Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
വെറും വയറ്റില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കഴിച്ചാല്‍ തടി കുറയുമെന്ന് നമുക്കറിയാം. എന്നാല്‍ വെറും വയറ്റില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തുമായ പല കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ച് പലര്‍ക്കും ധാരണയില്ലെന്നതും സത്യം.
അതുകൊണ്ടു തന്നെ ഇത്തരം തെറ്റിദ്ധാരമ വെച്ചു പുലര്‍ത്തി നമ്മള് പല കാര്യങ്ങളും ചെയ്തു കൂട്ടുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തെ അനാരോഗ്യത്തിലേക്ക് നയിക്കും എന്നതാണ് കാര്യം.
വെറും വയറ്റില്‍ പഴങ്ങള്‍ കഴിയ്ക്കാമോ, വെള്ളം കുടിയ്ക്കാമോ തുടങ്ങി നിരവധി സംശയങ്ങളാണ് നമുക്കുള്ളത്. എന്നാല്‍ എന്തൊക്കെ കാര്യങ്ങളാണ് വെറും വയറ്റില്‍ ചെയ്താല്‍ ശരീരത്തിന് ദോഷകരം എന്നു നോക്കാം.

ചായയോ കാപ്പിയോ
ചായയും കാപ്പിയുമില്ലാതെ ഒരു ദിവസം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ നമുക്ക് കഴിയില്ല. എന്നാല്‍ പലപ്പോഴും ഇത് നമ്മുടെ വയറ്റിലെ ആസിഡ് ലെവല്‍ ഉയര്‍ത്തുന്നു മാത്രമല്ല ഛര്‍ദ്ദിക്കാനുള്ള ത്വര ഉണ്ടാക്കുന്നതിനും രാവിലെ വെറും വയറ്റിലെ ചായയ്ക്കും കാപ്പിയ്ക്കും കഴിയും.

വര്‍ക്കൗട്ട്
വര്‍ക്കൗട്ട് ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ വെറും വയറ്റില്‍ രാവിലെ തന്നെ വര്‍ക്കൗട്ട് ചെയ്യുന്നത് നമ്മുടെ പ്രവര്‍ത്തന ക്ഷമത കുറയ്ക്കുമെന്നാണ് പറയുന്നത്.

മരുന്നുകള്‍
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് നമ്മള് മരുന്നു കഴിയ്ക്കുന്നത്. എന്നാല്‍ വെറും വയറ്റില്‍ മരുന്ന് കഴിയ്ക്കുന്നത് അള്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആസിഡ് അടങ്ങിയ പഴങ്ങള്‍
മധുര നാരങ്ങ, ഓറഞ്ച് തുടങ്ങിയവ വെറും വയറ്റില്‍ കഴിയ്ക്കുന്നത് അസിഡിറ്റി ഉണ്ടാക്കും.

യാത്ര ചെയ്യുന്നത്
രാവിലെ ഭക്ഷണം കഴിയ്ക്കാതെ യാത്ര ചെയ്യുന്ത് മാനസികമായും ശാരീരികമായും ഉള്ള ഉന്മേഷം കുറയ്ക്കും. കാരണം ഒഴിഞ്ഞ വയറിന് രോഗങ്ങളെ കൂട്ടു പിടിയ്ക്കാനുള്ള കഴിവ് കൂടുതലാണ്.

ഷോപ്പിംഗ്
എന്തായാലും വേണ്ടില്ല ഷോപ്പിംഗിനു പോകാം എന്ന് കരുതുന്നവര്‍ അല്പമൊന്ന് കരുതുന്നത് നല്ലതാണ്. ഇതിനു കാരണം തന്നെ നമ്മള് വിശന്നിരിക്കുമ്പോള്‍ ഷോപ്പിംഗ് നടത്തിയാല്‍ കലോറികൂടുതല്‍ ഉള്ള ഭക്ഷണങ്ങള്‍ വാങ്ങാന്‍ നമ്മള് നിര്‍ബന്ധിതരാവുന്നു. ഇത് പലപ്പോഴും അമിത വണ്ണം എന്ന വിപത്തിലേക്ക് നമ്മെ എത്തിക്കുന്നു.



Click it and Unblock the Notifications
