Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കുടവയറുണ്ടായാല് ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരം
കുടവയര്‍ വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും വരുത്തില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ പലപ്പോഴും കുടവയറുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അല്പം ഗുരുതരം തന്നെയാണ്. അതിപ്പോള്‍ ആണായാലും പെണ്ണായാലും അങ്ങിനെ തന്നെ. ബദാം കഴിക്കൂ, കുടവയര്‍ കുറയ്ക്കൂ
നമ്മുടെ ആയുസ്സിന്റെ നല്ലൊരു പങ്കാണ് കുടവയര്‍ കാരണം നശിക്കുന്നത്. കുടവയര്‍ കൊണ്ട് ഏറ്റവും ബുദ്ധിമുട്ടുന്നതും നമ്മുടെ ചെറുപ്പക്കാരാണ്. നിശബ്ദകൊലയാളിയാണ് ശരിക്കും കുടവയര്‍. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളാകട്ടെ അതിലേറെ ഗുരുതരവും. അടിവയര്‍ ആലിലവയറാക്കണോ?
എന്തൊക്കെയാണ് കുടവര്‍ കാരണം നമുക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്നു നോക്കാം. ഇതിലൂടെ പലപ്പോഴും നമ്മളനുഭവിക്കേണ്ടി വരുന്ന രോഗങ്ങളും എന്തൊക്കെയെന്ന് നോക്കാം.

വെറും കൊഴുപ്പല്ല
കുടവയര്‍ ഉള്ളവരില്‍ ശരീരത്തിലെ കൊഴുപ്പിന്റെ അംശം വളരെ കൂടുതലാണ്. ഇതുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നം നിരവധിയാണ്. പലപ്പോഴും കൊളസ്ട്രോളിന്റെ രൂപത്തില്‍ ഇത് നമ്മളെ ആക്രമിക്കുന്നു.

പ്രമേഹ സാധ്യത
പ്രമേഹ രോഗികള്‍ക്ക് കുടവയര്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും മിക്ക പ്രമേഹ രോഗികള്‍ക്കും കുടവയറുണ്ടെന്നതാണ് സത്യം.

ക്യാന്‍സര്‍
പലപ്പോഴും ക്യാന്‍സറിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ ക്യാന്‍സര്‍ സാധ്യത കുടവയറും അമിതവണ്ണവുമുള്ളവരില് മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്.

മരണ നിരക്ക് ഉയര്‍ത്തുന്നു
മരണനിരക്ക് ഏറ്റവും കൂടുതലുള്ളത് കുടവയറുള്ളവരിലാണ്. ഇവരുടെ അമിതവണ്ണവും കുടവയറും അനിയന്ത്രിതമായ ശരീരഭാരവും മരണനിരക്ക് ഉയര്‍ത്തുന്നതിന് കാരണമാകുന്നു.

ഹൃദയാരോഗ്യത്തെ തകര്‍ക്കും
ശരീരത്തിലെ അമിത കൊഴുപ്പ് പലപ്പോഴും ഹൃദയാരോഗ്യത്തെ തകര്‍ക്കുന്നതാണ്. അതുകൊണ്ടു തന്നെ കുടവയറുള്ളവര്‍ ആരോഗ്യ കാര്യത്തിലും ഭക്ഷണ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് നന്നായിരിക്കും.

ഹോര്‍മോണ്‍ പ്രശ്നങ്ങള്‍
ഹോര്‍മോണ്‍ പ്രശ്നങ്ങളായിരിക്കും പലപ്പോഴും പലരുടേയും കുടവയറിനും അമിതവണ്ണത്തിനും കാരണം. ഈസ്ട്രജന്റെ അളവിലുണ്ടാകുന്ന മാറ്റം പലപ്പോഴും കുടവയറിനെ ക്ഷണിച്ചു വരുത്തുന്നു.

പക്ഷാഘാത സാധ്യത ഉയര്‍ത്തുന്നു
കുടവയര്‍ പക്ഷാഘാത സാധ്യത വളരെയധികം ഉയര്‍ത്തുന്നു. ശരീരത്തിലെ കൊഴുപ്പ് തന്നെയാണ് ഇവിടേയും വില്ലന്‍.

അല്‍ഷിമേഴ്സ് എന്ന വില്ലന്‍
അല്‍ഷിമേഴ്സ് സാധ്യത വളരെയധികം കൂടുതലാണ് കുടവയറുള്ളവരില്‍. ഡിമന്‍ഷ്യയും അല്‍ഷിമേഴ്സും കുടവയറിന്റെ സന്തതസഹചാരികളാണ്.



Click it and Unblock the Notifications
