Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പഴങ്ങള്‍ കഴിക്കേണ്ടത് ഭക്ഷണശേഷമോ മുന്‍പോ?
ഭക്ഷണ ശേഷം ഒരു പഴം കഴിയ്ക്കുന്നത് നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ വരുന്നതാണ്. എളുപ്പത്തില്‍ ലഭിയ്ക്കുന്നതും ആരോഗ്യം നല്കുന്നതുമാണ് പഴങ്ങളുടെ പ്രത്യേകത എന്നത് ഏതൊരാള്‍ക്കും അറിയാം.
എന്നാല്‍ പഴങ്ങളാണെങ്കിലും അത് കഴിയ്ക്കുന്നതിന് ചില നേരവും കാലവും ഒക്കെയുണ്ട്. അതുകൊണ്ടു തന്നെ ഭക്ഷണത്തിനു മുന്‍പ് കഴിക്കുന്നതാണോ ഭക്ഷണത്തിനു ശേഷം കഴിയ്ക്കുന്നതാണോ ആരോഗ്യം എന്നത് തീരുമാനിക്കപ്പെടേണ്ടതാണ്.
എന്നാല്‍ രാത്രിസമയം അത്താഴം കഴിച്ചു കഴിഞ്ഞ് വാഴപ്പഴം കഴിയ്ക്കുന്നത് ദഹനത്തിനും ആരോഗ്യത്തിനും നല്ലതാണെന്ന് ആരോഗ്യവിദഗ്ധര്‍ തന്നെ പറയുന്നുമുണ്ട്. എന്നാല്‍ ഇനി മുതല്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു നോക്കാം.

പഴം വെറും പഴമല്ല
എന്തു കഴിക്കണമെങ്കിലും അതിന്റേതായ സമയമുണ്ട്. അതുപോലെ തന്നെയാണ് പഴത്തിന്റെ കാര്യത്തിലും. പഴം കഴിയ്ക്കുന്നതിനും പ്രത്യേക സമയമുണ്ട്. ഇത് ആരോഗ്യം മാത്രമല്ല നല്‍കുന്നത് നമ്മുടെ മാനസിക നിലയെ വരെ സ്വാധീനിക്കുന്നു.

കഴിക്കേണ്ട രീതി
പഴമാണെന്നു കരുതി എപ്പോഴും കഴിയ്ക്കാമെന്നു കരുതരുത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പഴം കഴിയ്ക്കാന്‍ ഏറ്റവും പറ്റിയ സമയം രാവിലെയാണ്. രാവിലെ വെറും വയറ്റില്‍ പഴം കഴിയ്ക്കുന്നത് ദിവസം മുഴുവന്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും.

നാരുകളുടെ കലവറ
നാരുകളുടെ കലവറയാണ് ഓരോ പഴവും. എന്നാല്‍ പഴം വാങ്ങിക്കുന്ന കാര്യത്തിലും അല്പം ശ്രദ്ധ കൊടുത്താല്‍ ആരോഗ്യകരമായിട്ടുള്ളതു തന്നെ വാങ്ങിക്കാം.

ഉച്ചയ്ക്കും കഴിയ്ക്കാം
ഉച്ചയ്ക്ക് ഭക്ഷണത്തിനു മുന്‍പ് പഴം കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ഭക്ഷണശേഷമുണ്ടാകാനിടയുള്ള ആലസ്യത്ത ഇല്ലാതാക്കുന്നു. ഊര്‍ജ്ജസ്വലതയോടെ ഇരിക്കാന്‍ ഉച്ചഭക്ഷണത്തിനു ഒരു മണിക്കൂര്‍ മുന്‍പ് പഴം കഴിയ്ക്കുന്നത് നല്ലതാണ്.

അത്താഴത്തിനു ശേഷം
അത്താഴത്തിനു ശേഷം പഴം കഴിയ്ക്കുന്ന രീതി എന്തുകൊണ്ടും നല്ലതാണ്. വാഴപ്പഴമാണെങ്കില്‍ ഏറ്റവും ഉത്തമം. ഇത് നല്ല ഉറക്കം ലഭിയ്ക്കുന്നതിനും ഉറക്കത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും വിടുതല്‍ നല്കുന്നു. മാത്രമല്ല ദഹനപ്രക്രിയ സുഗമമാക്കാനും ഇത് സഹായിക്കും.



Click it and Unblock the Notifications
