Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കുപ്പിവെള്ളത്തിന്റെ ദോഷങ്ങള്‍
പുറത്തിങ്ങുമ്പോഴും ഹോട്ടലുകളിലുമെല്ലാം കുപ്പിയില്‍ ലഭിയ്ക്കുന്ന ഡിസ്റ്റില്‍ഡ് വാട്ടര്‍ വാങ്ങി ഉപയോഗിയ്ക്കുന്ന ശീലമാണ് മിക്കവാറും പേര്‍ക്ക്. ജനജന്യ രോഗങ്ങള്‍ ഒഴിവാക്കണമെന്ന മുന്‍കരുതലാണ് ഇതിനു പുറകില്‍.
എന്നാല്‍ കുപ്പിയില്‍ ലഭിയ്ക്കുന്ന വെള്ളം എത്രത്തോളം ആരോഗ്യകരമാണ് എന്നുള്ള കാര്യം അധികം പേരും ചിന്തിയ്ക്കാറില്ല. പ്ലാസ്റ്റിക് ബോട്ടിലിലാണ് ഈ വെള്ളം ലഭിയ്ക്കുന്നത്. ഇതുകൊണ്ടു തന്നെ ദോഷങ്ങളും ഏറും.

പ്ലാസ്റ്റിക് കുപ്പിയില്‍ ലഭ്യമാകുന്ന വെള്ളത്തിന്റെ ദോഷവശങ്ങളെക്കുറിച്ചറിയൂ,
പ്ലാസ്റ്റിക് ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ വരുത്തുന്നുണ്ട്. അപൂര്‍വം ചില ബ്രാന്റുകളല്ലാതെ നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പിയിലാണ് പലപ്പോഴും കുടിവെള്ളം ലഭ്യമാകുന്നത്.
പ്ലാസ്റ്റിക്കില്‍ ബിസ്ഫിനോള്‍ എന്നൊരു രാസവസ്തുവുണ്ട്. ഇത് ഈസ്ട്രജന് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കും. ബീജക്കുറവ്, പെണ്‍കുട്ടികള്‍ക്ക് നേരത്തെ ആര്‍ത്തവം വരിക, പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് ക്യാന്‍സര്‍ തുടങ്ങിയ സാധ്യതകളിലേയ്ക്ക് ഇത് വഴി തെളിയ്ക്കും. ഗര്‍ഭകാലത്താണെങ്കില്‍ ഇത് കുഞ്ഞിനേയും ബാധഇയ്ക്കും.

ബോട്ടിലുകളുണ്ടാക്കാന് പോളിവിനൈല്‍ ക്ലോറൈഡ് പോലുള്ള ഫാറ്റലേറ്റുകള് ഉപയോഗിയ്ക്കുന്നുണ്ട്. ഇത് വൃഷണസംബന്ധമായ പ്രശ്നങ്ങള്‍, ബീജക്കുറവ്, ലിവര്‍ ക്യാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങളിലേയ്ക്കു നയിക്കും.
ഗര്‍ഭിണികളില്‍ നേരത്തെയള്ള പ്രസവത്തിന് ഫാറ്റലേറ്റുകള് വഴി തെളിയ്ക്കും.
ഇത്തരം ബോട്ടിലുകള്‍ ചൂടു തട്ടിയാല്‍ രാസപ്രതിപ്രവര്ത്തനം നടന്ന് അപകടകരമായ രാസവസ്തുക്കള്‍ വെള്ളത്തിലേയ്ക്കു കലര്‍ത്തും. അന്തരീക്ഷത്തിലെ ചൂടോ സൂര്യപ്രകാശമോ ഏറ്റു ചൂടായാലും ഇവ അപകടകരമാണെന്നതര്ഥം.

40 ശതമാനം ബോട്ടിലില്‍ ടാപ് വാട്ടര്‍ തന്നെയാണ് നിറയ്ക്കുന്നതെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ഫ്ളൂറൈഡും ആര്‍സെനിക്, അലുമിനിയം തുടങ്ങിയവും ആരോഗ്യത്തിന് ദോഷം വരുത്തും.
പ്ലാസ്റ്റിക് പ്രകൃതിയ്ക്കു വരുത്തുന്ന ദോഷങ്ങള്‍ ഇതിനു പുറമെയാണ്. മാത്രമല്ല, ഉപയോഗിച്ച ബോട്ടില്‍ നശിപ്പിയ്ക്കാതിരുന്നാല്‍ ഇതില്‍ തന്നെ വെള്ളം വീണ്ടും നിറച്ചു നല്‍കുന്നുമുണ്ട്. ഇതില്‍ വീണ്ടും വെള്ളം നിറയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. വെറും വയറ്റില്‍ ചൂടുവെള്ളം കുടിച്ചാല്‍...
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
