Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ആര്‍ത്തവം തടിപ്പിയ്ക്കുന്നുവോ??
പുരുഷന്മാരേക്കാള് ശാരീരിക പ്രകൃതി കാരണം തടി വര്‍ദ്ധിയ്ക്കാന്‍ സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്കാണ്. മാത്രമല്ല, ഗര്‍ഭധാരണം, പ്രസവം, മെനോപോസ് തുടങ്ങിയ വിവിധ ഘട്ടങ്ങളില്‍ സ്ത്രീകള്‍ തടി വര്‍ദ്ധിയ്ക്കുന്നതും സ്വാഭാവികമാണ.്
ചില സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് തടി വര്‍ദ്ധിയ്ക്കുന്നതു കാണാം. ഇതിന് ഹോര്‍മോണ്‍ വ്യതിയാനങ്ങളും മറ്റും കാരണങ്ങളുമെല്ലാമുണ്ടാകും. തടി പ്രശ്നമെങ്കില്‍ രാത്രി ഇവ കഴിയ്ക്കരുത്
ആര്‍ത്തവസമയത്തു സ്ത്രീകള്‍ തടിയ്ക്കുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

ആര്‍ത്തവം തടിപ്പിയ്ക്കുന്നുവോ?
ആര്‍ത്തവസമയത്തു ജങ്ക് ഫുഡുകളും വറുത്തവയുമെല്ലാം കൂടുതലായി കഴിയ്ക്കുന്ന സ്ത്രീകളുണ്ട്. ഇതാണ് തടി കൂടാനുള്ള ഒരു കാരണം.

ആര്‍ത്തവം തടിപ്പിയ്ക്കുന്നുവോ?
ഈ സമയത്ത് വ്യായാമവും ശാരീരിക അധ്വാനവും ഒഴിവാക്കുന്നവരാണ് മിക്കവാറും സ്ത്രീകള്‍. തടിയും കൊഴുപ്പും കൂടാനുള്ള ഒരു കാരണം ഇതു കൂടിയാണ്.

ആര്‍ത്തവം തടിപ്പിയ്ക്കുന്നുവോ?
ആര്‍ത്തവസമയത്ത് സ്ത്രീകള്‍ കുടിയ്ക്കുകയും കഴിയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് അഞ്ചു പൗണ്ടോളം തൂക്കത്തില്‍ വ്യത്യാസമുണ്ടാകാമെന്നു പറയുന്നു. ആര്‍ത്തവ കാലത്തിനു ശേഷം ശരീരം സാധാരണ നിലയിലേയ്ക്കു തിരിച്ചെത്തുകയും ചെയ്യും.

ആര്‍ത്തവം തടിപ്പിയ്ക്കുന്നുവോ?
പ്രായമേറുന്തോറും സ്ത്രീകളിലെ അപചയപ്രക്രിയ പതുക്കെയാകും. മുന്‍പെന്ന പോലെ ആക്ടീവാകണമെന്നുമില്ല. ഇതും തടി കൂട്ടുന്ന ഒരു ഘടകം തന്നെയാണ്.

ആര്‍ത്തവം തടിപ്പിയ്ക്കുന്നുവോ?
ആര്‍ത്തവസമയത്ത് ചില സ്ത്രീകളിലെങ്കിലും മൂഡുമാറ്റവും ഡിപ്രഷനുമെല്ലാം പതിവാണ്. ഡിപ്രഷന് പലരേയും കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിയ്ക്കും. ഡിപ്രഷനുണ്ടാക്കുന്ന സ്ട്രെസ് കൂടുതല്‍ സ്ട്രെസ് ഹോര്‍മോണ്‍ പുറപ്പെടാനും കാരണമാകും. ഇതു തടിപ്പിയ്ക്കുന്ന ഒരു കാരണമാണ്.

ആര്‍ത്തവം തടിപ്പിയ്ക്കുന്നുവോ?
ഈ സമയത്ത് സ്ത്രീകളിലെ ശരീരത്തിലെ മഗ്നീഷ്യം തോത് കുറയും. ഇത് ഇന്‍സുലിന്‍ തോത് വര്‍ദ്ധിയ്ക്കാന്‍ കാരണമാകും. ശരീരം കൂടുതല്‍ ഷുഗര്‍ ആഗ്രഹിയ്ക്കുന്നതു കാരണം ഇത്തരം ഭക്ഷണങ്ങളും കൂടുതല്‍ കഴിയ്ക്കാനുള്ള പ്രേരണയുണ്ടാകും. ഇതും തടി വര്‍ദ്ധിയ്ക്കാന്‍ കാരണമാകും.

ആര്‍ത്തവം തടിപ്പിയ്ക്കുന്നുവോ?
ആര്‍ത്തവകാലത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ശരീരം ചീര്‍ക്കാന്‍ ഇട വരുന്നു. ഇത് തികച്ചും ഒരു സ്വാഭാവിക പ്രക്രിയയാണ്. ആര്ത്തകാലത്തിനു ശേഷം ശരീരം പഴയ അവസ്ഥയിലേയ്ക്കു തിരിച്ചു പോകും.

ആര്‍ത്തവം തടിപ്പിയ്ക്കുന്നുവോ?
പല സ്ത്രീകളിലും ആര്‍ത്തവകാലത്ത് വാട്ടര്‍ റീടെന്ഷന് വെയ്റ്റ് സാധാരണമാണ്. വെള്ളം കെട്ടിക്കിടന്നുള്ള തടി. ഇതും ആര്‍ത്തവസമയത്തു തടി വര്‍ദ്ധിയ്ക്കുന്നതിന് കാരണമാണ്.



Click it and Unblock the Notifications
