Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കോണ്ട്രാസെപ്റ്റീവ് പില്‍സ് പരാജയപ്പെടുന്നത്?
കോണ്ട്രാസെപ്റ്റീവ് പില്‍സ് ഗര്‍ഭധാരണം തടയാനുള്ള പ്രധാന വഴികളിലൊന്നാണ്. ഹോര്‍മോണ്‍ അടങ്ങിയ ഇവ 90 ശതമാനവും ഗുണം ഉറപ്പു തരുന്നു.
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഈ ഗുളികകള്‍ ഫലം തരാതെയിരിയ്ക്കും. ഇത്തരം സന്ദര്‍ഭങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ,

കോണ്ട്രാസെപ്റ്റീവ് പില്‍സ്
തോന്നിയ സമയത്ത് ഗുളിക കഴിയ്ക്കുന്നത് പ്രയോജനമില്ലാതാക്കും. ഗര്‍ഭനിരോധന ഗുളികകള്‍ എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ കഴിയ്ക്കാന്‍ ശ്രദ്ധിക്കണം.

കോണ്ട്രാസെപ്റ്റീവ് പില്‍സ്
കോണ്ട്രാസെപ്റ്റീവ് പില്‍സുകള്‍ പല തരമുണ്ട്. സാധാരണ ഗതിയില്‍ തുടര്‍ച്ചയായി കഴിയ്ക്കേണ്ടവയുണ്ട്. ഇവ ഒരു ദിവസം കഴിയ്ക്കുവാന്‍ മറക്കുന്നത് സാധാരണം. ഇത് സാരമില്ല, എന്നു പറഞ്ഞ് തള്ളിക്കളയാനാവില്ല. ഒരു ദിവസം കഴിയ്ക്കാതിരികുന്നാല് തന്നെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ ആകെ തകിടം മറയും. ഗര്‍ഭധാരണം സംഭവിക്കുകയും ചെയ്യും.

കോണ്ട്രാസെപ്റ്റീവ് പില്‍സ്
ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ തോന്നിയ ഗുളിക വാങ്ങിക്കഴിക്കുന്നതും ചിലപ്പോള്‍ ആഗ്രഹിക്കാത്ത ഗര്‍ഭധാരണത്തിന് വഴിയൊരുക്കും. പല തരം ഗുളികകളില്‍ അടങ്ങിയിരിക്കുന്ന ഹോര്‍മോണ്‍ തോതുകളും വ്യത്യസ്തമായിരിക്കും. ഒരാളുടെ ശരീരഭാരത്തിന് ചേര്‍ന്ന രീതിയില്‍ ഗുളിക നിര്‍ദേശിക്കാന്‍ ഡോക്ടര്‍ക്കേ സാധിക്കൂ.

കോണ്ട്രാസെപ്റ്റീവ് പില്‍സ്
ഗുളിക കഴിയ്ക്കുന്നതിന് തൊട്ടുമുന്‍പോ പിന്‍പോ മദ്യം കഴിയ്ക്കുന്നത് ഗുളികയുടെ ഫലം കുറയ്ക്കും. അതുകൊണ്ട് അരമണിക്കൂര്‍ നേരത്തെ ഇടവേളയെങ്കിലും മദ്യം കഴിയ്ക്കുവാന്‍ ഉണ്ടായിരിക്കണം.

കോണ്ട്രാസെപ്റ്റീവ് പില്‍സ്
ചില തരം ആന്റി ബയോട്ടിക് മരുന്നുകള്‍ കഴിച്ചാല്‍ കോണ്ട്രാസെപ്റ്റീവ് ഗുളികകളുടെ ഫലം ശരിയായി ലഭിച്ചില്ലെന്ന് വരും. മരുന്നിന്റെ ഉപയോഗം കഴിയുന്ന വരെയെങ്കിലും മറ്റ് ഗര്‍ഭനിരോധന ഉപാധികള്‍ സ്വീകരിക്കുന്നതായിരിക്കും നല്ലത്.വയറിളക്കം, ഛര്‍ദി എന്നിവയും ഗുളിയുടെ ഫലം ഇല്ലാതാക്കും. ഇത്തരം വഴികളിലൂടെ ഗുളിക ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുകയാണ് ചെയ്യുക.

കോണ്ട്രാസെപ്റ്റീവ് പില്‍സ്
ഐ പില് പോലുള്ളവ കൃത്യമായ സമയക്രമത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ ഗുണം ലഭിയ്ക്കില്ല.

കോണ്ട്രാസെപ്റ്റീവ് പില്‍സ്
വയറിളക്കം, ഛര്‍ദി എന്നിവയും ഗുളിയുടെ ഫലം ഇല്ലാതാക്കും. ഇത്തരം വഴികളിലൂടെ ഗുളിക ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുകയാണ് ചെയ്യുക.



Click it and Unblock the Notifications
