Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
സെക്സ് സ്ത്രീയെ വേദനിപ്പിയ്ക്കുന്നത്.....
സെക്സ് സുഖകരമായൊരു അനുഭൂതിയായാണ് വിശേഷിപ്പിയ്ക്കപ്പെടുന്നത്. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇത് പലപ്പോഴും വേദനയുണ്ടാക്കാറുമുണ്ട്.
ഈ വേദന പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലുമുണ്ടാകാം. ഇതിനുള്ള കാരണങ്ങള്‍ വ്യത്യസ്തങ്ങളാണെന്നു മാത്രം. ആണുങ്ങള്‍ക്ക് സെക്സ് വേദനാജനകമാകുമ്പോള്‍..
സ്ത്രീകളെ സെക്സ് വേദനിപ്പിയ്ക്കുന്നതിനു പുറകില്‍ കാരണങ്ങള്‍ ഏറെയുണ്ട്. ഇതില്‍ ശാരീരികമായവ മാത്രമല്ല, മാനസികമായ കാരണങ്ങളും ഉള്‍പ്പെടുന്നു.
സ്ത്രീകളെ സെക്സ് വേദനിപ്പിയ്ക്കുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

ഡ്രൈ വജൈന
ഡ്രൈ വജൈന അഥവാ യോനിയില്‍ ഈര്‍പ്പമില്ലാത്തതാണ് സ്ത്രീകളെ സെക്സ് വേദനിപ്പിയ്ക്കുന്നതിന്റെ ഒരു പ്രധാന കാരണം.

അണുബാധകള്‍
അണുബാധകള്‍ സെക്സ് വേദനിപ്പിയ്ക്കുന്നതിന്റെ മറ്റൊരു കാരണമാണ്. പ്രത്യേകിച്ചും യോനിയിലുണ്ടാകുന്ന അണുബാധയും യൂറിനറി ഇന്‍ഫെക്ഷനും. യീസ്റ്റ് ഇന്ഫെക്ഷന്, ട്രൈക്കോമോണിയാസിസ്, ജെനൈറ്റല്‍ ഹെര്‍പിസ് തുടങ്ങിയവയെല്ലാം സെക്സിന് തടസമാകുന്നു.

പ്രസവശേഷം
സാധാരണ പ്രസവശേഷം അധികം കഴിയാതെയുള്ള ലൈംഗികബന്ധവും ചിലപ്പോള്‍ വേദനയുണ്ടാക്കാറുണ്ട്. എപ്പിസിയോട്ടോമി, വജൈന കൂടുതല്‍ സെന്‍സിറ്റീവാകുക തുടങ്ങിയവയാണ് കാരണങ്ങള്‍. ഇത് അല്പസമയത്തിനു ശേഷം സാധാരണ അവസ്ഥയിലെത്തും.

മെന്‍സസ്
മെന്‍സസിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ സെക്സ് സ്ത്രീകള്‍ക്കു വേദനയുണ്ടാക്കാറുണ്ട്. ഇതിനു കാരണം യോനീഭാഗം വല്ലാതെ സെന്സിറ്റീവാകുന്നതാണ്. ഹോര്‍മോണ്‍ മാറ്റങ്ങളും ഇതിനു പുറകിലുണ്ട്.

ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രോം
ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രോം സെക്സിന് വേദനയുണ്ടാക്കാം. പ്രത്യേകിച്ച് ആര്‍ത്തവസമയത്തു കൂടുതല്‍ വയറുവേദന, വയറിളക്കം, മലബന്ധം പോലുള്ള ലക്ഷണങ്ങളോടു കൂടിയെങ്കില്‍.

കെമിക്കലുകള്‍
സെക്സ് സമയത്ത് വല്ലാത്ത എരിച്ചിലും വേദനയുമുണ്ടെങ്കില്‍ ഇതിനു കാരണം സോപ്പ്, ലോഷനുകള്‍ എന്നിവ ഉപയോഗിയ്ക്കുന്നതുമാകാം. ഇവയിലെ കെമിക്കലുകള്‍ വജൈനയ്ക്ക് നല്ലതല്ല.

ഒവേറിയന്‍ സിസ്റ്റ്
ഒവേറിയന്‍ സിസ്റ്റ് പോലുളളവ സ്ത്രീകള്‍ക്ക് സെക്സ് സമയത്തെ വേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.

എന്‍ഡോമെട്രിയാസിസ്
സെക്സ് സമയത്തെ വേദന സ്ഥിരമായുണ്ടെങ്കില്‍ ഇതിന് കാരണം എന്ഡോമെട്രിയോസിസുമാകാം. യൂട്രസ് ലൈനിംഗിലെ ടിഷ്യൂ മറ്റു സ്ഥലങ്ങളിലേയ്ക്കു കൂടി വളരുന്നതാണ് കാരണം.



Click it and Unblock the Notifications
