Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തടി കുറയ്ക്കാന്‍ ചില മോണിംഗ് ടിപ്സ്
തടി കുറയ്ക്കുകയെന്നത് അസംഭവ്യമായ കാര്യമല്ല. തടി കുറയ്ക്കാന്‍ പല വഴികളുമുണ്ട്. ഇവ കൃത്യമായി ചെയ്യണമെന്നു മാത്രം.
ഒരാള്‍ക്ക് തടി കുറയ്ക്കാന്‍ ഡയറ്റിനെ ആശ്രയിക്കാം, വ്യായാമങ്ങളെ ്ആശ്രയിക്കാം. എന്നാല്‍ നല്ല ഫലം ലഭിയ്ക്കണമെങ്കില്‍ ഇവ രണ്ടും കൂടി പാലിക്കണം.
തടി കുറയ്ക്കാന്‍ രാവിലെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഏതു കാര്യവും രാവിലെ ചെയ്യുന്നതാണ് കൂടുതല്‍ നല്ലതെന്ന കാര്യം ഇവിടെയും ഗുണകരമാകും.
മോണിംഗ് വെയ്റ്റ്ലോസ് ടിപ്സിനെക്കുറിച്ച് കൂടുതലറിയൂ,

ചെറുനാരങ്ങാനീര്
രാവിലെ വെറുംവയറ്റില്‍ ചെറുനാരങ്ങാനീര് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. തേനും ചേര്‍ക്കാം. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനത്തെ സഹായിക്കും. മലബന്ധത്തിന് ഇത് നല്ലൊരു പരിഹാരം കൂടിയാണ്.

ഫ്രഷ് ഫ്രൂട്ട് ജ്യൂസ്
രാവിലെ ഫ്രഷ് ഫ്രൂട്ട് ജ്യൂസ് കുടിയ്ക്കാം. മധുരം ചേര്‍ക്കാതെ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് വിശപ്പു കുറയ്ക്കും. ആരോഗ്യകരമായ ബ്രേക്ഫാസ്റ്റിന്റെ ഒരു ഭാഗം കൂടിയാണിത്.

കറുവാപ്പട്ട
ബ്രേക്ഫാസ്റ്റ് ശ്രദ്ധിയ്ക്കുക. കറുവാപ്പട്ട രാവിലെ ബ്രേക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താം. കറുവാപ്പട്ടയിട്ട് പ്രാത്ല് തയ്യാറാക്കുക.

വ്യായാമം
രാവിലെ വ്യായാമം ചെയ്യുന്നത് ഇരട്ടി ഗുണം നല്‍കും. ഇത് തടി കുറയ്ക്കുക മാത്രമല്ല, ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.

പഞ്ചസാര ഒഴിവാക്കുക
രാവിലെ തന്നെ പഞ്ചസാര പോലുള്ള മധുരങ്ങള്‍ ഒഴിവാക്കുക. അളവു കുറയ്ക്കാം. പകരം ആരോഗ്യകരമായ തേന്‍ പോലുള്ള മധുരങ്ങള്‍ ഉപയോഗിക്കാം.

ജോഗ്
രാവിലെ 20 മിനിറ്റ് ജോഗ് ചെയ്യുന്നത് ഗുണം നല്‍കും. ദിവസവും ഇത് കൃത്യസമയത്ത് ചെയ്യുന്നത് ഗുണം നല്‍കും.

സോന ബാത്ത്
സോന ബാത്ത് ഗുണം നല്‍കും. ഇതിനുള്ള സൗകര്യമുള്ളവര്‍ രാവിലെ തന്നെ ഇത് ചെയ്യുക. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മോണിംഗ് സൂത്രമാണിത്.

സൂര്യപ്രകാശം
സൂര്യപ്രകാശം കൊള്ളുന്നത് വൈറ്റമിന്‍ ഡി ഉണ്ടാകാന്‍ മാത്രമല്ല, തടി കുറയാന്‍ സഹായിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. ഈ മാര്‍ഗവും പരീക്ഷിയ്ക്കാം.

കോണിപ്പടികള്‍
രാവിലെ ഓഫീസിലേയ്ക്ക് ലിഫ്റ്റ് ഉപയോഗിക്കേണ്ട, പകരം കോണിപ്പടികള്‍ കയറാം.

കാര്‍ ഒഴിവാക്കുക
നടന്നോ ബസിലോ ഓഫീസില്‍ പോകാന്‍ കഴിയുമെങ്കില്‍ ഇത് തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഓഫീസില്‍ പോകേണ്ടെങ്കില്‍ രാവിലെ നടക്കുന്നതും ശീലമാക്കാം.

ഗ്രീന്‍ ടീ
ചായ, കാപ്പി ശീലങ്ങള്‍ രാവിലെ പതിവുള്ളവരാണെങ്കില്‍ ഗ്രീന്‍ ടീ പോലെ ആരോഗ്യകരമായ ശീലങ്ങളിലേയ്ക്കു മാറുക. ഇത് തടി കുറയാന്‍ സഹായിക്കും.



Click it and Unblock the Notifications
