Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ഭക്ഷണം ഉപേക്ഷിയ്ക്കരുത് , കാരണം??
ആരോഗ്യത്തിന് ഭക്ഷണം പ്രധാനം. എന്നാല്‍ ഭക്ഷണം പല കാരണങ്ങളാല്‍ ഉപേക്ഷിയ്ക്കുന്നവര്‍ പലരുമുണ്ട്.
ഭക്ഷണം ഒരു നേരം കഴിച്ചില്ലെങ്കിലെന്ത് എന്ന ചിന്തയും പലര്‍ക്കുമുണ്ടാകും. വിശപ്പില്ലെന്ന കാര്യം പറഞ്ഞൊഴിയുന്നവരും ധാരാളം. പന്നിയിറച്ചി കഴിയ്ക്കാമോ..?
ഭക്ഷണം ഉപേക്ഷിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഭക്ഷണം ഉപേക്ഷിയ്ക്കരുതെന്നു പറയാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

ഗ്ലൂക്കോസ് തോതില്‍ വ്യതിയാനങ്ങള്‍
ഭക്ഷണത്തില്‍ നിന്നാണ് ശരീരം ഊര്‍ജം നേടുന്നത്. കാര്‍ബോഹൈഡ്രേറ്റുകള്‍ ഷുഗറായി മാറി ഇത് ഊര്‍ജമായി മാറുന്നു. ഭക്ഷണം വേണ്ട രീതിയില്‍ ലഭിയ്ക്കാതിരിയ്ക്കുമ്പോള്‍ ഈ ഷുഗര്‍ ശരീരം സംഭരിച്ചു വയ്ക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതില്‍ വ്യതിയാനങ്ങള്‍ വരുത്തും.

മൂഡില്‍ വ്യത്യാസങ്ങള്‍
ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പ്രധാനം. ഇതില്‍ നിന്നുള്ള ഊര്‍ജം വഴിയാണ് ബ്രെയിന്‍ പ്രവര്‍ത്തിയ്ക്കുന്നത്. വേണ്ട രീതിയില്‍ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുമ്പോള്‍ ഇതുകൊണ്ടുതന്നെ മൂഡില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതും സാധാരണം.

പ്രമേഹസാധ്യത
ഭക്ഷണം ഉപേക്ഷിയ്ക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കും. ഇത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും.

അപചയപ്രക്രിയ
വേണ്ട രീതിയില്‍ ഭക്ഷണം ലഭിയ്ക്കാതാകുമ്പോള് ശരീരം കൊഴുപ്പു ശേഖരിച്ചു വയ്ക്കും. ഭാവിയില്‍ ഉപയോഗിയ്ക്കാനാണിത്. ഇത് അപചയപ്രക്രിയ കുറയ്ക്കും. തടി വര്‍ദ്ധിപ്പിയ്ക്കും.

അസിഡിറ്റി, ഗ്യാസ്
അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഭക്ഷണം ഉപേക്ഷിയ്ക്കുന്നത് വഴിയൊരുക്കും.

തടി കൂടാതിരിയ്ക്കാന്‍
ഇടവേളകളില്‍ ചെറുതായി ഭക്ഷണം കഴിയ്ക്കുന്നതാണ് തടി കൂടാതിരിയ്ക്കാന്‍ നല്ലത്.

ഇടവേളയില്‍
3 മണിക്കൂര്‍ ഇടവേളയില്‍ എന്തെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമായിരിയ്ക്കും.



Click it and Unblock the Notifications
