Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
ച്യൂയിംഗ് ഗം ദോഷവശങ്ങള്‍
ഇന്നത്തെ യുവതലമുറയുടെ ശീലമാണ് ച്യൂയിംഗ് ഗം. കുട്ടികള്‍ പോലും പലപ്പോഴും ഇതിലേയ്ക്ക് ആകര്ഷകരാകുന്നുവെന്നതാണ് വാസ്തവം.
വായ് നാറ്റമകറ്റും, വായിലെ മസിലുകള്‍ക്കു ചേര്‍ന്ന നല്ല വ്യായാമം എന്നിങ്ങനെയെല്ലാം പറയാമെങ്കിലും ച്യൂയിംഗ് ഗം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് വാസ്തവം.
ച്യൂയിംഗ് ഗം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചറിയൂ. കോണ്ട്രാസെപ്റ്റീവ് പില്‍സ് പരാജയപ്പെടുന്നത്?

ജങ്ക് ഫുഡ്
ച്യൂയിംഗ് ഗം, പ്രത്യേകിച്ച് മിന്റ് ച്യൂയിംഗ് ഗം ഒരാളുടെ പഴങ്ങളും പച്ചക്കറികളും കഴിയ്ക്കാനുള്ള താല്പര്യം കുറയ്ക്കുന്നു. മാത്രമല്ല, ജങ്ക് ഫുഡ് കഴിയ്ക്കാനുള്ള താല്പര്യം കൂട്ടുകയും ചെയ്യും.

വേദന
ച്യൂയിംഗ് ഗം വായിലെ മസിലുകള്‍ക്ക് കൂടുതല്‍ മര്‍ദം നല്‍കും. ഇത് ടെംപോറോമാന്ഡിബുലാര് ഡിസോര്‍ഡര്‍ എന്ന അവസ്ഥയ്ക്കു വഴിയൊരുക്കും. വായിലെ മസിലുകള്‍ക്കും ജോയിന്റുകള്‍ക്കും വേദനയുണ്ടാക്കും.

ദഹനക്കേടിനും നെഞ്ചെരിച്ചിലിനും
ഇത് ചവയ്ക്കുമ്പോള്‍ അധികം വായുവും ഉള്ളിലെത്തും. ദഹനക്കേടിനും നെഞ്ചെരിച്ചിലിനും കാരണമാകും. ഗ്യാസ് ഉണ്ടാക്കും.

തലവേദന, അലര്‍ജി
ച്യൂയിംഗ് ഗമ്മില്‍ പല കൃത്രിമ പദാര്‍ത്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ അമിത ഉപയോഗം തലവേദനയ്ക്കും അലര്‍ജിയ്ക്കും കാരണമാകും.

പല്ലിന്റെ ആരോഗ്യത്തിന്
ച്യൂയിംഗ് ഗം പല്ലിന്റെ ആരോഗ്യത്തിന് തീരെ ഗുണകരമല്ല. ഇതിലെ പഞ്ചസാര പല്ല് കേടു വരുത്തും. വായില്‍ ബാക്ടീരിയകള്‍ വളരാന്‍ കാരണമാകും.

വയറിളക്കത്തിന്
വയറിളക്കത്തിന് ച്യൂയിംഗ് ഗം കാരണമാകും. ഇതില്‍ മാനിറ്റോള്‍, സോര്‍ബിറ്റോള്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറിന്റെ ആരോഗ്യത്തിന് നല്ലതല്ല.

പല്ല് അടച്ചിരിയ്ക്കുന്നവര്ക്ക്
പല്ല് അടച്ചിരിയ്ക്കുന്നവര്ക്ക് ച്യൂയിംഗ് ഗം തീരെ നല്ലതല്ല. മെര്‍ക്കുറി, ടിന്, സില്‍വര്‍ തുടങ്ങിയവയാണ് പല്ലടയ്ക്കാന്‍ ഉപയോഗിയ്ക്കുന്നവ. ച്യൂയിംഗ് ഗം അധികം കഴിയ്ക്കുന്നത് പല്ലിലെ മെര്‍ക്കുറി കളയാന്‍ ഇട വരുത്തും. ഇത് വയറ്റിലെത്തുന്നത് കൂടുതല്‍ ദോഷകരമാണ്.

മുഖത്തിന് അസാധാരണ വലിപ്പം
ച്യൂയിംഗ് ഗം ഉപയോഗിയ്ക്കുന്ന കുട്ടികളുടേയും ടീനേജുകാരുടേയും മുഖത്തിന് അസാധാരണ വലിപ്പം വരുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുഖത്തെ മസിലുകളും എല്ലുകളുമെല്ലാം തുടര്‍ച്ചയായ വ്യായാമം കൊണ്ടു വലുതാകുന്നതാണ് കാരണം.



Click it and Unblock the Notifications
