര അയേണ്‍ ലഭിയ്ക്കാത്തത് നാഡീവ്യവസ്ഥയെ ബാധിയ്ക്കുന്നാണ് കാരണം.

മുടികൊഴിയാന്
മുടികൊഴിയാന് കാരണങ്ങള്‍ പലതുണ്ടാകാം. അയേണ്‍ കുറവും ഇതിലൊരു കാരണം തന്നെയാണ്.

ഹൈപ്പോതൈറോയ്ഡിസം
അയേണ്‍ കുറവ് തൈറോക്സിന്‍ ഹോര്‍മോണ്‍ ഉല്പാദനത്തെ ബാധിയ്ക്കുന്നതു കൊണ്ട് ഹൈപ്പോതൈറോയ്ഡിസം മറ്റൊരു പാര്‍ശ്വഫലമാണ്.



Click it and Unblock the Notifications
