Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തടി കുറയാന്‍ ഓടണോ സൈക്കിള്‍ ചവിട്ടണോ?
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവുമധികം ശുപാര്‍ശ ചെയ്യപ്പെടുന്ന രണ്ട് എയ്റോബിക് പ്രവര്‍ത്തനങ്ങളാണ് ഓട്ടവും, സൈക്കിള്‍ ചവിട്ടലും. ഇവ രണ്ടും നിങ്ങളെ മെലിഞ്ഞും, ആരോഗ്യത്തോടെയുമിരിക്കാന്‍ സഹായിക്കുമ്പോള്‍ തന്നെ ഇവയിലേതാണ് കൂടുതല്‍ കലോറി നീക്കം ചെയ്യാന്‍ സഹായിക്കുന്നത് എന്നൊരു ചോദ്യമുയരുന്നുണ്ട്.
മുഖക്കുരുവിനെ അകറ്റി നിര്‍ത്തൂ
നിങ്ങളുടെ ശരീരത്തിലെത്തുന്ന അളവിനേക്കാള്‍ കലോറി എരിച്ച് കളയുകയാണ് ശരീരഭാരം കുറയ്ക്കാന്‍ ചെയ്യേണ്ടത്. സൈക്കിള്‍ ചവിട്ടലും,ഓട്ടവും കലോറി എരിച്ച് കളയാന്‍ ഫലപ്രദമാണ്. എന്നിരുന്നാലും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യായാമം ഏതെന്നത് അതിന്റെ ആരോഗ്യഗുണങ്ങളെ അപേക്ഷിച്ച് അത്ര പ്രധാനപ്പെട്ടതല്ല.
ഏതാണ് ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമായതെന്ന് തീരുമാനിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെ പരിചയപ്പെടാം.

1. ശരീരഭാരം - വ്യായാമത്തില്‍ നിങ്ങള്‍ എരിച്ച് കളയുന്ന കലോറി ശരീരത്തിന്റെ ഭാരത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ ഭാരമുണ്ടെങ്കില്‍ ഓട്ടത്തിലൂടെ കൂടുതല്‍ കലോറി എരിച്ച് കളയേണ്ടതുണ്ട്. പൊതുവെ, ശരീരത്തിന്റെ പിന്തുണ ആവശ്യമായതിനാല്‍ ഓട്ടം കൂടുതല്‍ കലോറി ഇല്ലാതാക്കും. 68 കിലോ ഭാരമുള്ള ഒരാള്‍ 500 കലോറി എരിച്ച് കളയാന്‍ 40 മിനുട്ട് ഓടണം. സൈക്കിള്‍ ചവിട്ടുമ്പോള്‍ 400 കലോറി എരിച്ച് കളയാന്‍ 40 മിനുട്ട് ചെയ്യണം. ഭാരം വഹിക്കുന്ന വ്യായാമമായതിനാല്‍ എല്ലുകളെ ശക്തിപ്പെടുത്താനും ഓട്ടത്തിന് സാധിക്കും.

2. തീവ്രത - വ്യായാമത്തിന്റെ തീവ്രത കൂടുതല്‍ കലോറി എരിച്ച് കളയാന്‍ സഹായിക്കും. കുന്നുകള്‍ ഓടിക്കയറാനോ സൈക്കിള്‍ ചവിട്ടിക്കയറാനോ സ്വയം വെല്ലുവിളിക്കുക. കുന്നുകയറിയുള്ള ഓട്ടത്തിന് കൂടുതല്‍ ശക്തി വേണ്ടതിനാല്‍, ഉള്ത്തുടകളുടെ പേശികള്‍, ഗ്ലൂട്ട്, പിന്തുട ഞരമ്പ് എന്നിവയ്ക്ക് പ്രവര്‍ത്തനം നല്‍കും. ഇതിന് കൂടുതല്‍ കരുത്ത് ആവശ്യമായതിനാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ കലോറി എരിച്ച് കളയാനാവും. കുന്നിലേക്ക് സൈക്കിള്‍ ചവിട്ടുകയാണെങ്കില്‍ അത് നിങ്ങളുടെ അരയ്ക്ക് താഴെയുള്ള ഭാഗങ്ങള്‍ക്ക് മാത്രമല്ല അടിവയറിന്റെ പേശികള്‍ക്കും, കൈയ്യുടെ പേശികള്‍, തോളുകള്‍ എന്നിവയ്ക്കും വ്യായാമം നല്‍കും.

3. കൊഴുപ്പ് എരിച്ച് കളയല്‍ - സൈക്കിള്‍ ചവിട്ടുന്നതിനെ അപേക്ഷിച്ച് ഓട്ടം കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായ വ്യായാമമാണ്. പേശികളില്‍ ഫാറ്റ് ഓക്സിഡേഷന് നടക്കാനും അത് വഴി കൂടുതല്‍ കാര്യക്ഷമമായി കൊഴുപ്പ് വിഘടിപ്പിക്കാനും ഓട്ടം സഹായിക്കും. കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കുന്നതിനാല്‍ ഓട്ടം കൂടുതല്‍ കൊഴുപ്പ് നീക്കം ചെയ്യാനും, മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

4. വേഗതയും സമയവും - കൂടുതല്‍ സമയം ഓടുകയും സൈക്കിള്‍ ചവിട്ടുകയും ചെയ്യുന്നത് കൂടുതല്‍ കലോറി എരിച്ച് കളയാന്‍ സഹായിക്കും. നിങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുക വഴി കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കൊഴുപ്പ് ഇല്ലാതാക്കാനാവും. 10 മിനുട്ട് കൊണ്ട് ഒരു കിലോമീറ്റര്‍ ഓടുന്നയാള്‍ക്ക് 90 മിനുട്ടില്‍ 900 കലോറി ഇല്ലാതാക്കാനാവും. അതേ പോലെ നിങ്ങള്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ മണിക്കൂറില്‍ 25 കിലോമീറ്ററാണെങ്കില്‍ ഒരു മണിക്കൂറില്‍ 892 കലോറി ഇല്ലാതാക്കാനാവും.

5. പരിഗണനകള്‍ - നിങ്ങള്‍ക്ക് മുട്ടുവേദനയോ, നടുവിന് പരുക്കോ സംഭവിച്ചിട്ടുണ്ടെങ്കിലോ, കൂടുതല്‍ ശരീരഭാരമുണ്ടെങ്കിലോ സന്ധികള്‍ക്ക് കുറഞ്ഞ സമ്മര്‍ദ്ദം മാത്രമുണ്ടാക്കുന്ന സൈക്കിള്‍ ചവിട്ടലാണ് ഉചിതം. ഓട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൈക്കിള്‍ ചവിട്ടല്‍ അധികഭാരമുള്ളവര്ക്കും, ആയാസം കുറഞ്ഞതായതിനാല്‍ തുടക്കക്കാര്‍ക്ക് അനുയോജ്യവുമായിരിക്കും. എന്നിരുന്നാലും ഈ രണ്ട് പ്രവര്‍ത്തനങ്ങളും ദൈനംദിന വ്യായാമത്തില്‍ സംയോജിപ്പിക്കുന്നത് കൂടുതല്‍ ഫലം നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

