Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
നിങ്ങളുടെ പല്ലിന് ഉറപ്പു നല്‍കൂ
പ്രായപൂര്‍ത്തിയായവരില്‍ ദന്തരോഗങ്ങളാലും, മോണയിലെ രോഗങ്ങളാലും പല്ല് ഇളകുന്ന പ്രശ്നം സാധാരണമായി കാണപ്പെടുന്നതാണ്. പല്ലിനെ പിന്തുണയ്ക്കുന്ന അസ്ഥികള്‍ ദുര്‍ബലമാകുകയും ചെയ്യും.
പല്ലിനും അസ്ഥിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഫൈബര്‍ ഘടകവും പല്ലും മൃദുവും ദുര്‍ബലവുമാകുകയും ഇത് പല്ല് ഇളകുന്നതിന് കാരണമാവുകയും ചെയ്യും. ഈ പ്രശ്നം പരിഹരിക്കാനുള്ള ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുക.
പെരിഡോന്റല്‍ രോഗങ്ങള്‍ പല്ലിന്റെ നാശം മാത്രമല്ല ഹൃദയാഘാതത്തിനും, ഹൃദയസ്തംഭനം പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും. ഈ പ്രശ്നം നേരത്തെ കണ്ടെത്തുകയും പ്രതിരോധ നടപടികള്‍ വീട്ടില്‍ തന്നെ എടുക്കുകയും ചെയ്താല്‍ പല്ലിന് കരുത്തും, മോണയ്ക്ക് ആരോഗ്യവും നിലനിര്‍ത്താം.

വായ ശുചിത്വം
വായയുടെ ശുചിത്വം പതിവായി ശ്രദ്ധിക്കുകയും, ദിവസം രണ്ട് തവണ പല്ല് തേയ്ക്കുകയും ചെയ്യുക. മൗത്ത് വാഷ് ഉപയോഗിക്കുകയും ഭക്ഷണശേഷം വായ നന്നായി കഴുകുകയും ചെയ്യുക.

കുരുമുളകും മഞ്ഞളും
പല്ലിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദത്തിന് സാധിക്കും. കുരുമുളകും മഞ്ഞളും മോണയെ ശക്തിപ്പെടുത്താന്‍ ഉത്തമമാണ്. മഞ്ഞളും കുരുമുളകും ഒരേ അളവിലെടുത്ത് പൊടിച്ച് ഒന്നോ രണ്ടോ മിനുട്ട് സമയം ഇതുപയോഗിച്ച് മോണയില്‍ മസാജ് ചെയ്യുക. തുടര്‍ന്ന് വായ കഴുകണം. ഇത് ഉപയോഗിക്കുന്നതിന് മുമ്പ് അരമണിക്കൂര്‍ സമയത്തേക്ക് ഭക്ഷണം കഴിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യരുത്. ഇത് എല്ലാ ദിവസവും ആവര്‍ത്തിക്കുക.

ഉപ്പും കടുകെണ്ണയും
ഉപ്പും കടുകെണ്ണയും ചേര്‍ത്തുപയോഗിക്കുന്നത് പല്ലുകളെ ശക്തിപ്പെടുത്തും. പ്രായമാകുമ്പോള്‍ പല്ലുകള്‍ക്ക് ഇളക്കമുണ്ടാകുന്നത് ഇത് വഴി തടയാം. രണ്ട് തുള്ളി കടുകെണ്ണയില്‍ അതിന്റെ എട്ടിലൊന്ന് അളവ് ഉപ്പ് ചേര്‍ക്കുന്നതാണ് ശരിയായ അളവ്. വിരലുപയോഗിച്ച് ഇതുകൊണ്ട് ഒരു മിനുട്ട് മോണയില്‍ മസാജ് ചെയ്യണം. തുടര്‍ന്ന് ശുദ്ധജലം ഉപയോഗിച്ച് വായ കഴുകുക.

നെല്ലിക്ക
മോണകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് നെല്ലിക്ക. ടിഷ്യുക്കളെ സുഖപ്പെടുത്താന്‍ ഇതിനാവും. ഒരേ അളവില്‍ നെല്ലിക്ക സത്തും വെള്ളവും ഒരു കപ്പിലെടുക്കുക. ദിവസം ഒരു തവണ ഇത് വായില്ക്കൊള്ളണം. ഇത് വായില്ക്കൊണ്ട് കഴിഞ്ഞ് ഒരു മണിക്കൂര്‍ സമയത്തേക്ക് ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്യരുത്.

അസിഡിറ്റിയുള്ള പഴങ്ങള്‍ കുറയ്ക്കുക
ഫ്രഷായ പഴങ്ങളും ഇലക്കറികളും ഭക്ഷണക്രമത്തിന്റെ ഭാഗമാണെങ്കിലും ദന്ത സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ നാരങ്ങ പോലെ അസിഡിറ്റിയുള്ള പഴങ്ങളുടെ ഉപയോഗം ഒഴിവാക്കണം. ഇവ പല്ലിലെ ഇനാമല്‍ നഷ്ടപ്പെടുത്തുകയും സെന്സറ്റിവിറ്റിക്ക് കാരണമാവുകയും ചെയ്യും.

പ്രോബയോട്ടിക്
അന്നനാളത്തില്‍ ആരോഗ്യകരമായ ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കുന്നതാണ് പ്രോബയോട്ടിക്സ്. ഉപദ്രവകാരികളായ ബാക്ടീരിയകളാല്‍ ആക്രമിക്കപ്പെടുമ്പോള്‍ ഈ നല്ല ബാക്ടീരിയകള്‍ അവയെ ചെറുക്കും. നമ്മുടെ ഭക്ഷണത്തില്‍ പ്രോബയോട്ടിക് ഉള്ളത് രോഗപ്രതിരോധശേഷി നേടാന്‍ സഹായിക്കും. പ്രോബയോട്ടിക് ധാരാളമായി അടങ്ങിയതാണ് യോഗര്‍ട്ട്.

എള്ളെണ്ണ
അല്പം എള്ളെണ്ണ എടുത്ത് മോണകള്‍ മസാജ് ചെയ്യുക. ഇളകുന്ന പല്ലുകള്‍ ശക്തിപ്പെടും. ഇത് എളുപ്പമുള്ള ഒരു പ്രതിവിധിയാണ്.

വെള്ളം
വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. അതിനാല്‍ തന്നെ വെള്ളവും മറ്റ് പാനീയങ്ങളും ധാരാളം കുടിക്കണം. ഇത് ശരീരത്തില്‍ ജലാശം നിലനിര്‍ത്തുകയും പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

ഭക്ഷണക്രമം
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഓറഞ്ച്, പേരയ്ക്ക, കിവി, സ്ട്രോബെറി തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും, കാല്‍സ്യം നിറഞ്ഞ യോഗര്‍ട്ട്, ചീസ്, ധാന്യങ്ങള്‍, പാല് എന്നിവയും ആഹാരത്തിലുള്‍പ്പെടുത്തുന്നത് മോണകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് സഹായിക്കും.തടി കുറയ്ക്കാന്‍ ചില മോണിംഗ് ടിപ്സ്



Click it and Unblock the Notifications